സോഷ്യൽ മീഡിയയ്‌ക്കുള്ള പാരന്റിംഗ് നുറുങ്ങുകൾ

എവിടെയും ഇന്റർനെറ്റ് ലഭ്യമായ ലോകത്തിലാണ് ഇന്നത്തെ കൗമാരക്കാർ വളരുന്നത്. കൗമാരക്കാർക്ക് അവരുടെ ഐഡന്റിറ്റിയും താൽപ്പര്യങ്ങളും അടുത്തറിയാനും സ്വന്തം അഭിപ്രായങ്ങൾ പ്രകടിക്കാനും ലോകമെമ്പാടും നടക്കുന്ന കാര്യങ്ങൾ അറിയാനും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയുമെങ്കിലും, ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും പോലുള്ള നെഗറ്റീവ് ആയ അനുഭവങ്ങളും അവർ നേരിട്ടേക്കാം.

അതുകൊണ്ട് തന്നെ നിങ്ങളുടെ കൗമാരക്കാരുമായി തുറന്ന ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. അവർ സോഷ്യൽ മീഡിയയിൽ പുതിയതോ പരിചിതരോ ആകട്ടെ, ഈ പ്രശ്‌നങ്ങളെ കുറിച്ച് നേരത്തെ തന്നെ അവരോട് സംസാരിക്കേണ്ടത് പ്രധാനമാണ്, കൂടാതെ ഇടയ്‌ക്കിടെ ഓർമ്മിപ്പിക്കുകയും വേണം.

നിങ്ങൾ ആദ്യമായി സംഭാഷണം ആരംഭിക്കുകയോ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയോ ആകട്ടെ, സോഷ്യൽ മീഡിയയിൽ നിങ്ങളുടെ കൗമാരക്കാരോട് സുരക്ഷ, ക്ഷേമം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് സംസാരിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ:

നുറുങ്ങ് #1: നിങ്ങളുടെ കൗമാരക്കാർ എങ്ങനെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാൻ സമയമെടുക്കുക

നിങ്ങൾ ഒരുപക്ഷേ നിങ്ങളുടെ കൗമാരക്കാരുടെ ഓൺലൈനിലെ ആദ്യത്തെ ചുവടുവയ്പ്പിന് തയ്യാറെടുക്കുകയാകാം അല്ലെങ്കിൽ അവർ ഇതിനകം ഓൺലൈനിൽ പ്രവേശിക്കുകയും അവരുടെ പ്രിയപ്പെട്ട ആപ്പുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുകയും ഓൺലൈൻ ആക്‌റ്റിവിറ്റികൾ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടാകാം. നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കാൻ സമയം നീക്കിവയ്ക്കുകയും സോഷ്യൽ മീഡിയയിൽ എന്ത് കാണുന്നതാണ് അവർ ആസ്വദിക്കുന്നതെന്നും വിഷാദമോ ഉത്കണ്‌ഠയോ പോലുള്ള നെഗറ്റീവ് ചിന്തകൾ ഉണ്ടാക്കുന്നത് എന്തൊക്കെയാണെന്നും മനസ്സിലാക്കുക. അവർ ഓൺലൈൻ ലോകത്ത് നാവിഗേറ്റ് ചെയ്ത് തുടങ്ങുമ്പോൾ അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിൽ നിങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കാനാകും.

നുറുങ്ങ് #2: നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ സോഷ്യൽ മീഡിയ പാരന്റിംഗ് സ്‌റ്റൈൽ കണ്ടെത്തുക

നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായത് എന്താണെന്ന് മറ്റാരേക്കാൾ നന്നായി അറിയാവുന്നത് നിങ്ങൾക്ക് തന്നെയാണ്. ഉപകരണങ്ങൾക്കും ആപ്പുകൾക്കും നിയമങ്ങൾ സജ്ജീകരിക്കാനും പുതിയ താൽപ്പര്യങ്ങൾ കണ്ടെത്തുന്നതിനും ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ സഹായിക്കുന്നതിനും കഴിയുന്ന ഏറ്റവും മികച്ച വ്യക്തി നിങ്ങൾ തന്നെയാണെന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഓരോ കുടുംബവും വ്യത്യസ്‌തമാണ്. നിങ്ങളുടെ പാരന്റിംഗ് സ്‌റ്റൈലിന്റെ അടിസ്ഥാനത്തിൽ നിങ്ങളും നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയും തമ്മിൽ വാക്കാലുള്ള ഉടമ്പടിയോ, രക്ഷകർത്താവും കൗമാരപ്രായത്തിലുള്ള കുട്ടിയും തമ്മിൽ ഒപ്പുവച്ച രേഖാമൂലമുള്ള ഉടമ്പടിയോ ആകാം, അല്ലെങ്കിൽ മേൽനോട്ട ടൂളുകൾ പോലും ഉൾപ്പെടുത്താം. നിങ്ങളുടെ കൗമാരക്കാരോട് സംസാരിച്ച്, അവർക്ക് ഓൺലൈൻ ലോകത്തിൽ പോസിറ്റീവായി ഇടപഴകാൻ സഹായകരമായ മികച്ച മാർഗ്ഗം കണ്ടെത്തുക.

നുറുങ്ങ് #3: സ്വകാര്യതാ ക്രമീകരണം ഒരുമിച്ച് അടുത്തറിയുക

ഉപകരണങ്ങളും ആപ്പുകളും നിരവധി വ്യത്യസ്ത സ്വകാര്യതാ ടൂളുകളും ക്രമീകരണവും നൽകുന്നു. ഈ ക്രമീകരണത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതും നിങ്ങളുടെ കൗമാരക്കാരുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നതും എപ്പോഴും നല്ല കാര്യമാണ്. അവരുടെ ക്രമീകരണത്തിൽ നിങ്ങൾക്കും അവർക്കും കൂടുതൽ നിയന്ത്രണം ഉള്ളതിന് അനുസരിച്ച്, മൊത്തത്തിലുള്ള അനുഭവം കൂടുതൽ മെച്ചപ്പെടും.

ശക്തവും തനതുമായ പാസ്‌വേഡ് തിരഞ്ഞെടുക്കാൻ നിങ്ങളുടെ കൗമാരക്കാരെ സഹായിക്കുക. പൊതുവായ പ്രൊഫൈലിന്റെയും സ്വകാര്യ പ്രൊഫൈലിന്റെയും ഗുണവും ദോഷവും അവരുമായി ചർച്ച ചെയ്യുക. സമയപരിധികൾ സജ്ജീകരിക്കുന്നതിനെ കുറിച്ചും മൊത്തത്തിൽ അവരുടെ സമയത്തിൽ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനെ കുറിച്ചും മനസ്സിലാക്കുക.

നുറുങ്ങ് #4: എപ്പോഴാണ് ഉള്ളടക്കം റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഉപയോക്താക്കളെ അൺഫോളോ ചെയ്യുകയോ തടയുകയോ ചെയ്യേണ്ടതെന്നും ചർച്ച ചെയ്യുക

ഓൺലൈനിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു ഉള്ളടക്കമോ പെരുമാറ്റമോ നിങ്ങളുടെ കൗമാരക്കാർ കാണുകയാണെങ്കിലോ കാണുമ്പോഴോ സ്വന്തമായി എങ്ങനെയാണ് ടൂളുകൾ ഉപയോഗിക്കുന്നതെന്ന് അവർക്ക് അറിയാമെന്ന് ഉറപ്പാക്കുക, ഇത് അവരുടെ ഓൺലൈൻ അനുഭവത്തെ സുരക്ഷിതവും പോസിറ്റീവുമായി നിലനിർത്താൻ സഹായിക്കും.

Instagram-ൽ, അക്കൗണ്ടുകൾ തടഞ്ഞോ അൺഫോളോ ചെയ്‌തോ കൗമാരക്കാർക്ക് അവരുടെ അനുഭവം നിയന്ത്രിക്കാനാകും. റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നതിനായും ആപ്പിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും ലംഘിക്കുന്നതുമായ ഉള്ളടക്കം സാധിക്കുന്നത്ര വേഗത്തിൽ നീക്കം ചെയ്യുന്നതിനുമായി പ്രവർത്തിക്കുന്ന ആഗോള ടീമുകൾക്ക് റിപ്പോർട്ടുകൾ അയയ്ക്കുന്ന ബിൽറ്റ്-ഇൻ റിപ്പോർട്ടിംഗ് ഫീച്ചറുകളും Instagram-ലുണ്ട്.

ഭീഷണിപ്പെടുത്തുന്നയാളെ നിരീക്ഷിച്ചുകൊണ്ട് തന്നെ തങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള Instagram-ന്റെ നിയന്ത്രിക്കുക എന്ന ഫീച്ചറും കൗമാരക്കാർക്ക് ഉപയോഗിക്കാനാകും. ഒരു തവണ നിയന്ത്രിച്ച് കഴിഞ്ഞാൽ, അവരുടെ പോസ്‌റ്റിൽ അവർ നിയന്ത്രിച്ച വ്യക്തി ഇട്ട അഭിപ്രായങ്ങൾ ആ വ്യക്തിക്ക് മാത്രമേ കാണാനാകൂ. നിയന്ത്രിച്ച വ്യക്തി അഭിപ്രായമിട്ടുവെന്ന അറിയിപ്പുകളും നിങ്ങളുടെ കൗമാരക്കാർ കാണില്ല.

Instagram-ൽ എങ്ങനെയാണ് ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നതെന്ന് ഇവിടെ നിന്ന് കൂടുതലറിയുക.

നുറുങ്ങ് #5: Instagram-ൽ മേൽനോട്ടം സജ്ജീകരിക്കുക

അവരുടെ ഓൺലൈൻ ശീലങ്ങളെ കുറിച്ച് നിങ്ങളുടെ കൗമാരപ്രായത്തി‌ലുള്ള കുട്ടികളുമായി സംസാരിച്ച് കഴിഞ്ഞ്, Instagram-ൽ നാവിഗേറ്റ് ചെയ്യാൻ അവരെ സഹായിക്കുന്നതിന് ഒരു പ്ലാൻ തയ്യാറാക്കുക.

നിങ്ങൾ രണ്ട് പേരും അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, Instagram-ൽ രക്ഷാകർതൃ മേൽനോട്ട ടൂളുകൾ സജ്ജീകരിക്കുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിക്കുക. അവരുടെ പിന്തുടരുന്നയാളുകളുടെയും പിന്തുടരുന്നവരുടെയും ലിസ്‌റ്റുകൾ കാണാനും പ്രതിദിന സമയ പരിധികൾ സജ്ജീകരിക്കാനും അവർ എത്ര സമയം ആപ്പിൽ ചെലവഴിക്കുന്നുവെന്ന് കാണാനും ഇവ നിങ്ങളെ അനുവദിക്കും. Instagram-ൽ, ഒരു പോസ്റ്റ് അല്ലെങ്കിൽ മറ്റൊരു അക്കൗണ്ട് എന്നിവ പോലെ നിങ്ങളുടെ കൗമാരക്കാർ ഒരു ഉള്ളടക്കം റിപ്പോർട്ട് ചെയ്തുവെന്ന വിവരം പങ്കിടുമ്പോഴും നിങ്ങൾക്ക് അത് കാണാനാകും.

നുറുങ്ങ് #6: Facebook-ൽ നിങ്ങളുടെയും സ്വകാര്യതാ പരിശോധനകൾ

Facebook-ൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സ്വകാര്യതാ മുൻഗണനകൾ അവലോകനം ചെയ്യാനുള്ള Meta-യുടെ ഒരു ഹബ്ബാണ് സ്വകാര്യതാ പരിശോധനകൾ. നിങ്ങളുടെ നിർദ്ദിഷ്‌ട ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിങ്ങൾ പോസ്‌റ്റ് ചെയ്യുന്നത് ആർക്കൊക്കെ കാണാനാകുമെന്നത് പരിമിതപ്പെടുത്താനും ഏതെല്ലാം ആപ്പുകൾക്ക് വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടെന്ന് നിർണ്ണയിക്കാനും, ആർക്കൊക്കെ നിങ്ങൾക്ക് സൗഹൃദ അഭ്യർത്ഥനകൾ അയയ്ക്കാൻ കഴിയുമെന്ന് നിശ്ചയിക്കാനും മറ്റും നിങ്ങൾക്ക് ടൂൾ ക്രമീകരിക്കാവുന്നതാണ്. ശക്തമായ പാസ്‌വേഡും ഇരട്ട ഫാക്‌ടർ പ്രാമാണീകരണവും ഉപയോഗിക്കുന്നത് പ്രധാനമാണ്, അതുപോലെ എല്ലായ്‌പ്പോഴും സ്വകാര്യതാ ക്രമീകരണം ശ്രദ്ധിക്കുന്നതും നല്ലതാണ്.

Facebook-ന്റെ സുരക്ഷാ പരിശോധന പോലുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയുടെ സോഷ്യൽ അക്കൗണ്ടുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ഉപയോഗിച്ച പാസ്‌വേഡുകൾ വീണ്ടും ഉപയോഗിക്കാതിരിക്കുന്നതും ഇരട്ട ഫാക്‌ടർ പ്രാമാണീകരണം ഉപയോഗിക്കുന്നതും പോലെയുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്ക് പുറമെയാണിത്.

നുറുങ്ങ് #7: ഉപകരണങ്ങളിലും ആപ്പുകളിലും രക്ഷാകർതൃ നിയന്ത്രണങ്ങൾ പ്രവർത്തനക്ഷമമാക്കുക

നിങ്ങളുടെ കൗമാരക്കാരുടെ ഉപകരണം നിയന്ത്രിക്കുന്നതിന് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ Android, iOS ഉപകരണങ്ങളിൽ ലഭ്യമായ രക്ഷാകർതൃ നിയന്ത്രണങ്ങൾ പരിശോധിക്കുക. ആപ്പ് ഡൗൺലോഡുകൾ തടയാനും ഉള്ളടക്കം നിയന്ത്രിക്കാനും ഉപകരണ സമയ പരിധികൾ സജ്ജീകരിക്കാനുമുള്ള ഓപ്‌ഷനുകൾ നിങ്ങൾക്ക് കണ്ടെത്താനായേക്കും. നിങ്ങളുടെ കുട്ടിയുടെ ഉപകരണ ക്രമീകരണം പരിശോധിച്ച്, അത് നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും അനുയോജ്യമാണോ എന്ന് ഉറപ്പാക്കുക.

നിങ്ങൾക്ക് ലഭ്യമായ രക്ഷാകർതൃ നിയന്ത്രണ ഓപ്‌ഷനുകളെ കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് നിങ്ങളുടെ കൗമാരക്കാരുടെ ആപ്പുകളുടെ ക്രമീകരണവും കൂടുതൽ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന്, തങ്ങളുടെ കൗമാരക്കാരുടെ പിന്തുടരുന്നയാളുകളുടെയും പിന്തുടരുന്നവരുടെയും ലിസ്റ്റുകൾ കാണാനും സമയപരിധികൾ സജ്ജീകരിക്കാനും രക്ഷകർത്താക്കളെ അനുവദിക്കുന്ന മേൽനോട്ട ടൂളുകൾ Instagram-ൽ ഉണ്ട്.

Instagram-ന്റെ മേൽനോട്ട ടൂളുകളെ കുറിച്ച് ഇവിടെ നിന്ന് ഇവിടെ നിന്ന് കൂടുതലറിയുക.

നുറുങ്ങ് #8: സ്വതന്ത്രമായ ഇടപഴകലിലൂടെ വിശ്വാസം നേടൂ

നിങ്ങളുടെ കൗമാരക്കാരുടെ ഓൺലൈൻ ആക്‌റ്റിവിറ്റി നിരീക്ഷിക്കാനുള്ള മികച്ച മാർഗ്ഗം അവർക്ക് ബഹുമാനം കൊടുത്തും വ്യക്തതയോടെയും അത് ചെയ്യുക എന്നതാണ്. ചില കുട്ടികൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ദുർബലരായിരിക്കും അവർക്ക് കൂടുതൽ രക്ഷാകർതൃ നിരീക്ഷണം ആവശ്യമായേക്കാം.

നിങ്ങളുടെ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ, അത് സംബന്ധിച്ച് അവർക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്നത് സഹായകരമാണ്. അതിലൂടെ, എല്ലാവരും ഒരേപോലെയാണെന്നും ആരും വിശ്വാസ ലംഘനം കാണിച്ചിട്ടില്ലെന്നും തോന്നാനിടയാകും.


നുറുങ്ങ് #9: അതിർത്തികൾ നിശ്ചയിച്ച്, നടപ്പിലാക്കുക

നിങ്ങളുടെ കുട്ടിയുടെ സ്‌ക്രീൻ ടൈമിനും സോഷ്യൽ മീഡിയ ഉപയോഗത്തിനും അതിർത്തി നിശ്ചയിക്കുകയാണെങ്കിൽ, അവർക്കൊപ്പം ആ അതിർത്തികൾ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. അതിർത്തികൾ നിശ്ചയിക്കുന്നത് എന്തൊക്കെ കാണാമെന്നും എന്തൊക്കെ കാണരുതെന്നും കുട്ടികൾ സ്വയം ചിന്തിക്കാൻ സഹായിക്കുന്നു.

സുഹൃത്തുക്കളുമായും രക്ഷകർത്താക്കളുമായും രക്ഷിതാക്കളുമായുള്ള ഓൺലൈൻ ബന്ധങ്ങൾ എങ്ങനെ നന്നായി നിയന്ത്രിക്കണമെന്നത് സംബന്ധിച്ച് ചിന്തിക്കാൻ കുട്ടികൾക്ക് ഈ പരിശീലനം സഹായകരമാണ്.

നുറുങ്ങ് #10: നല്ല മാതൃക സൃഷ്‌ടിക്കൂ

ജീവിതത്തിലെ എല്ലാ അർത്ഥത്തിലുമുള്ള ബന്ധങ്ങളെ സംബന്ധിച്ച് കൗമാരക്കാർ തങ്ങളുടെ രക്ഷകർത്താക്കളെ മാതൃകയാക്കുന്നു. അതുകൊണ്ട് തന്നെ നമ്മൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതിയിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഉപകരണങ്ങളും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിനും നിങ്ങൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമുള്ള മികച്ച രീതികൾ രൂപീകരിക്കുന്നതിന് നിങ്ങളുടെ കൗമാരക്കാർ നിങ്ങളെ മാതൃകയാക്കും. നിങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനും ഓൺലൈനിൽ ആയിരിക്കാനും സമയ പരിധി നിശ്ചയിക്കുന്നുണ്ടെങ്കിൽ, നിങ്ങളും അതേ നിയമങ്ങൾ പിന്തുടരുക. 10 pm-ന് ശേഷം സന്ദേശം അയയ്ക്കാൻ അവരെ അനുവദിക്കുന്നില്ലെങ്കിൽ, നിങ്ങളും അത് പാലിക്കാൻ ശ്രമിക്കുക.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക