ഓൺലൈൻ സ്വകാര്യതയുടെ പ്രാധാന്യം

Meta

2024 മാർച്ച് 14

സോഷ്യൽ മീഡിയയിൽ, നിങ്ങളുടെ പോസ്‌റ്റുകൾ കാണാനാകുമെന്നത് നിങ്ങൾ എന്ത് പോസ്‌റ്റ് ചെയ്യുന്നു എന്ന കാര്യം പോലെ പ്രധാനപ്പെട്ടതാണ്. രക്ഷകർത്താക്കളും രക്ഷിതാക്കളും അവരുടെ കൗമാരപ്രായത്തിലുള്ള കുട്ടികളെ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നതിൽ അവരെ സഹായിക്കേണ്ടതും അവരുടെ ഓൺലൈൻ അനുഭവങ്ങളിൽ നിയന്ത്രണമേറ്റെടുക്കേണ്ടതും പ്രധാനമാണ്.

കാലക്രമേണ, കൗമാരക്കാരുടെ സ്വകാര്യതാ ആവശ്യങ്ങളിലും പ്രതീക്ഷകളിലും മാറ്റം സംഭവിച്ചേക്കാം, അതുകൊണ്ട് തന്നെ അവരുടെ സ്വകാര്യതാ ക്രമീകരണം അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിന് പതിവായി അവരുമായി സംസാരിക്കുന്നത് സഹായകരമാണ്, ഇതിലൂടെ ഏതുസമയത്തും തങ്ങളുടെ ക്രമീകരണം അപ്‌ഡേറ്റ് ചെയ്യാനാകുമെന്ന് അവർക്ക് മനസ്സിലാക്കാനും കഴിയും.

അവരുടെ ഓൺലൈൻ സ്വകാര്യതയെക്കുറിച്ച് കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുമായി സംസാരിക്കുന്നതിനുള്ള 5 നുറുങ്ങുകൾ

ഓൺലൈൻ സ്വകാര്യതയെ കുറിച്ചുള്ള സംഭാഷണം ആരംഭിക്കുന്നത് ഒരിക്കലും എളുപ്പമല്ല, എന്നാൽ ഇത് ചെയ്യേണ്ടത് പ്രധാനമാണ്. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ സംഭാഷണത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് കുറച്ച് നുറുങ്ങുകൾ ഇവിടെയുണ്ട്.

1. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടി നിയന്ത്രിക്കാനാഗ്രഹിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യതാ ക്രമീകരണങ്ങളെക്കുറിച്ച് മനസിലാക്കാൻ അവരെ സഹായിക്കുക

കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടി (അല്ലെങ്കിൽ മറ്റൊരാൾ!) സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പോകുകയാണ്, അപ്പോൾ അവർ എന്തൊക്കെയാണ് അവരുടെ സ്വകാര്യതാ ക്രമീകരണമെന്നും അവരുടെ നിർദ്ദിഷ്‌ട ആവശ്യങ്ങൾക്ക് അനുയോജ്യമാക്കുന്നതിന് അത് എങ്ങനെ മാറ്റുമെന്നും അവർ മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയുമായി സംസാരിക്കുമ്പോൾ, ഇനിപ്പറയുന്നത് പോലെയുള്ള സ്വകാര്യതാ ക്രമീകരണങ്ങളെക്കുറിച്ച് ആളുകൾക്ക് ഉള്ള ചില അടിസ്ഥാന ചോദ്യങ്ങളെക്കുറിച്ച് മനസിലാക്കാൻ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ സഹായിക്കുക:

  • ഞാൻ പങ്കിടുന്ന കാര്യങ്ങൾ ഏതൊക്കെ പ്രേക്ഷകർക്ക് കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ സ്വകാര്യതാ ക്രമീകരണങ്ങൾ എന്നെ അനുവദിക്കുമോ?
  • ഈ ക്രമീകരണങ്ങൾ ഏതൊക്കെ വ്യക്തിപരമായ വിവരങ്ങൾ (പേര്, ലൊക്കേഷൻ, ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം) സ്വകാര്യമായി സൂക്ഷിക്കുന്നതിന് സഹായിക്കും?
  • എനിക്ക് പരിചമില്ലാത്ത ആളുകൾ ഉൾപ്പെടെ — എന്നെ ആർക്കൊക്കെ ബന്ധപ്പെടാനാകുമെന്നത് എനിക്ക് നിയന്ത്രിക്കാനാകുമോ?
  • ആപ്പ് എന്റെ ഫിസിക്കൽ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഉണ്ടോ?

Meta സാങ്കേതികവിദ്യകളിലുടനീളം ഉള്ള സ്വകാര്യതാ ക്രമീകരണത്തെക്കുറിച്ച് കൂടുതലറിയുക:


2. നിങ്ങളുമായും നിങ്ങളുടെ കുടുംബവുമായും ബന്ധപ്പെട്ട ഓൺലൈൻ സ്വകാര്യതയെക്കുറിച്ച് നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയ്‌ക്കുളള പ്രതീക്ഷകളെക്കുറിച്ച് അവരോട് ചോദിക്കുക

Meta സാങ്കേതികവിദ്യയിൽ അക്കൗണ്ട് ഉള്ള ആർക്കും ഇനിപ്പറയുന്നതുപോലെയുള്ള ക്രമീകരണം നിയന്ത്രിക്കാനാകും: ആർക്കൊക്കെ അവരുടെ ഉള്ളടക്കം കാണാനാകുമെന്നതും അവരുടെ സുഹൃത്തുക്കളുടെയോ അവരെ പിന്തുടരുന്നവരുടെയോ ലിസ്‌റ്റുകളിൽ ആരൊക്കെ ഉണ്ടെന്നതും പോലെയുള്ളവ. ഓരോ കുടുംബത്തിനും അവരുടെ കൗമാരക്കാർ അവരുടെ മാതാപിതാക്കളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും എന്തൊക്കെ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് വ്യത്യസ്‌തമായ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കാഴ്‌ചപ്പാടുകളും ഉണ്ടായിരിക്കും — കൂടാതെ ഓരോ കൗമാരക്കാരന്റെയും സ്വകാര്യതയെക്കുറിച്ചുള്ള പ്രതീക്ഷകളും കാലക്രമേണ മാറും. നിങ്ങളുടെ കൗമാരക്കാരെ സുരക്ഷിതരായി നിലനിർത്തുന്നതിലും അവരുടെ സ്വകാര്യതയെ മാനിക്കുന്നതിലും ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുന്നത് ഒരു വെല്ലുവിളിയാണ്. വിശ്വാസത്തിലധിഷ്‌ഠിതമായ ഒരു ബന്ധം സ്ഥാപിക്കുന്നതിന്റെ താക്കോൽ എന്നത് സ്വകാര്യത എന്നാൽ അവരെ സംബന്ധിച്ച് അർത്ഥമാക്കുന്നത് എന്താണെന്നതിനെയും അവർ വിലമതിക്കുന്ന അതിരുകളെക്കുറിച്ചും തുടരെ സംഭാഷണങ്ങൾ നടത്തുക എന്നതാണ് (അതായത് ഓൺലൈനിൽ എന്ത് പങ്കിടുന്നതിനാണ് അവർക്ക് ബുദ്ധിമുട്ട് തോന്നുന്നത്, നിങ്ങൾ അവർക്കായി സജ്ജമാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ എന്നിവപോലെയുള്ളവ).

3. കൗമാരപ്രായക്കാരായ നിങ്ങളുടെ കുട്ടികളോട് അവർക്കുള്ള സ്വകാര്യതാ ക്രമീകരണത്തെക്കുറിച്ച് ചോദിക്കുക അല്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവ സജ്ജീകരിക്കുന്നതിന് ആലോചിക്കുക

ആദ്യം നിങ്ങൾ ചോദിക്കേണ്ട കാര്യങ്ങളിലൊന്ന് അവരുടെ അക്കൗണ്ട് എല്ലാവർക്കും ലഭ്യമാകുമോ അതോ തിരഞ്ഞെടുത്തിരിക്കുന്ന ഒരു ഗ്രൂപ്പിന് മാത്രമാണോ ലഭ്യമാകുക എന്നതാണ്. ഉദാഹരണത്തിന്, Instagram-ലെ അക്കൗണ്ടുകൾ പൊതുവായതോ സ്വകാര്യമായതോ ആകാം. അവർ ഓൺലൈനിൽ പോസ്‌റ്റുചെയ്യുന്ന കാര്യങ്ങൾ ആരൊക്കെ കാണുകയും ഇടപഴകുകയും ചെയ്യുമെന്നതിൽ അവർക്ക് നിയന്ത്രണമുണ്ടെന്ന് മനസ്സിലാക്കുന്നത്, സുരക്ഷിതമായി സോഷ്യൽ മീഡിയയിൽ തങ്ങളായിത്തന്നെ നിലകൊള്ളാൻ അവരെ ശാക്തീകരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കൗമാരക്കാരുടെ സ്വകാര്യതയിലും ഡിജിറ്റൽ കാൽപ്പാടിലും നിയന്ത്രണം നൽകുന്ന നിരവധി ടൂളുകൾ Instagram വാഗ്ദ്ധാനം ചെയ്യുന്നു. 16 വയസിൽ താഴെയുള്ള (അല്ലെങ്കിൽ ചില രാജ്യങ്ങളിൽ 18 വയസ്സിൽത്താഴെയുള്ളവർ) കൗമാരക്കാർ Instagram-ൽ സൈൻ അപ്പ് ചെയ്യുമ്പോൾ, അവരുടെ അക്കൗണ്ടുകൾ സ്വയമേവ തന്നെ സ്വകാര്യം എന്നതിലേക്ക് മാറും. അവരുടെ അക്കൗണ്ട് 'പൊതുവായത്' എന്നതിലേക്ക് മാറ്റാൻ അവർ തിരഞ്ഞെടുക്കുകയാണെങ്കിൽ, തുടർന്നും അവർക്ക് അവരുടെ ആപ്പ് ക്രമീകരണങ്ങൾ സന്ദർശിച്ചുകൊണ്ട് തങ്ങളെ പിന്തുടരുന്നവരെ നീക്കംചെയ്യാനും അവരുടെ പോസ്‌റ്റുകളിൽ ആർക്കൊക്കെ അഭിപ്രായമിടാനാകുമെന്ന് തിരഞ്ഞെടുക്കാനും അവരുടെ ആക്റ്റിവിറ്റി സ്‌റ്റാറ്റസ് ഓഫാക്കാനും കഴിയും (അങ്ങനെ അവർ ആപ്പിൽ സജീവമായിരിക്കുമ്പോൾ ആളുകൾക്ക് അത് കാണാനാകില്ല).

4. നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയോട് അവർ ഏതൊക്കെ വിവരങ്ങളാണ് സ്വകാര്യമായി സൂക്ഷിക്കാനാഗ്രഹിക്കുന്നത് എന്നും അവർക്ക് ഓൺലൈനിൽ ഏതൊക്കെ കാര്യങ്ങളാണ് മറ്റുള്ളവരുമായി പങ്കിടാൻ ബുദ്ധിമുട്ട് തോന്നാത്തതെന്നും ചോദിക്കുക

ഇന്റർനെറ്റിൽ പങ്കിടുന്നത് സംബന്ധിച്ച് വ്യത്യസ്‌തരായ ആളുകൾക്ക് വ്യത്യസ്‌തങ്ങളായ സൗകര്യ തലങ്ങളായിരിക്കും ഉണ്ടായിരിക്കുക. കൗമാരക്കാർ വളരുന്നതനുസരിച്ച്, അവരെക്കുറിച്ചും അവർ വിലമതിക്കുന്ന കാര്യങ്ങളെക്കുറിച്ചും കൂടുതലറിയുക, ഓൺലൈൻ സ്വകാര്യത സംബന്ധിച്ച അവരുടെ നിർവ്വചനത്തിൽ ഒരുപാട് മാറ്റങ്ങൾ വരാം! ഏത് തരത്തിലുള്ള വിവരങ്ങളാണ് അവർ പൊതുവായി പങ്കിടേണ്ടതെന്നും (അവരുടെ ഫോൺ നമ്പർ, വിലാസം, ഷെഡ്യൂൾ, ലൊക്കേഷൻ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവ പോലുള്ളവ), കൂടുതൽ സ്വകാര്യ അനുഭവങ്ങൾ എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്നതിനെക്കുറിച്ചും അടിസ്ഥാന നിയമങ്ങൾ സജ്ജീകരിക്കേണ്ടത് പ്രധാനമാണ്. Instagram-ൽ, കൗമാരക്കാർക്ക് ഒരു അടുത്ത സുഹൃത്തുക്കളുടെ ലിസ്‌റ്റ് സൃഷ്ടിക്കാനും, ആ ലിസ്റ്റിലുള്ള ആളുകളുമായി മാത്രം അവരുടെ സ്റ്റോറികൾ പങ്കിടാനുമാകും - അത് അവർക്ക് എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാൻ കഴിയും. ഇത് അവർ തിരഞ്ഞെടുത്തിരിക്കുന്ന ഏറ്റവും ചെറിയ ഗ്രൂപ്പുമായി മാത്രം കൂടുതൽ സ്വകാര്യമായ നിമിഷങ്ങൾ പങ്കിടുന്നതിനുള്ള സൗകര്യം കൗമാരക്കാർക്ക് നൽകുന്നു.

5. പതിവായുള്ള സ്വകാര്യതാ പരിശോധനകൾ നടത്താൻ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക

ഓൺലൈൻ സ്വകാര്യതാ ചോയ്‌സുകൾ രജിസ്‌ട്രേഷൻ സമയത്ത് മാത്രമായി ഒതുങ്ങുന്നില്ല. കാരണം ലഭ്യമായിട്ടുള്ള സ്വകാര്യതാ ക്രമീകരണങ്ങളിൽ ഞങ്ങളുടെ ചോയ്‌സുകൾ അനുസരിച്ച് കാലാകാലങ്ങളിൽ മാറ്റം വരാം, അതിനാൽ ആവശ്യമുള്ളപ്പോൾ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങളിലെ പതിവായ മാറ്റങ്ങൾ അവലോകനം ചെയ്യുന്നതിന്റെയും അതിൽ മാറ്റം വരുത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയോട് സംസാരിക്കുക.

കൗമാരക്കാർക്കുള്ള അധിക സ്വകാര്യതാ നുറുങ്ങുകൾ

Instagram-ൽ, സൈൻ അപ്പ് ചെയ്യുന്ന 16 വയസിൽ താഴെയുള്ള (അല്ലെങ്കിൽ ചില രാജ്യങ്ങളിൽ 18 വയസ്സിൽത്താഴെയുള്ളവർ) ആരുടെയും അക്കൗണ്ട് സ്വതവേ തന്നെ ഒരു സ്വകാര്യ അക്കൗണ്ടായി മാറും. ചെറുപ്പക്കാരായ ആളുകൾ എളുപ്പത്തിൽ സൗഹൃദബന്ധങ്ങൾ സൃഷ്‌ടിക്കണമെന്നും അവരുടെ കുടുംബവുമായി ബന്ധം നിലനിർത്തണമെന്നുമെല്ലാം ഞങ്ങൾ ആഗ്രഹിക്കുന്നു, എങ്കിലും അപരിചിതരിൽ നിന്നുള്ള അനാവശ്യമായ DM-കൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ അവരെ ഞങ്ങൾ സഹായിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ, സ്വകാര്യ അക്കൗണ്ടുകൾ ആണ് ശരിയായ ഒരു ചോയ്‌സ് എന്ന് ഞങ്ങൾ കരുതുന്നു.

എങ്കിലും ചെറുപ്പക്കാരായ ചില ക്രിയേറ്റർമാർക്ക് തങ്ങളെ പിന്തുടരുന്ന ഒരു കമ്മ്യൂണിറ്റിയെ കെട്ടിപ്പടുക്കുന്നതിനും അല്ലെങ്കിൽ അവർ ശ്രദ്ധ പുലർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വാദിക്കുന്നതിനും വേണ്ടി പൊതുവായ അക്കൗണ്ടുകൾ വേണമെന്ന കാര്യം ഞങ്ങൾ മനസിലാക്കുന്നു. അതിനാൽ, ആ ചോയ്‌സ് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ആ ഓപ്ഷൻ സജ്ജീകരിച്ചതിന് ശേഷം ഞങ്ങൾ അവ ലഭ്യമാക്കുന്നു.

നിങ്ങൾക്കും കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയ്‌ക്കും ഓൺലൈനിൽ കണക്‌റ്റ് ചെയ്യാനും കൂടുതൽ കാര്യങ്ങൾ പങ്കിടാനുമാകുമെന്നിരിക്കെ, അവരുടെ സ്വകാര്യത നിങ്ങൾക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നത് സംബന്ധിച്ചും നിങ്ങൾ പോസ്‌‌റ്റ് ചെയ്യുന്നതിന് മുമ്പ് വളരെ ഗൗരവമായി അതിനെക്കുറിച്ച് ആലോചിക്കുന്നത് തുടരുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചും ഉള്ള സംഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുക.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക