ദൈർഘ്യത്തിനും വ്യക്തതയ്‌ക്കുമായി ഈ സംഭാഷണം എഡിറ്റ് ചെയ്‌തിട്ടുണ്ട്.
നിക്കോൾ:
ശിശുരോഗവിദഗ്‌ദ്ധയും അഡോളസെന്റ് മെഡിസിൻ സ്പെഷ്യലിസ്റ്റും എഴുത്തുകാരിയും അമ്മയും ഞങ്ങളുടെ സ്ക്രീൻ സ്‌മാർട്ട് സീരീസിന്റെ സ്രഷ്‌ടാവുമായ ഡോ. ഹിന താലിബിനൊപ്പം സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ, കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയുടെ അമ്മയെന്ന നിലയിൽ എന്റെ കുട്ടിയുമായി പ്രയാസമേറിയ സംഭാഷണങ്ങൾ എപ്പോൾ, എങ്ങനെ ആരംഭിക്കണമെന്നത് സംബന്ധിച്ച നുറുങ്ങുകൾക്ക് ഞാൻ ഡോ. താലിബിനെയാണ് ആശ്രയിക്കുന്നത്. പാരന്റിംഗിനെ കുറിച്ച് പ്രായോഗികവും ചിന്തോദ്ദീപകവുമായ മാർഗ്ഗനിർദ്ദേശങ്ങൾ അവർ നൽകുന്നു. Instagram-ൽ @teenhealthdoc എന്ന അക്കൗണ്ടിലും അവരുടെ വെബ്‌സൈറ്റിലും നിങ്ങൾക്ക് അവരെ ബന്ധപ്പെടാം, എന്നാൽ, ഇപ്പോൾ സ്വയം പരിചയപ്പെടുത്തുന്നതിനായി ഞാൻ അവരെ ക്ഷണിക്കുകയാണ്.
ഡോ. താലിബ്:
Meta-യിൽ ചെറുപ്പക്കാരുടെ സുരക്ഷയിൽ നിങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ളതിനാൽ ചെറുപ്പക്കാരെ കുറിച്ചും സോഷ്യൽ മീഡിയയെ കുറിച്ചും നിങ്ങളുമായി സംസാരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! അതെ, ഞാൻ NYC-യിലെ പ്രൈമറി, പ്രിവന്റീവ് കെയർ ഇൻസ്‌റ്റിറ്റ്യൂട്ടായ ഏട്രിയയിൽ, ജോലി ചെയ്യുന്ന അഡോളസെന്റ് മെഡിസിൻ സ്‌പെഷ്യലിസ്റ്റാണ്. ഞാൻ അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ വക്താവാണ്, കൂടാതെ അവരുടെ ആശയവിനിമയങ്ങളും മീഡിയയും സംബന്ധിച്ച കൗൺസിലിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പല ആളുകളും എന്റെ പീഡിയാട്രിക്‌സ് സബ് സ്പെഷ്യാലിറ്റിയായ അഡോളസെന്റ് മെഡിസിനെ കുറിച്ച് കേട്ടിട്ടില്ല. കൗമാരക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും പരിചരിക്കണമെന്നത് എന്റെ ജീവിതാഭിലാഷമാണ്, എന്റെ സ്‌പെഷ്യാലിറ്റി കാരണം ഇന്നത്തെ കൗമാരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സഹായം നൽകുന്നതിന് മാനസികാരോഗ്യം, ഗൈനക്കോളജി, ഡെർമറ്റോളജി, സ്‌പോർട്‌സ് മെഡിസിൻ, ഡിജിറ്റൽ ക്ഷേമം എന്നിവ പോലുള്ള മേഖലകളിൽ എനിക്ക് അധിക പരിശീലനം ലഭിച്ചിട്ടുണ്ട്.
നിക്കോൾ:
സോഷ്യൽ മീഡിയയെ കുറിച്ചോ സ്‌ക്രീൻ സമയത്തെ കുറിച്ചോ തങ്ങളുടെ കൗമാരക്കാരുമായി എങ്ങനെ സംഭാഷണം ആരംഭിക്കണമെന്ന് തീർച്ചയില്ലാത്ത രക്ഷകർത്താവിനായി താങ്കൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത്? അവരുടെ കുടുംബങ്ങൾക്കുള്ളിൽ തന്നെ തുറന്നതും പിന്തുണ നൽകുന്നതുമായ സംഭാഷണങ്ങളെ അവർക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
ഡോ. താലിബ്:
സ്വതവേയുള്ള ആകാംക്ഷയോടെയും തുറന്ന മനസ്സോടെയും ഈ സംഭാഷണത്തെ സമീപിക്കുന്നതാണ് ഏറ്റവും വിജയകരമായ കാര്യമെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഈ പ്രധാനപ്പെട്ട സംഭാഷണങ്ങൾ നടത്തുന്നതിനുള്ള മൂന്ന് നുറുങ്ങുകൾ ഇവിടെയുണ്ട്. ആദ്യം, ഒരു ദിവസം അവർ എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഏതൊക്കെ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നു, അവരുടെ പ്രിയപ്പെട്ട, അവർ പിന്തുടരുന്നയാളുകൾ ആരൊക്കെയാണ്, അതിന് കാരണമെന്ത്, ഏതൊക്കെ ഗെയിമുകൾ കളിക്കാനാണ് അവർ ഏറ്റവും ഇഷ്‌ടപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ ആകാംക്ഷാപൂർവ്വം അവരോട് ആവശ്യപ്പെടുക. കൂടാതെ, അവരുടെ അക്കൗണ്ടുകൾ ഒരുമിച്ച് പരിശോധിക്കുന്നതിനും അവർക്കൊപ്പം അവരുടെ പ്രിയപ്പെട്ട ഗെയിമുകൾ കളിക്കുന്നതിനും സമയം ചെലവഴിക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്. രണ്ടാമതായി, ആലോചിച്ച് മറുപടി പറയാൻ അവരെ അനുവദിക്കുക. “നിങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ അല്ലെങ്കിൽ ഫോൺ ഉപയോഗത്തിൽ നിങ്ങൾക്ക് എത്രമാത്രം സംതൃപ്‌തിയുണ്ട്?” എന്ന് അവരോട് ചോദിക്കുക, എന്നെ കാണാൻ വരുന്ന കൗമാരക്കാരോട് ഞാൻ അക്ഷരാർത്ഥത്തിൽ ഇതാണ് ചോദിക്കുന്നത്. മീഡിയ ഉപയോഗത്തിന്റെ ഏത് ഘടകമാണ് അവർക്ക് സന്തോഷമുള്ളതും ബന്ധം തോന്നിക്കുന്നതും ഉപയോഗക്ഷമവുമായ അനുഭവം നൽകുന്നതെന്നും മറിച്ചുള്ള അനുഭവം നൽകുന്നത് ഏത് ഘടകമാണെന്നും ഞാൻ അവരോട് ചോദിക്കാറുണ്ട്.
മൂന്നാമതായി, അവരുടെ സുഹൃത്തുക്കളെ കുറിച്ചും സുഹൃത്തുക്കൾ എങ്ങനെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്നും ചോദിക്കുക. വിവരങ്ങൾ ചോദിച്ചറിയുക! നിങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്നതിലും നല്ലത് സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കുന്നതാണ്, ഇതുപോലെ തന്നെ നിങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിലെ ഉയർച്ച താഴ്‌ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിങ്ങളുടെ കൗമാരക്കാരുമായി പങ്കിടുക. സോഷ്യൽ മീഡിയയെ കുറിച്ച് സംസാരിക്കുന്നതിനുള്ള വളഞ്ഞ വഴി തുടക്കത്തിൽ തന്നെ സോഷ്യൽ മീഡിയയെ കുറിച്ച് സംസാരിച്ച് തുടങ്ങാതിരിക്കുക എന്നതാണ്. അവരുടെ മാനസികാരോഗ്യത്തെ കുറിച്ചോ സ്‌കൂൾ, സ്പോർട്‌സ്, ഉറക്കം, തലവേദന അല്ലെങ്കിൽ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ചോ സംസാരിച്ച് തുടങ്ങിക്കൊണ്ട് സോഷ്യൽ മീഡിയ എങ്ങനെ അവർക്ക് സഹായകരമാകാം അല്ലെങ്കിൽ വെല്ലുവിളിയാകാം എന്ന വിഷയത്തിലേക്ക് എത്തുക. ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ആരംഭിക്കുന്നതിനുള്ള റിസോഴ്‌സുകൾ Meta-യുടെ ഫാമിലി സെന്ററിലുണ്ട്.
നിക്കോൾ:
താങ്കൾ കണ്ടിട്ടുള്ള കൗമാരക്കാരിൽ Instagram ഗുണകരമായ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? രക്ഷകർത്താക്കൾക്ക് തങ്ങളുടെ കൗമാരക്കാരെ കൂടുതൽ സന്തോഷിപ്പിക്കാൻ കഴിയുന്ന ഉള്ളടക്കം കണ്ടെത്താൻ അവരെ സഹായിക്കുന്നതിനായി എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഡോ. താലിബ്:
കമ്മ്യൂണിറ്റിയെ കണ്ടെത്താനും സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാനും പുതിയ കഴിവുകൾ പഠിക്കാനും നിങ്ങൾക്ക് സ്വയം പ്രകടിപ്പിക്കാനും കഴിയുന്ന മികച്ച പ്ലാറ്റ്‌ഫോമുകളാണ് Instagram-ഉം മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും. തങ്ങൾ ഓൺലൈനിൽ “തനിക്ക് പ്രിയപ്പെട്ട ആളുകളെ” കണ്ടെത്താറുണ്ടെന്ന് പല കൗമാരക്കാരും എന്നോട് പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിലെ കൗമാരക്കാർ. സോഷ്യൽ മീഡിയ വഴി എങ്ങനെയാണ് തങ്ങൾ പിന്തുണയും വിദ്യാഭ്യാസവും റിസോഴ്‌സുകളും കണ്ടെത്തിയതെന്ന് LGBTQIA+ കൗമാരക്കാർ പങ്കിട്ടിട്ടുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി, പ്ലാറ്റ്‌ഫോമുകൾ വഴിയും തങ്ങൾ പിന്തുടരുന്ന ആളുകളും ഓർഗനൈസേഷനുകളും വഴിയും ആരോഗ്യ സംബന്ധമായ നുറുങ്ങുകൾ വഴിയും തങ്ങൾ മനസ്സിലാക്കിയ മാനസികാരോഗ്യ ടൂളുകളെ കുറിച്ചും വെല്ലുവിളികൾ നേരിടുന്നതിനായി ഓൺലൈൻ വഴി പഠിച്ച കഴിവുകളെ കുറിച്ചും കൗമാരക്കാർ സംസാരിക്കുന്നു! അവസാനമായി, കൗമാരക്കാർ ആശയങ്ങൾ പങ്കിടുന്നതിനുള്ള ഇടമായി സോഷ്യൽ മീഡിയയെ കണക്കാക്കുന്ന ഒരു മേഖലയാണ് അഡ്വക്കസി എന്ന് തോന്നുന്നു, അവർക്ക് അനുയോജ്യമായ വിധത്തിൽ തങ്ങളുടെ ലോകത്തിൽ മാറ്റം വരുത്താമെന്ന അവരുടെ പ്രതീക്ഷയെ ഞാൻ വളരെ ഇഷ്‌ടപ്പെടുന്നു.
രക്ഷകർത്താക്കളെ സംബന്ധിച്ച്, തങ്ങളുടെ കൗമാരക്കാർക്ക് കോഴ്‌സ് മുഖേന പോസിറ്റീവായ അനുഭവം ലഭിക്കാൻ സഹായിക്കുന്നതിന് പ്ലാറ്റ്‌ഫോം ഓഫർ ചെയ്യുന്ന ടൂളുകളെ കുറിച്ച് മനസ്സിലാക്കുന്നത് പ്രധാനമാണ്, ഇത് എല്ലാം പോസിറ്റീവായ അനുഭവങ്ങളല്ല. ഉദാഹരണത്തിന്, രക്ഷകർത്താക്കൾക്ക് കൗമാരക്കാരുടെ ഉള്ളടക്ക ശുപാർശ ക്രമീകരണങ്ങളും സമയ നിയന്ത്രണ ക്രമീകരണങ്ങളും സംബന്ധിച്ച് അവരെ സഹായിക്കാനും അവർക്ക് അനുയോജ്യമാണെങ്കിൽ രക്ഷാകർതൃ മേൽനോട്ടം സജ്ജീകരിക്കാനും കഴിയും.
നിക്കോൾ:
പോസിറ്റീവ് ഓൺലൈൻ ശീലങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഒട്ടുമിക്ക രക്ഷകർത്താക്കളും അവരുടെ കൗമാരക്കാർക്ക് 13 വയസ്സാകാൻ കാത്തിരിക്കാറില്ല. തങ്ങളുടെ കുട്ടികളെ സോഷ്യൽ മീഡിയയിൽ ചേരാൻ തയ്യാറാക്കുന്ന രക്ഷകർത്താക്കളോട് അവർ ചേരുന്നതിന് മുമ്പ് താങ്കൾക്ക് അവർക്കായി എന്ത് ഉപദേശമാണ് നൽകാനുള്ളത്?
ഡോ. താലിബ്:
എന്റെ അനുഭവത്തിൽ, കൗമാരപ്രായത്തിലുള്ള ഒരു കുട്ടി ഏത് പ്രായത്തിൽ സോഷ്യൽ മീഡിയയിൽ ചേരണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല, എന്നാൽ എല്ലാ പ്ലാറ്റ്‌ഫോമുകളിലും തീർച്ചയായും ഏറ്റവും കുറഞ്ഞ പ്രായം സംബന്ധിച്ച സേവന നിബന്ധനകളുണ്ട്, അത് ഒരു പ്രധാന സുരക്ഷാമാർഗ്ഗമാണ്. സമാനമായി, സോഷ്യൽ മീഡിയ ഏകശിലാരൂപമല്ല, അതായത് അത് ഏക പ്ലാറ്റ്‌ഫോമല്ല, അത് Instagram, Facebook, TikTok എന്നിവ മാത്രവുമല്ല. ഓരോ വ്യക്തിക്കും തനതായ പ്രാധാന്യമുള്ള നിരവധി ഘടകങ്ങളുള്ളതിനാൽ എന്റെ മുന്നിലുള്ള കൗമാരപ്രായത്തിലുള്ള കുട്ടിയെയാണ് ഞാൻ പരിഗണിക്കുന്നത്. ഏറ്റവും പ്രധാനമായി, സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങാനുള്ള പ്രായത്തെ കുറിച്ചുള്ള കൗൺസിലിംഗിനായി കുടുംബങ്ങൾ സമീപിക്കുമ്പോൾ, അവരുടെ കൗമാരക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി സമയം കണ്ടെത്തണമെന്ന് ഞാൻ രക്ഷകർത്താക്കളോട് ആവശ്യപ്പെടാറുണ്ട് അല്ലെങ്കിൽ നിർദ്ദേശിക്കാറുണ്ട്.
നേരിട്ടുള്ള സന്ദേശമയയ്‌ക്കലിനും iMessage-നും സോഷ്യൽ മീഡിയയുടെ അതേ പരിഗണനകൾ അർഹിക്കുന്നുവെന്ന് ഞാൻ പറയുമ്പോൾ പലപ്പോഴും കൗമാരക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾ ആശ്ചര്യപ്പെടാറുണ്ട്. Youtube Kids, iPad എന്നിവയും Minecraft, Roblox എന്നിവ പോലുള്ള ടാബ്‌ലെറ്റ് ഗെയിമുകളും സോഷ്യൽ മീഡിയയാണ്. അതുകൊണ്ട് തന്നെ, ഈ സംഭാഷണങ്ങൾ എലിമെന്ററി സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾക്കിടയിൽ നിന്ന് തന്നെ ആരംഭിക്കണം, ലോവർ സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉള്ളതിനാൽ ഞാനും ഇപ്പോൾ ഇതേ ഘട്ടത്തിലാണ്. സഹായം ആവശ്യമുള്ളപ്പോൾ കുട്ടികൾക്ക് മടികൂടാതെ നമ്മളെ സമീപിക്കാൻ കഴിയുന്നതിന് ഈ സംഭാഷണങ്ങൾ എത്രയും നേരത്തെ ആരംഭിക്കേണ്ടത് പ്രധാനമാണ്. അവസാനമായി, ഈ സംഭാഷണങ്ങൾ നമ്മുടെ കുടുംബങ്ങളിൽ നിന്ന് തന്നെ ആരംഭിക്കണം, നിങ്ങളുടെ ക്ലാസ്റൂമിലെയോ ഗ്രേഡിലെയോ കുട്ടികളുടെ രക്ഷകർത്താക്കളുമായും അധ്യാപകരുമായും ഈ സംഭാഷണങ്ങൾ നടത്താം. കുട്ടികളുള്ള എല്ലാ കമ്മ്യൂണിറ്റികളിലും നാം ഈ സംഭാഷണങ്ങൾ നടത്തേണ്ടതുണ്ട്. ഉപകരണങ്ങളും സോഷ്യൽ മീഡിയയും സംബന്ധിച്ച് ഓരോ കുടുംബത്തിന്റെയും മൂല്യങ്ങൾ വ്യത്യസ്‌തമായതിനാൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം ഇതാണെന്ന് രക്ഷകർത്താക്കൾ പറയാറുണ്ട്.
നിക്കോൾ:
ഞാൻ പൂർണ്ണമായും യോജിക്കുന്നു, ഇതുപോലുള്ള വിഷയങ്ങളെ കുറിച്ച് എങ്ങനെ സംസാരിക്കണമെന്നത് സംബന്ധിച്ച വിദ്യാഭ്യാസ റിസോഴ്‌സുകൾ ഞങ്ങളുടെ ഫാമിലി സെന്ററിൽ ഉണ്ടെന്ന് കൂട്ടിച്ചേർക്കാനും ഞാൻ ആഗ്രഹിക്കുന്നു–ഉദാഹരണത്തിന്, സ്വയം അവബോധവും വൈകാരിക നിയന്ത്രണവും സംബന്ധിച്ച് ParentZone-ൽ നിന്നുള്ള ഒരു മികച്ച ലേഖനം ലഭ്യമാണ്. സോഷ്യൽ മീഡിയയിൽ പോസിറ്റീവായി ഇടപഴകുന്നതിനെക്കുറിച്ച് കൗമാരക്കാരുമായി സംസാരിക്കുമ്പോൾ താങ്കളുടെ മനസ്സിലേക്ക് കടന്നുവരുന്ന നിർദ്ദിഷ്‌ട തത്വങ്ങൾ എന്തൊക്കെയാണ്? കൂടാതെ/അല്ലെങ്കിൽ, ഇതേക്കുറിച്ച് തങ്ങളുടെ രക്ഷകർത്താക്കളുമായി അവർ എങ്ങനെ സംസാരിക്കണം?
ഡോ. താലിബ്:
ഞാൻ ആദ്യം തന്നെ പരിഗണിക്കുന്ന തത്വങ്ങൾ ഇവയാണ്. ആദ്യം, ഉദ്ദേശ്യം വ്യക്തമാക്കാൻ ശ്രമിക്കുക അല്ലെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ഫോണിനായി സമീപിക്കുന്നതെന്ന് ഉറക്കെ പറയാൻ ശ്രമിക്കുക. ഇത് 10 മിനിറ്റ് നേരത്തേക്ക് ശ്രദ്ധ തിരിക്കുന്നതിനാകാം, നിങ്ങൾക്ക് 3 സുഹൃത്തുക്കൾക്ക് സന്ദേശമയയ്ക്കാനുണ്ടാകാം, അല്ലെങ്കിൽ ഒരു പാചകക്കുറിപ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനാകാം. എന്തുതന്നെ ആയാലും ഉറക്കെ പറയുന്നതിന് അതിന്റേതായ ശക്തിയുണ്ടാകും, നിങ്ങൾ ഫോൺ താഴെ വച്ച് കഴിഞ്ഞാലും അതിനെക്കുറിച്ച് ചിന്തിക്കാം.
രണ്ടാമതായി, നിങ്ങളുടെ തോന്നലുകൾക്ക് അനുസരിച്ച് പെരുമാറുക. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതിലൂടെയും ആളുകളുമായി ഇടപഴകുന്നതിലൂടെയും നിങ്ങൾക്ക് എന്ത് തോന്നുന്നുവെന്നത് പരിഗണിക്കുക. നിങ്ങൾക്ക് ഊർജ്ജവും പ്രചോദനവും പ്രോത്സാഹനവും തോന്നുന്നുണ്ടോ അതോ മടുപ്പും ഏകാന്തതയും വേദനയുമാണോ തോന്നുന്നതെന്ന് ശ്രദ്ധിക്കുക.
മൂന്നാമതായി, യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എങ്ങനെ പ്രവർത്തിക്കാനും സംസാരിക്കാനും പങ്കിടാനും ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ ഓൺലൈനിലും ചെയ്യുക. നിങ്ങൾ മുത്തശ്ശനോടും മുത്തശ്ശിയോടും പറയാൻ ആഗ്രഹിക്കാത്ത ഒരു കാര്യം അല്ലെങ്കിൽ കൂടുതൽ പ്രചരിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ടെങ്കിൽ, ഓൺലൈനിലും അത് പറയരുത്. ഇത്തരം കാര്യങ്ങൾ എവിടെയെല്ലാം പ്രചരിക്കുമെന്നോ ആരൊക്കെ കാണുമെന്നോ ഏതൊക്കെ സന്ദർഭങ്ങളിൽ അത് വിലയിരുത്തപ്പെടുമെന്നോ നിങ്ങൾക്ക് അറിയാത്തതിനാലാണ് അങ്ങനെ ചെയ്യാത്തത്. യഥാർത്ഥ ജീവിതത്തിലും ഓൺലൈനിലും നിങ്ങളോടും മറ്റുള്ളവരോടും കരുണ കാണിക്കുക.
നിക്കോൾ:
ഓൺലൈനിൽ സംഭവിച്ച എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് താങ്കളുടെ രക്ഷകർത്താക്കളുമായി എപ്പോഴെങ്കിലും ബുദ്ധിമുട്ടേറിയ സംഭാഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ? ആ അനുഭവം എങ്ങനെയുണ്ടായിരുന്നു?
ഡോ. താലിബ്:
ഓൺലൈനിൽ സംഭവിച്ചിരിക്കാവുന്ന വൈകാരികമോ മറികടക്കാൻ വെല്ലുവിളി നിറഞ്ഞതോ ആയ കാര്യങ്ങളെ കുറിച്ചുള്ള സംഭാഷണങ്ങൾ, ശീലങ്ങളിൽ മാറ്റം വരുത്തുന്നതിനായി പ്രചോദിപ്പിക്കുന്നതിനോ അവരുടെ ഓൺലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട് അതിർവരമ്പുകൾ നിശ്ചയിക്കാൻ അനുമതി നൽകുന്നതിനോ ഉള്ള മികച്ച ടൂളുകളാണ്. ചെറുപ്പക്കാരുമായുള്ള എന്റെ സംഭാഷണങ്ങളിൽ ഇത് എങ്ങനെ ചെയ്യാമെന്നത് സംബന്ധിച്ച മികച്ച ആശയങ്ങൾ ലഭിച്ചത് അവരിൽ നിന്ന് തന്നെയാണ്. അവർക്ക് തങ്ങളെ തന്നെ നന്നായി അറിയാവുന്നതിനാൽ ചില തെറ്റുകൾ തിരുത്താനും അല്ലെങ്കിൽ ജീവിത, ആരോഗ്യ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ ഉപയോഗ രീതിയിൽ മാറ്റം വരുത്താനുമുള്ള ക്രിയാത്മക ആശയങ്ങൾ അവർ നിർദ്ദേശിക്കാറുണ്ട്.
കൗമാരക്കാർ ഓൺലൈനിൽ സ്വയം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നതിനേക്കാൾ, തങ്ങളുടെ സമപ്രായക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവർക്ക് കൂടുതൽ എളുപ്പത്തിൽ പറയാനാകും. അവിടെ നിന്ന് സംസാരിച്ച് തുടങ്ങുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുക. ഇത് ആകർഷകമാണ്, ചിലപ്പോൾ ഹൃദയഭേദകവും, ഇതിനെ കുറിച്ച് സംസാരിക്കാൻ അവർക്ക് ഒരാൾ ആവശ്യമാണ്.
നിക്കോൾ:
ഞങ്ങളുടെ അവസാന പ്രേക്ഷക ചോദ്യങ്ങളിലൊന്ന് പോലെ, “ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ സോഷ്യൽ മീഡിയ എനിക്ക് താരതമ്യത്തിന് കാരണമാകാം, സോഷ്യൽ മീഡിയയിലെ താരതമ്യവുമായി ബന്ധപ്പെട്ട് ഞാൻ എങ്ങനെ എന്റെ കുട്ടികളെ സഹായിക്കണം?” ഡോ. താലിബ്, ഇതിനെ കുറിച്ച് എന്ത് പറയുന്നു?
ഡോ. താലിബ്:
താരതമ്യം സന്തോഷം അപഹരിക്കുമെന്ന് തിയോഡോ റൂസ്‌വെൽറ്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സാമൂഹിക താരതമ്യം ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണ്, ശാരീരികവും മാനസികവുമായ വികാസവുമായി ബന്ധപ്പെട്ട് കൗമാരകാലം ദുർബലമായതിനാൽ ജീവിതത്തിലെ മറ്റ് ഘട്ടങ്ങളെ അപേക്ഷിച്ച് പല അഭിപ്രായങ്ങളും കൗമാരക്കാർ കൂടുതലായി നെഞ്ചിലേറ്റുകയും അത് അവരെ ബാധിക്കുകയും ചെയ്യുന്നു. അപ്പോൾ നമുക്ക് എങ്ങനെ അവരെ സഹായിക്കാൻ കഴിയും, യഥാർത്ഥ ജീവിതത്തിലും ഓൺലൈനിലും അവരിൽ ആത്മാഭിമാനം വളർത്താൻ സഹായകരമായ എല്ലാ കാര്യങ്ങളും നാം ചെയ്യണം, സന്തോഷം തല്ലിക്കെടുത്താൻ ശ്രമിക്കുന്നവരിൽ നിന്നും ബഹുമാനവും വിലയും നൽകാത്തവരിൽ നിന്നും മാറിനിൽക്കാൻ അവരെ പഠിപ്പിക്കുകയും വേണം, തങ്ങൾ ബഹുമാനിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നുവെന്ന തോന്നൽ അവരിൽ ഉണർത്തുക. ശരിക്കും, ഇത് നിങ്ങളോടുള്ള കരുതലിന്റെ അടയാളമാണ്. കരുതൽ പ്രകടിപ്പിക്കുന്നത് സാമൂഹിക താരതമ്യത്തിനെതിരായ ശക്തമായ മറുമരുന്നാണ്. നെവർ ഇനഫ് എന്ന പുസ്‌തകത്തിന്റെ രചയിതാവായ ജെന്നിഫർ വാലസ് അടുത്തിടെ ഇതിനെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കേൾക്കാനിടയായി, അത് വളരെ ശക്തമായ സന്ദേശമായിരുന്നു. മാർഗ്ഗം ചെറുതോ വലുതോ ആകട്ടെ, നമ്മുടെ കൗമാരക്കാരോടും അല്ലെങ്കിൽ നാം ഇടപഴകുന്ന കൗമാരക്കാരോടും നമുക്കുള്ള കരുതൽ പ്രകടിപ്പിക്കേണ്ടതുണ്ട്, കൂടാതെ അവർ കഴിവുള്ളവരാണെന്നും നാം അവരെ വിലമതിക്കുന്നുവെന്നും അവർ ഈ ലോകത്ത് പ്രാധാന്യമർഹിക്കുന്നവരാണെന്നും പറയുക.
പോസിറ്റീവായി തോന്നുന്ന ഉള്ളടക്കവുമായി ഇടപഴകാൻ ഞാൻ കൗമാരക്കാരോട് ആവശ്യപ്പെടാറുണ്ട്. ഡീ-ഫ്രണ്ട് ഡിസംബർ എന്നത് യഥാർത്ഥ കാര്യമാണ്, നിങ്ങളോട് നന്നായി പെരുമാറാത്തവരെ അൺഫോളോ ചെയ്യുന്നത് നല്ലതാണ്. സമാനമായി, ലൈക്കുകൾ ഓഫാക്കാനും സുഹൃത്തുക്കളെ നിങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് അവർ അറിയരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ നിയന്ത്രിക്കാനും ഞാൻ പലപ്പോഴും കൗമാരക്കാരോട് നിർദ്ദേശിക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇവയെല്ലാത്തിനെയും കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് പതിവായി ചോദിക്കുക എന്നതാണ്.
നിക്കോൾ:
നാം വളരെയധികം വിഷയങ്ങൾ സംസാരിച്ച് കഴിഞ്ഞു, എന്നാൽ ഇന്നത്തെ സംഭാഷണത്തിൽ നിന്ന് രക്ഷകർത്താക്കൾ മനസ്സിലാക്കേണ്ട കാര്യമെന്താണ്?
ഡോ. താലിബ്:
ഓരോരുത്തരെ സംബന്ധിച്ചും സോഷ്യൽ മീഡിയ വ്യത്യസ്‌തമാണ്, വ്യത്യസ്‌ത പ്രായങ്ങളിലും പ്രായപൂർത്തിയുടെ വ്യത്യസ്‌ത തലങ്ങളിലും കൗമാരക്കാരുടെ ആവശ്യങ്ങൾ വ്യത്യസ്‌തമാണ്. കൗമാരക്കാരുടെ ഓൺലൈൻ ജീവിതത്തിൽ അവരെ നന്നായി മുന്നോട്ട് നയിക്കുന്നതിന് കൗമാരക്കാർക്ക് പറയാനുള്ള കാര്യങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യണം. നിങ്ങളുടെ കൗമാരക്കാർക്ക് സോഷ്യൽ മീഡിയയിൽ എങ്ങനെ ശരിയായ അനുഭവം നേടാനാകുമെന്നും എങ്ങനെ അവർ ട്രാപ്പ് ചെയ്യപ്പെടാമെന്നും അവരുമായി സംസാരിക്കുക. സോഷ്യൽ മീഡിയയുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങളുടെ കൗമാരക്കാർക്കും ഒരു മാതൃകയാണെന്ന് മനസ്സിലാക്കുക… ഇത് ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് സഹായിക്കുന്നു. Instagram പോലെയുള്ള പല ആപ്പുകളിലും സഹായിക്കുന്നതിനുള്ള രക്ഷാകർതൃ ടൂളുകളും സ്വതവേയുള്ള ക്രമീകരണങ്ങളുമുണ്ട്, എന്നാൽ സോഷ്യൽ മീഡിയയിൽ പോസിറ്റീവായ അനുഭവം ലഭിക്കുന്നതിനായി നിങ്ങളുടെ കൗമാരക്കാരെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം അവരുമായി സംസാരിക്കുക എന്നത് തന്നെയാണ്.
നിക്കോൾ:
വളരെ നന്ദി, ഡോ. താലിബ്. സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇനിയും നിരവധി കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് അറിയാം, കുടുംബങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമുള്ള മികച്ച മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് അനുസരിച്ച് രക്ഷകർത്താക്കൾക്ക് നൽകിവരുന്ന പിന്തുണ തുടരാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
ഡോ. താലിബ്:
കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൗമാരക്കാരെ സഹായിക്കുന്നതിനായി ഞങ്ങൾക്ക് കൂടുതൽ റിസോഴ്‌സുകൾ നൽകുന്നതിനുമുള്ള താങ്കളുടെയും താങ്കളുടെ ടീമിന്റെയും ഉദ്യമങ്ങൾക്ക് നന്ദി നിക്കോൾ.
Meta-യേയും ഈ സംഭാഷണത്തിൽ പരാമർശിച്ച Instagram-ന്റെ ടൂളുകളെയും റിസോഴ്‌സുകളെയും അതിലേറെ കാര്യങ്ങളെയും കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ഞങ്ങളുടെ റിസോഴ്‌സുകൾ പരിശോധിക്കുക.