മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് മനുഷ്യന്റെ സ്വഭാവമാണ്. എന്നാൽ താൻ ആരാണെന്നും തങ്ങൾ ലോകത്തിൽ എവിടെയാണ് അനുയോജ്യരെന്നും കണ്ടുപിടിക്കുന്നതിൽ തിരക്കുള്ള യുവാക്കൾക്ക്, ഈ താരതമ്യങ്ങൾ ഉത്‌കണ്‌ഠയ്‌ക്ക് കാരണാമാകും. അവർ ക്ലാസ് മുറിയിലായാലും ഒരു സ്‌പോർട്‌സ് ടീമിലായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുകയായാലും, കൗമാരക്കാർ — ബോധപൂർവ്വമോ അല്ലാതെയോ — അവരുടെ രൂപം, ബന്ധങ്ങൾ, വികാരങ്ങൾ, ജീവിതശൈലി, വൈദഗ്‌ദ്ധ്യങ്ങൾ അല്ലെങ്കിൽ കഴിവുകൾ എന്നിവ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി സ്വയം കണ്ടെത്തിയേക്കാം. അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള കാര്യങ്ങളിൽ അവർ എത്തിയില്ലെന്നാണ് അവർ മനസ്സിലാക്കുന്നതെങ്കിൽ, അത് അവരുടെ വൈകാരിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. നിയന്ത്രിതമല്ലാത്ത, സ്ഥിരമായ നെഗറ്റീവ് സാമൂഹിക താരതമ്യങ്ങൾ ആത്മാഭിമാനം കുറയുന്നതിനും ഏകാന്തത, മോശം സെൽഫ്-ഇമേജ്, ജീവിത അസംതൃപ്‌തി എന്നിവയ്‌ക്ക് കാരണമാകുമെന്ന് കാണിക്കുന്ന ഗവേഷണത്തിലേക്ക്ജെഡ് ഫൗണ്ടേഷനിലെ വിദഗ്‌ദ്ധർ വിരൽ ചൂണ്ടുന്നു.
ഓൺലൈനിലും ഓഫ്‌ലൈനിലും സാമൂഹിക താരതമ്യം മാനേജ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ജെഡ് ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയെ ചുറ്റിപ്പറ്റിയുള്ള അവരുടെ വികാരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കൗമാരക്കാരുമായി ഇനിപ്പറയുന്ന നുറുങ്ങുകൾ പങ്കിടാനും ചർച്ച ചെയ്യാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം പോസിറ്റീവ് സെൽഫ്-ഇമേജ് ശക്തമാക്കുന്ന ശീലങ്ങൾ — ഒരുമിച്ച് — വികസിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങളുടെ കൗമാരക്കാരൻ തങ്ങളെക്കുറിച്ച് എന്തെങ്കിലും പോസിറ്റീവായ എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, നിങ്ങൾ മുൻകൈ എടുത്ത് അവരിൽ നിങ്ങൾ എന്താണ് ഇഷ്‌ടപ്പെടുന്നതെന്ന് അവരോട് പറയുക! ഒരു സുഹൃത്തിനോട് പോസിറ്റീവ് ഇൻപുട്ടിനായി ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവതരിപ്പിക്കുക, അവരോട് ചോദിക്കുക: തങ്ങളെക്കുറിച്ച് മോശമായി കരുതുന്ന മറ്റൊരാളോട് അവർ എന്ത് തരത്തിലുള്ള അല്ലെങ്കിൽ പോസിറ്റീവ് കാര്യങ്ങൾ പറയും?
സാമൂഹിക താരതമ്യത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ വ്യക്തിപരവും സൂക്ഷ്‌മമായതുമാണ്. നാം എവിടെ ഓൺലൈനാകുന്നു, നാം ഓരോരുത്തരും പ്ലാറ്റ്‌ഫോമിലേക്ക് എന്തുകൊണ്ടുവരുന്നു (അവിടെ ആയിരിക്കുന്നതിന്റെ പ്രചോദനങ്ങൾ, ആത്മവിശ്വാസത്തിന്റെ ലെവൽ, നമുക്ക് ആ ദിവസം എന്തുതോന്നുന്നു എന്നിവ പോലുള്ളവ) തുടങ്ങിയവ നാം ഉള്ളടക്കത്തോട് പ്രതികരിക്കുന്ന രീതിയെ ബാധിക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. നമ്മുടെ മാനസികാവസ്ഥ, സമീപകാല അനുഭവങ്ങൾ, പ്രത്യേക സൈറ്റുകൾ സന്ദർശിക്കുന്നതിനുള്ള കാരണങ്ങൾ എന്നിവയെ ആശ്രയിച്ച് ഒരേ ഉള്ളടക്കം പോലും നമുക്ക് വ്യത്യസ്‌തമായി അനുഭവപ്പെടും. ഈ നുറുങ്ങുകൾ സാർവത്രികമല്ലെന്നും നിങ്ങളുടെ കൗമാരക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്കുള്ള ഒരു ഗൈഡാണ് എന്നുമാണ് ഇതിനർത്ഥം.
ഒരു കൗമാരക്കാരന്റെ രക്ഷകർത്താവ് അല്ലെങ്കിൽ രക്ഷിതാവ് എന്ന നിലയിൽ, ഒരുപക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഭാഷണം ആരംഭിക്കുകയും ജിജ്ഞാസയോടും അനുകമ്പയോടും കൂടി കേൾക്കുകയും ചെയ്യുക എന്നതാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അവർക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുക. ചെറുതായി പോലും പ്രകോപിതരാകുന്നത്, സോഷ്യൽ മീഡിയയിൽ നിന്ന് മാറി മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള സമയമായി എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ കൗമാരക്കാർക്ക് വേണ്ടി നിലകൊള്ളുമെന്നും അവർ സോഷ്യൽ മീഡിയയിൽ (നല്ലതും ചീത്തയും അതിനിടയിലുള്ളതുമെല്ലാം!) എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് നിങ്ങൾ എപ്പോഴും തയ്യാറാണെന്നും അവരെ അറിയിക്കുക.
സോഷ്യൽ മീഡിയയിൽ ഇതുവരെ കാണാത്തതിലും കൂടുതൽ കാര്യങ്ങൾ അവർക്കായുണ്ടെന്ന് നിങ്ങളുടെ കൗമാരക്കാരെ ഓർമ്മിപ്പിക്കുക. അവരിൽ നിങ്ങൾ എന്താണ് ഇഷ്‌ടപ്പെടുന്നതെന്നും അവർ ആരാണെന്നതിൽ നിങ്ങൾക്ക് എത്രമാത്രം മതിപ്പുണ്ടെന്നും അവരോട് പറയുക. നിങ്ങളുടെ കൗമാരക്കാരിൽ സുസ്ഥിരമായ ലക്ഷ്യബോധം വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ, അത് അവരുടെ ജീവിതകാലം മുഴുവൻ അവരെ നന്നായി സേവിക്കും.
അവസാനമായി, നിങ്ങളുടെ കൗമാരക്കാരനെ കുറിച്ച് നിങ്ങൾക്ക് ആശങ്ക തുടരുകയാണെങ്കിൽ, ഈ യാത്രയിൽ നിങ്ങളെ സഹായിക്കാൻ കൂടുതൽ റിസോഴ്‌സുകൾ ഇവിടെയുണ്ടെന്ന് അറിയുക. വിശ്വസനീയമായ മാനസികാരോഗ്യ റിസോഴ്‌സുകളെയും ദാതാക്കളെയും ഇവിടെ കണ്ടെത്തുക.