പീഡിയാട്രിക് സൈക്കോളജിസ്‌റ്റ്, രക്ഷാകർതൃ കോച്ച്, രണ്ട് കുട്ടികളുടെ അമ്മ എന്നീ നിലകളിൽ നമ്മുടെ കൗമാരക്കാർ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നത് എത്രത്തോളം സങ്കീർണ്ണമാണെന്ന് എനിക്ക് നേരിട്ട് അറിയാം. അവർക്ക് പ്രായത്തിന് അനുയോജ്യമായ അനുഭവവും കാര്യങ്ങൾ അടുത്തറിയാനുള്ള സ്വാതന്ത്ര്യവും ലഭിക്കാനും അപകടസാധ്യതകളിൽ നിന്നുള്ള പരിരക്ഷയും നാം ആഗ്രഹിക്കുന്നു — എല്ലാം ഒരേ സമയത്ത് തന്നെ. ഇതൊരു നേർത്ത സന്തുലിതാവസ്ഥയാണ്, എന്നാൽ സന്തോഷ വാർത്ത എന്തെന്നാൽ നാമിത് സ്വന്തമായി ചെയ്യേണ്ടതില്ല. കൗമാരക്കാർക്ക് സുരക്ഷിതമായ ഡിജിറ്റൽ സ്‌പേസ് സൃഷ്‌ടിക്കാൻ, Meta അതിന്റെ ടൂളുകൾ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നു, ഈ പ്രോസസിൽ രക്ഷകർത്താക്കൾ പ്രധാന റോൾ വഹിക്കുന്നു. ഈ അപ്‌ഡേറ്റുകളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ കൗമാരക്കാരുമായി സംസാരിക്കാമെന്നും എന്തുകൊണ്ട് പ്രായം പരിശോധിച്ചുറപ്പിക്കൽ പ്രധാനമാണെന്നും ഇവിടെ നിന്ന് മനസ്സിലാക്കാം — ഒരു ക്ലാസ് കേൾക്കുന്നത് പോലെ തോന്നാതെ തന്നെ.
എനിക്ക് മനസ്സിലായി. എന്റെ കൗമാരപ്രായത്തിൽ എന്റെ അമ്മയിൽ നിന്ന് ഞാൻ കാര്യങ്ങൾ മറച്ചുവയ്ക്കുമായിരുന്നു, കാരണം ഞാൻ മുൻവിധിയും ശിക്ഷയും ഭയന്നിരുന്നു. എന്നാൽ എന്റെ കൗമാരക്കാർക്കും അതേ അനുഭവം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർക്ക് എന്റെ അടുത്തേക്ക് വരാൻ ആത്മവിശ്വാസം തോന്നുന്ന അന്തരീക്ഷം സൃഷ്‌ടിക്കാൻ ഞാൻ കഠിനാദ്ധ്വാനം ചെയ്യുന്നത് — സോഷ്യൽ മീഡിയ, സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിവ പോലുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും.
ഉദാഹരണത്തിന്, എന്റെ കൗമാരക്കാർ പുതിയ ആപ്പിൽ സൈൻ അപ്പ് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ക്രമീകരണം പരിശോധിക്കും. സ്വകാര്യതാ നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നതിലും അവർ ആപ്പ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന രീതി വിശദീകരിക്കാനും ഞാൻ അവർക്ക് മുൻഗണന നൽകുന്നു. അഭിപ്രായം തേടാതെ നിയമങ്ങൾ സൃഷ്‌ടിക്കുന്നതിന് പകരം, “ഏറ്റവും വലിയ അപകടസാധ്യതകൾ എന്തൊക്കെയാണെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങൾ സുരക്ഷിതരാണെന്ന് ഞങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാനാകും?” എന്ന് ഞാൻ ചോദിച്ചു ഇത് “അമ്മ എന്റെ ജീവിതം നിയന്ത്രിക്കുന്നു” എന്നതിൽ നിന്ന് “ഞങ്ങൾ ഇത് ഒരുമിച്ച് ചെയ്യുന്നു” എന്നതിലേക്ക് സംഭാഷണം മാറ്റി.
കൗമാര പ്രായം വളർച്ചയുടെയും മാറ്റത്തിന്റെയും പ്രായമാണ്. ഒരു ദിവസം അവർ ആനിമേറ്റ് ചെയ്‌ത സിനിമകൾ കാണുകയാണെങ്കിൽ, അടുത്ത ദിവസം അവർ ഓൺലൈനിൽ സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയാകും. പക്വതയിൽ സംഭവിക്കുന്ന ആ മാറ്റം ഡിജിറ്റൽ സ്‌പേസുകളിലും പ്രതിഫലിക്കണം — അവരുടെ പ്രായത്തിനും വളർച്ചാ ഘട്ടത്തിനും അനുയോജ്യമായ ഉള്ളടക്കം, ഫീച്ചറുകൾ, ഇടപഴകലുകൾ എന്നിവയിലേക്കുള്ള ആക്‌സസ് നൽകൽ.
Meta-യ്ക്ക് ഇനിപ്പറയുന്ന കാര്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ള പ്രായം ഉറപ്പാക്കൽ നടപടികളുണ്ട്:
എന്നാൽ അവിടെ ഒരു വെല്ലുവിളിയുണ്ട്: തങ്ങളുടെ പ്രായത്തെ കുറിച്ച് ചോദിക്കുന്നത് കൗമാരക്കാർ വലിയ കാര്യമായി എടുക്കാനിടയില്ല. ഇത് മറ്റൊരു തടസ്സം മാത്രമാണെന്ന് അവർ കരുതിയേക്കാം അല്ലെങ്കിൽ മാതാപിതാക്കൾ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന് അവർക്ക് തോന്നിയേക്കാം. അതുകൊണ്ടാണ് നാം സംഭാഷണങ്ങൾ രൂപപ്പെടുത്തുന്ന രീതി പ്രധാനമാണെന്ന് പറയുന്നത്.
നാമെല്ലാം ഈ ഘട്ടം അഭിമുഖീകരിച്ചിട്ടുണ്ട് — നമ്മുടെ കൗമാരക്കാരോട് പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ, കണ്ണ് ഉരുട്ടലും നെടുവീർപ്പുകളും അല്ലെങ്കിൽ “എനിക്ക് നേരത്തെ അറിയാം, അമ്മേ/അച്‌ഛാ” എന്നതിൽ അവസാനിക്കുന്നത്. ഈ സംഭാഷണങ്ങൾ സുഗമമാക്കുന്നതിന്, പ്രായോഗികമായ ചില രക്ഷാകർതൃ തന്ത്രങ്ങൾ ഇതാ:
"ഇത് സുരക്ഷിതമായതിനാൽ, നീ ഇത് ചെയ്യണം" എന്നതിൽ ആരംഭിക്കുന്നതിന് പകരം, ഇനിപ്പറയുന്നത് പരീക്ഷിക്കുക:
"നീ ബന്ധങ്ങൾ നിലനിർത്തുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നുവെന്ന് എനിക്ക് അറിയാം. നിനക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു — നിന്റെ പ്രായമുള്ള ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്."
ഇത് നിയമങ്ങളും നിയന്ത്രണങ്ങളും എന്നതിൽ നിന്ന് പിന്തുണയും പങ്കാളിത്തവും എന്നതിലേക്ക് ശ്രദ്ധ മാറ്റുന്നു.
കൗമാരക്കാർ നീതിയും സ്വയം നിർണ്ണയ അവകാശവും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഇനിപ്പറയുന്നവ വിശദീകരിക്കാം:
"പ്ലാറ്റ്‌ഫോമുകൾക്ക് നിങ്ങളുടെ യഥാർത്ഥ പ്രായം അറിയാവുന്നപ്പോൾ, നിങ്ങൾക്കായി ഉദ്ദേശിച്ച ഉള്ളടക്കമാണ് നിങ്ങൾ കാണുന്നതെന്ന് അവർക്ക് ഉറപ്പാക്കാനാകും. അതായത് വിചിത്രമായ പരസ്യങ്ങളും നിങ്ങളെ പിന്തുടരാൻ ശ്രമിക്കുന്ന അപരിചിതരും കുറവായിരിക്കുമെന്നും ആർക്കെല്ലാം നിങ്ങൾക്ക് സന്ദേശമയയ്ക്കാൻ കഴിയുമെന്നതിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്നുമാണ് ഇത് അർത്ഥമാക്കുന്നത്."
ഇത് പ്രായം പരിശോധിച്ചുറപ്പിക്കൽ അവരെ എങ്ങനെ സംരക്ഷിക്കുന്നുവെന്നത് മാത്രമല്ല, അവർക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നതും ഹൈലൈറ്റ് ചെയ്യുന്നു.
കൗമാരക്കാർ സ്‌മാർട്ടാണ്. "എന്നാൽ ആളുകൾ അവരുടെ പ്രായത്തെക്കുറിച്ച് നുണ പറയുന്നു" എന്ന് പറഞ്ഞ് അവർ പിന്നോക്കം പോകുകയാണെങ്കിൽ, അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുമ്പ് അവരുടെ പോയിന്റ് അംഗീകരിക്കുക:
"നീ പറഞ്ഞത് ശരിയാണ് — ചില ആളുകൾ അങ്ങനെ ചെയ്യാറുണ്ട്. എന്നാൽ സ്‌പേസുകൾ സുരക്ഷിതമാക്കി നിലനിർത്തുന്നതിന്, തങ്ങളുടെ പ്രായത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരെ കണ്ടെത്താൻ Meta-യെ പോലുള്ള കമ്പനികൾ അവരുടെ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുകയാണ്. ഇത് എല്ലാവർക്കുമായി സോഷ്യൽ മീഡിയയെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്, ഒരു വ്യക്തിക്ക് വേണ്ടി മാത്രമുള്ളതല്ല."
തങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്നുവെന്ന തോന്നൽ ഉണ്ടാകുമ്പോൾ, കൗമാരക്കാർ മിണ്ടാതിരിക്കുന്നതിന് പകരം തുറന്ന് സംസാരിക്കാൻ തയ്യാറാകും.
നിങ്ങളുടെ കൗമാരക്കാർ ചെയ്യുന്ന ഓരോ ക്ലിക്കും നിങ്ങൾ നിരീക്ഷിക്കേണ്ടതില്ല. എന്നാൽ അവരുടെ ഡിജിറ്റൽ ലോകത്തിൽ ഇടപഴകുന്നത് — അവിടെത്തന്നെ ചുറ്റിത്തിരിയാതെ — വളരെ സഹായകരമാണ്. ഇടപഴൽ തുടരാൻ, അദ്ധ്വാനം കുറഞ്ഞ ചില മാർഗ്ഗങ്ങൾ ഇനിപ്പറയുന്നവയാണ്:
സുരക്ഷിതമായ ഡിജിറ്റൽ സ്‌പേസുകൾക്ക് Meta പ്രതിജ്ഞാബദ്ധമാണ്, അതിനർത്ഥം രക്ഷകർത്താക്കളെന്ന നിലയിൽ നാം ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടതില്ല എന്നാണ്. സ്വതന്ത്ര സംഭാഷണങ്ങൾ നടത്തുകയും ലഭ്യമായ ടൂളുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ, നമ്മുടെ കൗമാരക്കാർക്ക് സുരക്ഷിതവും പ്രായത്തിന് അനുയോജ്യവുമായ ഓൺലൈൻ അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും — ഇത് വലിയ ബാധ്യതയായി തോന്നാതെ തന്നെ.
ബയോ: ഡോ. ആൻ-ലുവിസ് ലോക്ക്‌ഹാർട്ട് 20 വർഷത്തിലധികം അനുഭവപരിചയമുള്ള ബോർഡ്-സാക്ഷ്യപ്പെടുത്തിയ പീഡിയാട്രിക് സൈക്കോളജിസ്‌റ്റും രക്ഷാകർതൃ പരിശീലകയും പ്രഭാഷകയുമാണ്. ഡോ. ലോക്ക്‌ഹാർട്ട് കുട്ടികളുടെയും കൗമാരക്കാരുടെയും സംഘർഷം അനുഭവിക്കുന്ന രക്ഷകർത്താക്കളെ വൈരുദ്ധ്യങ്ങളിൽ നിന്ന് മികച്ച ബന്ധത്തിലേക്ക് നയിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. പ്രായോഗിക തന്ത്രങ്ങളിലൂടെയും സഹാനുഭൂതിയോടെയുള്ള മാർഗ്ഗനിർദ്ദേശത്തിലൂടെയും സ്വതന്ത്ര ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, തങ്ങളുടെ കൗമാരക്കാരുമായി ശക്തമായ ബന്ധങ്ങൾ സൃഷ്‌ടിക്കാൻ അവർ രക്ഷകർത്താക്കളെ ശാക്തീകരിക്കുന്നു — സംഘർഷങ്ങളില്ലാതെ തന്നെ. ഡോ. ലോക്ക്‌ഹാർട്ടിനെ കുറിച്ച് www.anewdaysa.com-ൽ കൂടുതലറിയുക.
നിങ്ങളുടെ കൗമാരക്കാർക്ക് Meta-യിൽ നിന്നുള്ള ആപ്പുകളിൽ ഏതാനും ഘട്ടങ്ങളിലൂടെ അവരുടെ ജനനത്തീയതി പരിശോധിക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും. അവരുടെ പ്രായം കൃത്യമാണെന്ന് ഉറപ്പാക്കാൻ അവരെ സഹായിക്കുന്നതിന് ചുവടെയുള്ള ഗൈഡുകൾ പിന്തുടരുക.