LGBTQ+ കൗമാരക്കാരുടെ ഓൺലൈനിലെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

LGBT Tech

2024 മാർച്ച് 13

മഹാമാരിക്ക് മുമ്പ്, യുഎസിലെ LGBTQ+ ചെറുപ്പക്കാർ എതിർലിംഗ താൽപ്പര്യമുള്ള അവരുടെ സമപ്രായക്കാരേക്കാൾ പ്രതിദിനം 45 മിനിറ്റ് കൂടുതൽ ഓൺലൈനിൽ ചെലവഴിച്ചിരുന്നുവെന്നത് നിങ്ങൾക്ക് അറിയാമോ? തങ്ങളുടെ സ്വയാവബോധത്തെയും ലൈംഗിക സ്വത്വത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ LGBTQ+ ചെറുപ്പക്കാർ വളരെക്കാലമായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നു, ഇന്റർനെറ്റ് വഴിയുള്ള ഈ മനസ്സിലാക്കൽ രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമാണെന്ന് അവർ കരുതുന്നു. മഹാമാരിക്കാലത്ത് LGBTQ+ ചെറുപ്പക്കാരെ സംബന്ധിച്ച് ക്വാറന്റൈനും ഒറ്റപ്പെടലും തീർത്ത സാമൂഹിക അകലം പരിഹരിക്കാൻ സാങ്കേതികവിദ്യ സഹായിച്ചു, ഇതേ തുടർന്ന് LGBTQ+ ചെറുപ്പക്കാർ ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തിൽ വീണ്ടും വർദ്ധനവുണ്ടായി. LGBTQ+ ചെറുപ്പക്കാർ സാമൂഹികമായി കണക്റ്റ് ചെയ്യുന്നതിന് ഇന്റർനെറ്റിനെ ആശ്രയിച്ചേക്കാമെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, LGBTQ+ ചെറുപ്പക്കാരുടെ ഓൺലൈൻ അനുഭവങ്ങളെ പിന്തുണയ്ക്കുന്നതിന് അവരുടെ ജീവിതത്തിന്റെ ഭാഗമായ മുതിർന്നവർക്ക് ചെയ്യാനാകുന്ന ചെക്ക്‌ലിസ്‌റ്റ് ഇതാ.

1. എല്ലാ ചെറുപ്പക്കാർക്കും/ഉപയോക്താക്കൾക്കും, പ്രത്യേകിച്ച് LGBTQ+ കൗമാരക്കാർക്ക് ബാധകമായ ശക്തമായ സുരക്ഷാ, സ്വകാര്യത, സെക്യൂരിറ്റി നുറുങ്ങുകൾ ഉപയോഗിച്ച് ആരംഭിക്കൂ:

  • ഇന്റർനെറ്റിലെ സുരക്ഷയ്ക്കും വൈറസിൽ നിന്നുള്ള സംരക്ഷണത്തിനുമായി ഉപകരണങ്ങൾ സ്വയമേവയുള്ള അപ്‌ഡേറ്റുകൾക്കായി സജ്ജീകരിക്കുക.
  • ദീർഘമായ വാചകങ്ങൾ അല്ലെങ്കിൽ സംഖ്യകളോ ചിഹ്നങ്ങളോ കൂട്ടിച്ചേർത്ത വാക്കുകളുടെ ശ്രേണി പോലുള്ള കുറഞ്ഞത് 12 പ്രതീകങ്ങളുള്ള ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കുക, ഉദാ. I love eating sundaes on Sundays, അല്ലെങ്കിൽ Chocolate#Sundaes#Sundays. കൂടാതെ, ഒന്നിലധികം വെബ്‌സൈറ്റുകളിൽ ഒരേ പാസ്‌വേഡുകൾ വീണ്ടും ഉപയോഗിക്കരുത്.
  • സാധിക്കുമ്പോഴെല്ലാം ഒന്നിലധികം പ്രാമാണീകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക (ബയോമെട്രിക്‌സ്, സുരക്ഷാ കോഡുകൾ തുടങ്ങിയവ).
  • ട്വീറ്റുകൾ, ടെക്‌സ്‌റ്റുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ, ഓൺലൈൻ പരസ്യങ്ങൾ എന്നിവയിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അവരെ ഓർമ്മിപ്പിക്കുക. പകരം, ഫിഷിംഗ് സ്‌കാമുകൾ ഒഴിവാക്കുന്നതിന് URL-ൽ നേരിട്ട് ടൈപ്പ് ചെയ്യുക.
  • പൊതുസ്ഥലത്തെ WI-FI ഉപയോഗിക്കുമ്പോൾ, കൂടുതൽ സുരക്ഷിതമായ കണക്ഷന് VPN അല്ലെങ്കിൽ പേഴ്‌സണൽ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുന്നത് ഉറപ്പാക്കുക.
  • സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുമ്പോൾ, ആപ്പ് നൽകിയേക്കാവുന്ന, ലഭ്യമായ സ്വകാര്യതാ തിരഞ്ഞെടുപ്പുകളും സുരക്ഷാ ക്രമീകരണവും ടൂളുകളും അവലോകനം ചെയ്യുക. Meta-യിൽ, നിങ്ങൾക്ക് Meta-യുടെ ഫാമിലി സെന്റർ, Meta-യുടെ സ്വകാര്യതാ കേന്ദ്രം അല്ലെങ്കിൽ Instagram-ന്റെ സുരക്ഷാ പേജ് എന്നിവ സന്ദർശിക്കാം.

2. ഒരു മോഡറേറ്റ് ചെയ്യപ്പെടുന്ന ചാറ്റിലൂടെ തങ്ങളെ പോലുള്ള മറ്റ് ചെറുപ്പക്കാരുമായും പരിശീലനം ലഭിച്ച പിന്തുണ പ്രൊഫഷണൽമാരുമായും ചാറ്റ് ചെയ്യാൻ LGBTQ+ ചെറുപ്പക്കാർക്ക് ഒരു സുരക്ഷിത മാർഗ്ഗം നൽകുക.

ഉള്ളടക്കം മോഡറേറ്റ് ചെയ്യപ്പെടാത്ത ചാറ്റ് റൂമുകളിലും ആപ്പുകളിലും LGBTQ+ ചെറുപ്പക്കാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും സോഷ്യൽ മീഡിയയിൽ അവരുടെ ലിംഗ വ്യക്തിത്വം വെളിപ്പെടാനും ഉപകരണ സുരക്ഷ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. LGBTQ+ ചെറുപ്പക്കാർക്ക് പരസ്‌പരവും പരിശീലനം ലഭിച്ച പിന്തുണ പ്രൊഫഷണൽമാരുമായും ബന്ധപ്പെടാനുള്ള ചില ഓൺലൈൻ ഓപ്‌ഷനുകൾ ഇനിപ്പറയുന്നു:


3. അവരുടെ ആത്മാഭിമാനം വളർത്തി സ്വയം വിലമതിക്കുന്നവരാകാൻ പഠിപ്പിക്കൂ.

ഓൺലൈനിൽ സൈബർ ഭീഷണിപ്പെടുത്തൽ മുതൽ മയക്കുമരുന്ന് ഉപയോഗവും മനുഷ്യക്കടത്തും വരെയുള്ള ഭീഷണികളുടെ ടാർഗെറ്റ് ആകാൻ LGBTQ+ കൗമാരക്കാരുടെ ദുർബലത കാരണമായേക്കാം. ഇനിപ്പറയുന്നത് പോലുള്ള ഓൺലൈൻ റിസോഴ്‌സുകൾ ഉപയോഗിച്ച് ആത്മാഭിമാനം വളർത്താൻ സഹായിക്കൂ:

  • വാലിഡേഷൻ സ്‌റ്റേഷൻ (ട്രാൻസ്, നോൺ ബൈനറി ചെറുപ്പക്കാർക്ക് അവരുടെ ലിംഗഭേദം സ്ഥിരീകരിക്കുന്നതും ആത്മാഭിമാനം ഉയർത്തുന്നതുമായ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്ക്കുന്ന സൗജന്യ ടെക്‌സ്‌റ്റിംഗ് സേവനം).
  • PFLAG ചാപ്റ്ററുകളിൽ നിന്ന് രക്ഷകർത്താക്കൾക്ക്/രക്ഷിതാക്കൾക്ക് അല്ലെങ്കിൽ LGBTQ+ ചെറുപ്പക്കാർക്ക് പ്രാദേശികമായുള്ള വെർച്വൽ പിന്തുണ ലഭിക്കും.
  • LGBTQ+ ചെറുപ്പക്കാർക്ക് GLSEN-ലൂടെയുള്ള സ്ഥിരീകരണം

4. നിങ്ങൾ മറ്റ് വിധത്തിൽ വിശ്വസിക്കാനിടയുള്ള ഉറവിടങ്ങളിൽ നിന്നുള്ള അപകട സാധ്യതകൾ തിരിച്ചറിയുക.

LGBTQ+ ചെറുപ്പക്കാരെ ചൂഷണം ചെയ്യാനോ അപകട സാധ്യതയുള്ള സാഹചര്യങ്ങൾ അവർ നേരിടാനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, പ്രണയ താൽപ്പര്യമുള്ളവർ എന്നിവരിൽ നിന്നോ തൊഴിലുടമകളിൽ നിന്നോ പോലുമുള്ള പ്രത്യേക താൽപ്പര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക, പുതിയതോ ഭിന്ന സ്വഭാവസവിശേഷതകളുള്ളതോ ആയ ബന്ധങ്ങളെ കുറിച്ച് അവരോട് സംസാരിക്കാൻ ഭയക്കരുത്.

  • ഓൺലൈൻ ഭീഷണിപ്പെടുത്തലിൽ നിന്ന് പരിരക്ഷ ഒപ്പം/അല്ലെങ്കിൽ സഹായം നൽകുന്ന, ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും തടയാനുള്ള നിയമങ്ങളുമായി ബന്ധപ്പെട്ട് LGBTQ+ ചെറുപ്പക്കാർക്കുള്ള അവകാശങ്ങളെ കുറിച്ച് അറിയുക.

5. സോഷ്യൽ മീഡിയ ആപ്പുകൾ, ടെക്‌സ്‌റ്റ് മെസേജിംഗ്, തൽക്ഷണ സന്ദേശമയയ്ക്കൽ, ഓൺലൈൻ ചാറ്റിംഗ് (ഫോറങ്ങൾ, ചാറ്റ് റൂമുകൾ, സന്ദേശ ബോർഡുകൾ), ഇമെയിൽ എന്നിവ വഴി സൈബർ ഭീഷണിപ്പെടുത്തൽ നടന്നേക്കാം.

  • ഭീഷണിപ്പെടുത്തൽ/ഉപദ്രവിക്കൽ തടയുന്നതിനായി നിങ്ങളുടെ സംസ്ഥാനത്തെ നിയമങ്ങൾ ഇനിപ്പറയുന്ന പറയുന്ന ലിങ്കിൽ നിന്ന് പരിശോധിക്കുക: https://maps.glsen.org/
  • ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും സംബന്ധിച്ച സ്‌കൂൾ ബോർഡ് നയ ഭാഷ നൽകാൻ നിങ്ങളുടെ സ്‌കൂൾ ഡിസ്‌ട്രിക്‌റ്റുകളോട് ആവശ്യപ്പെടുക. ഓൺലൈനിലും സോഷ്യൽ മീഡിയ വഴിയും സംഭവിക്കുന്ന (സൈബർ)ഭീഷണിപ്പെടുത്തൽ സംബന്ധിച്ച റഫറൻസുകൾ പരിശോധിക്കുക.
  • ചൂഷണം ചെയ്യുന്നതോ ദോഷകരമോ നെഗറ്റീവോ ആയ വ്യക്തികളെയോ ഉള്ളടക്കത്തെയോ സോഷ്യൽ മീഡിയ ക്രമീകരണം ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യുന്നത്/ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് LGBTQ+ ചെറുപ്പക്കാർക്ക് കാണിച്ച് കൊടുക്കുക.
  • അവരുടെ സഹോദരങ്ങളോ സുഹൃത്തുക്കളോ വഴി പരോക്ഷമായ ഉപദ്രവിക്കലിന് ഇരയാക്കപ്പെട്ടാൽ, LGBTQ+ സഹോദരങ്ങളുമായി ചർച്ച ചെയ്യാൻ ഒപ്പം/അല്ലെങ്കിൽ LGBTQ+ ചെറുപ്പക്കാരുടെ രക്ഷകർത്താക്കളെ അറിയിക്കാൻ തയ്യാറെടുക്കുക.
  • സൈബർ ഭീഷണിപ്പെടുത്തൽ എന്താണെന്നും അത് റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണെന്നും www.stopbullying.gov എന്നതിൽ നിന്ന് മനസ്സിലാക്കുക

റിസോഴ്‌സുകൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക