ഓൺലൈൻ ബന്ധങ്ങളുടെ നിയന്ത്രണം

ParentZone

ഏതെങ്കിലും ഒരു ഘട്ടത്തിൽ നിങ്ങളുടെ കൗമാരപ്രായക്കാർക്ക് ഒരു സൗഹൃദത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നത് തീർച്ചയുള്ള കാര്യമാണ്, അത് പൂർണ്ണമായും ഓൺലൈനിൽ നിന്നുള്ള ഒന്നായാലും അല്ലെങ്കിൽ ഓൺലൈൻ-ഓഫ്‌ലൈൻ ബന്ധമായാലും.

ഇതൊരു ചെറിയ പ്രശ്‌നമായാലും സങ്കീർണ്ണതയുള്ളതാണെങ്കിലും, കുഴപ്പമുള്ള വൈകാരിക വേർപിരിയൽ ആയാലും, പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങളുടെ പ്രാരംഭ പ്രതികരണം മുതൽ ക്രിയാത്മകമായി മുന്നോട്ട് പോകാൻ അവരെ സഹായിക്കുന്നത് വരെയുള്ള കാര്യങ്ങൾ.

ഓൺലൈൻ ബന്ധങ്ങളെ മാനിക്കുക

കാലാകാലങ്ങളായി എല്ലാ സൗഹൃദങ്ങളും ബന്ധങ്ങളും വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത് ഒരു ഓൺലൈൻ ബന്ധം മാത്രമാണെങ്കിൽ കൂടിയും, ഇവ യഥാർത്ഥ ബന്ധങ്ങളാണ്.

സ്‌കൂളിലോ വാരാന്ത്യങ്ങളിലോ നിങ്ങളുടെ കൗമാരക്കാർ കാണുന്ന ആളുകളെ പോലെ തന്നെ ഓൺലൈൻ ബന്ധങ്ങളും അവർക്ക് വളരെ പ്രധാനമാണ്. ഈ സുഹൃത്തുക്കളെയും അതുപോലെ മാനിക്കാൻ ശ്രമിക്കുക.

പോസിറ്റീവ് നടപടികൾ സ്വീകരിക്കൽ

ഉദാഹരണത്തിന്, നിങ്ങളുടെ കൗമാരക്കാർ Instagram-ൽ ആരെയെങ്കിലും തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തുന്നത്, എന്തെങ്കിലും പ്രശ്‌നം സംഭവിച്ചുവെന്നതിന്റെ ആദ്യത്തെ സൂചനയാകാം. എന്നാൽ, ഇത് ശരിയായ ചില കാര്യങ്ങൾ സംഭവിച്ചു എന്നതിന്റെ സൂചനയുമാകാം.

നല്ല കാര്യം ഇതാണ്: അവർ ഒരാളെ റിപ്പോർട്ട് ചെയ്യുകയോ തടയുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, ഇത് ഒരു പോസിറ്റീവായ നടപടിയാണ്. സ്വയം സംരക്ഷിക്കാൻ ലഭ്യമായ ടൂളുകൾ ഉപയോഗിക്കുന്നതിലുള്ള അവരുടെ സ്വയം അവബോധവും ആത്മവിശ്വാസവും ഇത് കാണിക്കുന്നു.

എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണിത് സംഭവിച്ചതെന്നും തിരക്കിട്ട് അന്വേഷിക്കാൻ താൽപ്പര്യപ്പെടുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ കൗമാരക്കാർ പോസിറ്റീവായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുകയും കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെടുന്നതിന് പകരം നിങ്ങൾക്ക് അവരുടെ നടപടിയിൽ സംതൃപ്‌തിയുണ്ടെന്ന് പറയുകയും ചെയ്യുന്നത് ഒരു സംഭാഷണം ആരംഭിക്കാൻ അനുയോജ്യമായ മികച്ച കാര്യമാണ്.

ഒരുമിച്ചുള്ള നിമിഷങ്ങൾ

ഒരു സംഭാഷണം ആരംഭിക്കുന്നതിന് അനുയോജ്യമായ സമയം കണ്ടെത്തുന്നതിന് നിങ്ങളുടെ എല്ലാ രക്ഷാകർതൃ കഴിവുകളും ആവശ്യമാണ്.

ഒരുമിച്ചുള്ള നിമിഷങ്ങൾ, അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സംസാരിക്കാനും ചർച്ച ചെയ്യാനും ലഭിക്കുന്ന വിലയേറിയ അവസരമാണ്. ഇത് പാചകം ചെയ്യുമ്പോഴാകാം അല്ലെങ്കിൽ ഒരു കാറിൽ യാത്ര ചെയ്യുമ്പോഴാകാം. ശാന്തമായി വിഷയം ഉന്നയിക്കുന്നതിന് അനുയോജ്യമായ സമയം ഏതാണെന്ന് നിങ്ങൾക്ക് അറിയാം.

ആ നിമിഷം സ്വാഭാവികമായി സംഭവിക്കാൻ കാത്തിരിക്കുന്നത് പ്രധാനമാണ്. ഇതിനായി നിർബന്ധിക്കരുത് – അല്ലെങ്കിൽ സംഭാഷണം ചോദ്യം ചെയ്യലായി തോന്നിയേക്കാം.

ഓഫ്‌ലൈൻ അനന്തരഫലങ്ങൾ

തങ്ങൾക്ക് തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യേണ്ട വ്യക്തിയെ Instagram-ൽ അവർ നിത്യേന കാണുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു – കൂടാതെ അനന്തരഫലങ്ങളും ആശങ്കാജനകമാകാം.

നിങ്ങളുടെ കൗമാരക്കാർ Instagram-ൽ ഇനി ആ വ്യക്തിയെ പിന്തുടരുന്നില്ലെന്ന് അവർക്ക് വ്യക്തമായി കഴിഞ്ഞാൽ, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നത് പ്രയാസമുള്ള കാര്യമല്ല.

മറ്റൊരാൾ അവരെ അഭിമുഖീകരിക്കുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചിന്തിക്കാൻ നിങ്ങളുടെ കൗമാരക്കാരെ നിങ്ങൾക്ക് സഹായിക്കാനാകും. നിങ്ങൾക്ക് ഒരുമിച്ച് ചില പ്രതികരണങ്ങൾ പരിശീലിക്കാം.

കാര്യങ്ങൾ വഷളാകുന്നത് തടയാൻ, കുറ്റപ്പെടുത്തുന്ന ഭാഷ ഒഴിവാക്കുക. ഉദാഹരണത്തിന് “നിങ്ങൾ…” എന്നതിന് പകരം “എനിക്ക് തോന്നുന്നത്…” എന്ന് സംഭാഷണം ആരംഭിക്കാം.

നിങ്ങളുടെ കൗമാരക്കാർക്ക് മറ്റൊരു വ്യക്തിയെ തടയുന്നതിന് പകരം Instagram-ൽ അവരെ നിയന്ത്രിക്കുന്നതും തിരഞ്ഞെടുക്കാം. മറ്റൊരു വ്യക്തിയ്‌ക്ക് അവരുമായി ഇടപഴകാൻ കഴിയുമോ എന്നതും കഴിയുമെങ്കിൽ എങ്ങനെയെന്നതും നിയന്ത്രിക്കാൻ ഇത് അവരെ സഹായിക്കും - അവർ കാണുന്നത് നിയന്ത്രിക്കുകയോ അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയോ ചെയ്യുന്നതിലൂടെ. ഇവിടെ കൂടുതൽ വായിക്കുക.

നിങ്ങളുടെ കൗമാരക്കാരെ ഓർമ്മിപ്പിക്കുക: ഇത് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കണമെന്നില്ല, എന്നാൽ സോഷ്യൽ മീഡിയയിൽ ആരെയെങ്കിലും പിന്തുടരുന്നത് വ്യക്തിപരമായ ചോയ്‌സാണ്. ആരെ പിന്തുടരണമെന്ന് അവരുടെ തീരുമാനമാണ്.

കേൾക്കുക

പലപ്പോഴും, രക്ഷകർത്താക്കൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം നിങ്ങളുടെ മക്കൾ പറയുന്നത് കേൾക്കുക എന്നതാണ്. അവർ തുറന്ന് പറയട്ടെ. അവർക്കൊപ്പം നിൽക്കുക എന്നതല്ലാതെ നിങ്ങളുടെ കൂടുതൽ അഭിപ്രായമില്ലാതെ തന്നെ അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് തീരുമാനിക്കാനായേക്കും.

ഓർക്കുക: അബദ്ധങ്ങൾ സംഭവിക്കാനും സ്വന്തം വെല്ലുവിളികളെ മറികടക്കാനും അവരെ അനുവദിക്കുന്നത് പ്രശ്‌നങ്ങളെ നേരിടാനുള്ള അവരുടെ കഴിവ് വികസിപ്പിക്കുന്നു. അവർ ചെറുതായിരുന്നപ്പോൾ മുതൽ നിങ്ങൾ അവരെ പഠിപ്പിച്ചുകൊണ്ടിരുന്ന സാമൂഹിക കഴിവുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമാണിത്.

അവർ വളരുന്നതിന് അനുസരിച്ച് ഇതിനെ കുറിച്ചെല്ലാം മറന്ന് കഴിഞ്ഞ് വളരെ കാലത്തിന് ശേഷവും അവർക്ക് എന്ത് സംഭവിച്ചുവെന്ന് നിങ്ങൾക്ക് നിരാശയും വിഷമവും തോന്നിയേക്കാം. എല്ലാം സ്വയം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പകരം അവർക്ക് നിയന്ത്രണം നൽകുക എന്നതാണ് പ്രധാന കാര്യം.

തുടർ നടപടികൾ

അടുത്തതായി എന്ത് ചെയ്യാനാണ് താൽപ്പര്യപ്പെടുന്നതെന്ന് നിങ്ങളുടെ കൗമാരക്കാരോട് ചോദിക്കുക. ഒരു സഹായകരമായേക്കാവുന്ന ചോദ്യം: അവർ ശരിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ബന്ധമാണോ ഇത്?

അല്ലെങ്കിൽ, ബന്ധം ഉണ്ടായ ഓൺലൈൻ സ്‌പെയ്‌സിൽ നിന്ന് സ്‌പെയ്‌സുകളിൽ നിന്ന് അവർ കുറച്ച് സമയം മാറിനിൽക്കുമെന്ന് കരുതുകയോ പ്രതീക്ഷിക്കുകയോ ചെയ്യരുത്. അവർക്ക് ഒരു പ്രധാന സോഷ്യൽ അല്ലെങ്കിൽ പിന്തുണ നെറ്റ്‌വർക്ക് നഷ്‌ടപ്പെടുന്നതായി ഇത് തോന്നിപ്പിച്ചേക്കാം.

എന്നിരുന്നാലും, തുടർന്ന് ബന്ധപ്പെടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവർ ചിന്തിക്കേണ്ടതാണ് – ഉദാഹരണത്തിന്, അവർ എവിടെ കണ്ടുമുട്ടിയേക്കാം, അല്ലെങ്കിൽ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുന്നത് പൊതു സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ടോ തുടങ്ങിയവ.

ആരെയെങ്കിലും പൂർണ്ണമായി ഒഴിവാക്കാൻ കഴിയുമോ എന്നത് അവർ പരിഗണിക്കേണ്ടി വന്നേക്കാം. ഇത് ഒരു ബുദ്ധിമുട്ടേറിയ സാഹചര്യമാണ്, പ്രത്യേകിച്ച് വികാരങ്ങൾ അപ്പോഴും തീവ്രമായിരിക്കുകയാണെങ്കിൽ.

എന്നാൽ നിങ്ങൾക്ക് അപ്പോഴും അവർക്കായി നിലകൊള്ളാനാവും. അവർ ചെയ്യാൻ താൽപ്പര്യപ്പെടുന്നതെന്നതിനെ കുറിച്ച് ഒരു പ്ലാൻ തയ്യാറാക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകും – ഒപ്പം അതുമായി മുന്നോട്ട് പോകാനും അവരെ സഹായിക്കാം, അത് ചില സുഹൃത്തുക്കളെയോ സോഷ്യൽ ഗ്രൂപ്പുകളെയോ ഒഴിവാക്കുന്ന കാര്യമാകാം. മറ്റൊരു വ്യക്തിയുമായി ഓൺലൈൻ സ്‌പെയ്‌സുകൾ പങ്കിടുന്നതും അവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയുന്നതും സ്വീകാര്യമായ കാര്യമാകാം.

അടുത്തതായി സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരെ സഹായിക്കുന്നതിന് അവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുക – കൂടാതെ ഭാവിയിൽ നെറ്ററ്റീവ് അനുഭവങ്ങളെ പോസിറ്റീവ് ആക്കി മാറ്റാൻ സഹായിക്കുകയും ചെയ്യുക.

കൂടുതൽ ഉപദേശം ആവശ്യമുണ്ടോ? ഇവിടെ നിന്ന് കൂടുതൽ Family Center ലേഖനങ്ങൾ വായിക്കുക.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക