നിങ്ങളുടെ കൗമാരക്കാർ
സൈബർ ഭീഷണിപ്പെടുത്തലിന് ഇരയാവുകയാണെങ്കിൽ എന്ത് ചെയ്യണം


ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ, സമീർ ഹിന്ദുജ

സാങ്കേതികവിദ്യ കുട്ടികൾക്ക് കണക്റ്റുചെയ്യാനും ആസ്വദിക്കാനും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്, എന്നാൽ പരസ്പരം പലവിധത്തിൽ ദ്രോഹിക്കുന്നതിനും ഇത് അവസരം നൽകുന്നു, കൂടാതെ സമപ്രായക്കാർ തമ്മിലുള്ള സംഘർഷങ്ങളെ കൈകാര്യം ചെയ്യുന്നത് ഇത് കുടുംബംഗങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയും ചെയ്യുന്നു. സമപ്രായക്കാരുമായുള്ള പ്രശ്‌നങ്ങൾ നേരിടുമ്പോൾ അക്കാര്യം മുതിർന്നവരോട് പറയാൻ യുവാക്കൾ മടിക്കുന്നുവെന്ന യാഥാർത്ഥ്യം ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കൂടാതെ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആപ്പുകൾ, പ്ലാറ്റ്ഫോമുകൾ അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവ പരിചരിക്കുന്നവരെ പോലും കീഴടക്കിയേക്കാം. സൈബർ ഭീഷണിപ്പെടുത്തൽ സാങ്കേതികവിദ്യയുടെ പ്രശ്‌നം എന്നതിലുപരിയായി ബന്ധം സംബന്ധിച്ച പ്രശ്‌നമാണ്, ഏറ്റവും പുതിയ ആപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ പോലും സഹായിക്കുന്നതിനായി രക്ഷകർത്താക്കൾ ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കൗമാരക്കാർ ഓൺലൈൻ ക്രൂരതയ്ക്ക് ഇരയാകുമ്പോൾ ഉപയോഗിക്കാനുള്ള ചില തന്ത്രങ്ങൾ ഞങ്ങൾ ചുവടെ ചർച്ചചെയ്യുന്നു.

നിങ്ങളുടെ കൗമാരക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുക

നിങ്ങളുടെ കൗമാരക്കാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമാണ് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നൽകേണ്ടത്. പിന്തുണയ്ക്കാനും കേൾക്കാനും പ്രോത്സാഹിപ്പിക്കാനും ആളുണ്ടെന്ന് തോന്നാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാനാകും? നിരുപാധിക പിന്തുണ അറിയിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അവർ വളരെ ദുർബലമായ അവസ്ഥയിലായിരിക്കാം ഉള്ളത്. സൈബർ ഭീഷണിപ്പെടുത്തൽ തടയാനും അത് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നിങ്ങൾ രണ്ട് പേരും ആത്യന്തികമായി ആഗ്രഹിക്കുന്നതെന്ന് വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും കാണിക്കുക. പരസ്‌പര സമ്മതത്തോടെയുള്ള ഒരു നടപടിയിൽ എത്തിച്ചേരുന്നതിനുള്ള ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കൂ. അവരുടെ വീക്ഷണത്തെ നിരാകരിക്കാതെ, അവരുടെ അഭിപ്രായത്തെയും കാഴ്‌ചപ്പാടിനെയും സാധൂകരിക്കുക എന്നത് വളരെ നിർണായകമാണ്; ഇത് യഥാർത്ഥത്തിൽ മനസ്സിനെ സുഖപ്പെടുത്തുന്നതിലും മാനസിക സൗഖ്യം വീണ്ടെടുക്കുന്ന പ്രക്രിയയിലും സഹായിക്കും. സൈബർ ഭീഷണിപ്പെടുത്തലിന് ഇരയാക്കപ്പെടുന്നവർക്ക്, അവർ ഇക്കാര്യം പറയുന്ന മുതിർന്നവർ യുക്തിസഹമായും ബുദ്ധിപരമായും ഇടപെടുമെന്നും സാഹചര്യം കൂടുതൽ വഷളാക്കില്ലെന്നും ഉറപ്പുണ്ടായിരിക്കണം. നിങ്ങൾ അവരുടെ പക്ഷത്താണെന്നും കാര്യങ്ങൾ മികച്ചതാക്കാൻ അവരുമായി സഹകരിക്കുമെന്നും അവർക്ക് ആവർത്തിച്ച് ഉറപ്പുനൽകുക.

തെളിവുകൾ ശേഖരിക്കുക

എന്താണ് സംഭവിച്ചത്, ആരാണ് ഉൾപ്പെട്ടത് എന്നിവയെ കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുക. അജ്ഞാത പരിതസ്ഥിതിയിലായാലും അല്ലെങ്കിൽ അപരിചിതമായ ഒരു സ്‌ക്രീൻ നെയിം ഉൾപ്പെടുന്നതായാലും, പല സാഹചര്യങ്ങളിലും ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് നിങ്ങളുടെ കൗമാരക്കാർക്ക് അറിയാനാകും (അല്ലെങ്കിൽ അവർക്കറിയാമെന്ന് കരുതുകയെങ്കിലും ചെയ്യുക). പലപ്പോഴും ഈ മോശമായ പെരുമാറ്റം സ്കൂളിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, അവിടെയുള്ള ഒരു അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെട്ട് നിങ്ങളുടെ ആശങ്കകൾ അറിയിക്കുകയും സ്‌കൂൾ നയത്തിന് അനുസൃതമായി സംഭവ റിപ്പോർട്ടും അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. സംഭാഷണങ്ങൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെയോ നിങ്ങളുടെ കൗമാരക്കാർ സൈബർ ഭീഷണിപ്പെടുത്തലിന് ഇരയായതിന്റെ തെളിവായി നൽകാനാകുന്ന മറ്റേതെങ്കിലും ഇനങ്ങളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ ഉണ്ടാക്കുകയും അവ തെളിവായി സമർപ്പിക്കുകയും ചെയ്യുക. അന്വേഷണ പ്രക്രിയയിൽ സഹായിക്കുന്നതിന് എല്ലാ സംഭവങ്ങളുടെയും റെക്കോർഡ് സൂക്ഷിക്കുക. കൂടാതെ, എപ്പോൾ, എവിടെയാണ് സംഭവം നടന്നത് (സ്കൂളിൽ, നിർദ്ദിഷ്ട ആപ്പുകളിൽ), ആരൊക്കെയാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത് (ആക്രമണകാരികൾ അല്ലെങ്കിൽ സാക്ഷികൾ എന്ന നിലയിൽ) തുടങ്ങിയ പ്രസക്തമായ വിശദാംശങ്ങൾ സംബന്ധിച്ച് കുറിപ്പുകൾ സൂക്ഷിക്കുക.

സൈറ്റിലേക്കോ ആപ്പിലേക്കോ റിപ്പോർട്ട് ചെയ്യുക

സൈബർ ഭീഷണിപ്പെടുത്തൽ നിരവധി നിയമാനുസൃത സേവന ദാതാക്കളുടെ (ഉദാ., വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഗെയിമിംഗ് നെറ്റ്‌വർക്കുകൾ) സേവന നിബന്ധനകൾ ഒപ്പം/അല്ലെങ്കിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നു. നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് അവരെ ഉപദ്രവിക്കുന്നത് ആരാണെന്ന് തിരിച്ചറിയാൻ കഴിയുമോ എന്നത് പരിഗണിക്കാതെ തന്നെ, ഉൾപ്പെട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുക. റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം വളരെ വേഗത്തിൽ നീക്കം ചെയ്യണം. ഒട്ടുമിക്ക സൈറ്റുകളും ആപ്പുകളും അജ്ഞാത റിപ്പോർട്ട് ചെയ്യൽ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്തയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ലെന്നും ശ്രദ്ധിക്കുക.

പ്രസക്തമായ സേവന നിബന്ധനകൾ ഒപ്പം/അല്ലെങ്കിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കാൻ കുറച്ച് സമയം ചെലവഴിക്കുക, ഇതിലൂടെ ഏത് വിഭാഗത്തിന് കീഴിലാണ് ഉള്ളടക്കം റിപ്പോർട്ട് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകും. നിയമപാലകരുടെ പങ്കാളിത്തമില്ലാതെ സൈറ്റ് അല്ലെങ്കിൽ ആപ്പ് അക്കൗണ്ട് വിവരങ്ങൾ നിങ്ങളോട് വെളിപ്പെടുത്താൻ സാധ്യതയില്ലെന്ന് അറിയുക, അതിനാൽ സാഹചര്യം ആരുടെയെങ്കിലും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു തലത്തിലേക്ക് ഉയരുകയാണെങ്കിൽ, പോലീസിനെ അറിയിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രാദേശിക വകുപ്പ് സഹായകരമല്ലെങ്കിൽ, കൗണ്ടി അല്ലെങ്കിൽ സംസ്ഥാന നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക, കാരണം അവർക്ക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കൂടുതൽ റിസോഴ്‌സുകളും വൈദഗ്ധ്യവും ലഭ്യമാണ്.

നിങ്ങളുടെ കൗമാരക്കാർ സൈബർ ഭീഷണിപ്പെടുത്തൽ നേരിടുമ്പോൾ പ്രതികരിക്കുന്നതിനുള്ള നുറുങ്ങുകൾ

  • എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുക, സന്ദർഭം മനസ്സിലാക്കുക
  • നിങ്ങളുടെ കൗമാരക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുക
  • തെളിവുകൾ ശേഖരിക്കുകയും ആവശ്യമെങ്കിൽ സ്‌കൂളിനെയോ പോലീസിനെയോ അറിയിക്കുകയും ചെയ്യുക
  • ദുരുപയോഗപരമായ ഉള്ളടക്കം റിപ്പോർട്ടുചെയ്‌ത് പ്ലാറ്റ്‌ഫോമിനുള്ളിൽ അക്രമിയെ തടയുക

സൈബർ ഭീഷണിപ്പെടുത്തലിൽ ഏർപ്പെടുന്ന കൗമാരക്കാരുടെ രക്ഷിതാവിനെ നിങ്ങൾ ബന്ധപ്പെടേണ്ടതുണ്ടോ?

ഇത് വളരെ സങ്കീർണ്ണമായ നിർദ്ദേശമാകാം. സിദ്ധാന്തപരമായി, ഇത് നല്ല സമീപനമായി തോന്നുന്നു, കൂടാതെ പല രക്ഷകർത്താക്കൾക്കും ഇത് ഫലപ്രദമായ തന്ത്രവുമാകാം. എന്നാൽ, നിങ്ങളുടെ കൗമാരക്കാർക്ക് ഈ ആശയത്തിന്റെ സാധ്യത ഭയപ്പെടുത്തുന്നതാകാം. പലപ്പോഴും ഭീഷണിപ്പെടുത്തിയ കുട്ടിയുടെ രക്ഷകർത്താക്കളെ അഭിമുഖീകരിക്കുന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കുമെന്ന് അവർ കരുതുന്നു. സൂക്ഷ്മതയോടെ സംഭാഷണത്തിൽ ഏർപ്പെട്ടില്ലെങ്കിൽ തീർച്ചയായും ഇത് സംഭവിക്കാം. തങ്ങളുടെ കൗമാരക്കാർ സൈബർ ഭീഷണിപ്പെടുത്തലിൽ ഏർപ്പെടുന്നുവെന്ന ആരോപണം നേരിടുമ്പോൾ ചില രക്ഷകർത്താക്കൾ പ്രതിരോധത്തിലാകുകയോ ആരോപണങ്ങൾ നിഷേധിക്കുകയോ സംഭവങ്ങളെ കുറിച്ച് നിങ്ങൾ നൽകുന്ന വിവരണങ്ങൾ ചെവിക്കൊള്ളുകയോ ചെയ്യാൻ തയ്യാറായേക്കില്ല എന്നതാണ് പ്രശ്‌നം. അവർ വിയോജിപ്പും വിദ്വേഷവുമുള്ളവരായി മാറിയേക്കാം. ഈ സംഭാഷണം നടത്തണോ എന്ന കാര്യം പരിഗണിക്കുന്ന ഒരു രക്ഷകർത്താവ് എന്ന നിലയിൽ, അക്രമിയുടെ രക്ഷകർത്താക്കളെ നിങ്ങൾക്ക് എത്രത്തോളം നന്നായി അറിയാമെന്നതും അവർ എങ്ങനെ പ്രതികരിക്കുമെന്ന നിങ്ങളുടെ ധാരണയും വിലയിരുത്തുക.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക