രക്ഷകർത്താക്കൾ അവരുടെ കൗമാരക്കാരായ കുട്ടികളെ സംരക്ഷിക്കാനും സുരക്ഷിതരായി നിലനിർത്താനും ആഗ്രഹിക്കുന്നു. എന്നാൽ സുരക്ഷയിൽ മാത്രം ശ്രദ്ധയൂന്നാതെ, വീട്ടിൽ നിന്ന് തന്നെ മീഡിയയുമായും സാങ്കേതികവിദ്യയുമായും കൂടുതൽ ആരോഗ്യകരവും ഫലപ്രദവുമായ ബന്ധം സൃഷ്‌ടിക്കുന്നതിനായി കൂടുതൽ വിശാലമായി ചിന്തിച്ചുകൂടെ? എല്ലാത്തിനുമുപരിയായി, കഴിഞ്ഞ പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യയിലും വിവര സംവിധാന മേഖലയിലും ഉണ്ടായ മാറ്റങ്ങൾ കൗമാരക്കാരെ മാത്രമല്ല നാമെല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഈ സങ്കീർണ്ണമായ ലോകഘടനയിൽ മുന്നോട്ട് പോകാൻ നാമെല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയാണ്, ഒരുമിച്ചുള്ള യാത്ര കൂടുതൽ എളുപ്പമായിരിക്കും.
നമ്മുടെ വീട്ടിൽ തന്നെ ആരോഗ്യകരമായ മീഡിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശ്രദ്ധയൂന്നുന്നതിലൂടെ നമ്മുടെ കുടുംബത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല ഈ സാങ്കേതികവിദ്യകൾ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്നു.