ഫാമിലി സെന്റർ
ഞങ്ങളുടെ ആപ്പുകളിലും ഇന്റർനെറ്റിൽ ഉടനീളവുമുള്ള നിങ്ങളുടെ കുടുംബത്തിന്റെ ഓൺലൈൻ അനുഭവങ്ങളെ പിന്തുണയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള റിസോഴ്‌സുകളും സ്ഥിതിവിവരക്കണക്കുകളും വിദഗ്‌ദ്ധ മാർഗ്ഗനിർദ്ദേശവും കണ്ടെത്തുക.
സോഷ്യൽ മീഡിയയും വെർച്വൽ റിയാലിറ്റിയും മുതൽ ഗെയിമിംഗ് വരെ വ്യത്യസ്‌ത ശ്രേണികളിലുള്ള Meta സാങ്കേതികവിദ്യകൾ ഞങ്ങളുടെ ടൂളുകളിൽ ഉൾപ്പെടുന്നതിനാൽ, നിങ്ങളുടെ കുടുംബത്തിന് സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാനും ഇമേഴ്‌സീവ് ഇടങ്ങൾ കണ്ടെത്താനും ഓൺലൈനിൽ അവരുടെ സർഗാത്മകത സൗകര്യപ്രദമായി പ്രകടിപ്പിക്കാനും കഴിയും.
നിങ്ങളുടെ അക്കൗണ്ടുകൾ അക്കൗണ്ട് സെന്ററിലേക്ക് ചേർക്കുമ്പോൾ ഏത് ഫാമിലി സെന്റർ ഡാഷ്‌ബോർഡിൽ നിന്നും നിങ്ങൾ മേൽനോട്ടം നിർവഹിക്കുന്ന അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ സജ്ജീകരിക്കുകയും സ്ഥിതിവിവരക്കണക്കുകൾ അക്കൗണ്ട് സെന്റർ.
നിങ്ങളുടെ കുടുംബത്തിന്റെ ഓൺലൈൻ അനുഭവങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ നിങ്ങളെ സഹായിക്കുന്നതിന് വിദഗ്‌ദ്ധർ സൃഷ്‌ടിച്ച നുറുങ്ങുകളും ലേഖനങ്ങളും കോൺവർസേഷൻ സ്‌റ്റാർട്ടറുകളും ഞങ്ങളുടെ വിദ്യാഭ്യാസ ഹബ് വാഗ്ദ്ധാനം ചെയ്യുന്നു. പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിഭാഗങ്ങൾ അടുത്തറിയുക.
കുടുംബങ്ങൾക്ക് പോസിറ്റീവ് ഓൺലൈൻ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സംയുക്ത ദൗത്യത്തിൽ യുവജനങ്ങളുടെ സ്വകാര്യത, സുരക്ഷ, ക്ഷേമം എന്നീ മേഖലകളിലെ മുൻനിര വിദഗ്‌ദ്ധർ, വിശ്വസനീയമായ ഓർഗനൈസേഷനുകൾ, മാതാപിതാക്കൾ, യുവജനങ്ങൾ എന്നിവരുമായി ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നു.
അധിക റിസോഴ്‌സുകൾ
നിങ്ങളുടെ കുടുംബത്തിന്റെ ഓൺലൈൻ സുരക്ഷ, സ്വകാര്യത, ഡിജിറ്റൽ ക്ഷേമ ആവശ്യങ്ങൾ എന്നിവയെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ടൂളുകളും റിസോഴ്‌സുകളും സംരംഭങ്ങളും കണ്ടെത്തുക.