ആത്മഹത്യ ഒരു പ്രയാസകരമായ വിഷയമാണ്, പക്ഷേ നമ്മൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. മുതിർന്നവരെ പോലെ തന്നെ, കുട്ടികളും ഈ ഭീഷണിയിൽ നിന്ന് മുക്തരല്ല. കൗമാരക്കാർക്കിടയിലെ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും തോന്നലുകളും പെരുമാറ്റങ്ങളും മനസ്സിലാക്കുന്നതിൽ രക്ഷകർത്താക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റ് വിശ്വസ്തരായ ആളുകൾക്കും നിർണ്ണായക പങ്കുണ്ട്.
ആത്മഹത്യയെക്കുറിച്ച് കൗമാരക്കാരോട് സംസാരിക്കുമ്പോൾ സഹായകരമായ ഭാഷ
ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുന്നത് എളുപ്പമല്ല, എന്നാൽ നിങ്ങൾ ആ സംഭാഷണം നടത്തുമ്പോൾ (അല്ലെങ്കിൽ അവർ അത് അവതരിപ്പിക്കുകയാണെങ്കിൽ), അതിൽ നിന്ന് പിന്മാറരുത്.
പ്രശ്‌നങ്ങൾ സഹായകരമായ രീതിയിൽ രൂപപ്പെടുത്താൻ എപ്പോഴും ശ്രദ്ധിക്കുക. ഭാഷയും സന്ദർഭവും നിങ്ങൾ ഉപയോഗിക്കുന്ന രീതി നന്നായി ശ്രദ്ധിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ സംഭാഷണത്തെ ആഴത്തിൽ സ്വാധീനിച്ചേക്കാം. നിങ്ങളുടെ സംഭാഷണത്തിന്റെ മുൻനിരയിൽ പ്രതീക്ഷയുടെയും വീണ്ടെടുക്കലിന്റെയും സഹായാന്വേഷണത്തിന്റെയും കഥകൾ സൂക്ഷിക്കുക. അവരുടെ വികാരങ്ങൾ പങ്കിടാൻ അവർക്ക് സുഖമുള്ള ഒരു ഇടം സൃഷ്ടിക്കുക. നിങ്ങൾ അവരെ സ്നേഹിക്കുന്നുവെന്നും സഹായം എപ്പോഴും ലഭ്യമാണെന്നും അവരെ അറിയിക്കുക.
ഞങ്ങളുടെ പങ്കാളിയും ചെറുപ്പക്കാർക്കുള്ള മാനസികാരോഗ്യ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഓർഗനൈസേഷനുമായ – ഓറിഗൻ തയ്യാറാക്കിയ ഗൈഡിൽ നിന്നുള്ള സഹായകരമായ ഭാഷയുടെ ചില ഉദാഹരണങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ആത്മഹത്യയെക്കുറിച്ച് പറയുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്:
നേരെമറിച്ച്, സംഭാഷണത്തെ ശരിയായ ദിശയിലേക്ക് നയിക്കാതെ, ആത്മഹത്യയെക്കുറിച്ച് സംസാരിക്കാനുള്ള വഴികളുണ്ട്.
ആത്മഹത്യാപരമായ പെരുമാറ്റത്തിന്റെ ഒരു മുന്നറിയിപ്പ് സൂചന നിങ്ങളുടെ കൗമാരക്കാർ "ഞാൻ അപ്രത്യക്ഷമാകാൻ ആഗ്രഹിക്കുന്നു" അല്ലെങ്കിൽ "എനിക്ക് ഇത് അവസാനിപ്പിക്കണം" എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതാണ്. നിരാശയോ നിസ്സഹായതയോ തോന്നുന്നതായോ താൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്നോ അവർ സൂചിപ്പിച്ചേക്കാം. അവർക്ക് സാധാരണ ചെയ്‌തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം നഷടപ്പെടുകയോ ചിന്തിക്കാതെ പ്രവർത്തിക്കുകയോ ചെയ്‌തേക്കാം.
ഓറിഗൻ ഹൈലൈറ്റ് ചെയ്‌തത് പോലെ, ആത്മഹത്യാ പ്രവണതയുള്ള ചെറുപ്പക്കാരുടെ മറ്റ് ലക്ഷണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ഈ സ്വഭാവം നിരീക്ഷിക്കുമ്പോൾ, ആത്മഹത്യാ പ്രവണതയുടെ ലക്ഷണങ്ങൾ കാണിക്കുന്ന കൗമാരക്കാരെ പിന്തുണയ്ക്കാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും സ്വീകരിക്കാവുന്ന നടപടികളാണ് ഇവ.
നിങ്ങളുടെ കൗമാരക്കാർ മുന്നറിയിപ്പ് സൂചനകൾ കാണിക്കുകയോ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയോ ചെയ്തതിന് ശേഷം എങ്ങനെ ആരംഭിക്കാമെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ചില വഴികൾ ഇതാ. ഫോർഫ്രണ്ട് എന്ന സ്ഥാപനം നടത്തിയ പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു പട്ടികയാണിത്: ആത്മഹത്യാ പ്രതിരോധത്തിലെ നവീന ചുവടുവയ്പ്പുകൾ.
ആത്മഹത്യാ പ്രതിരോധം
ദേശീയ ആത്മഹത്യാ പ്രതിരോധ ലൈഫ്‌ലൈൻ 1-800-273-8255
ക്രൈസിസ് ടെക്‌സ്‌റ്റ് ലൈൻ 741-741
ഓൺലൈൻ "ആത്മഹത്യ വെല്ലുവിളികളിൽ" അല്ലെങ്കിൽ "ഗെയിമുകളിൽ" സാധാരണയായി ഒരു നിശ്ചിത കാലയളവിൽ ആളുകൾക്ക് നൽകപ്പെടുന്ന ഹാനികരമായ ജോലികളുടെ ഒരു പരമ്പര ഉൾപ്പെടുന്നു, പലപ്പോഴും അവയുടെ തീവ്രത വർദ്ധിക്കുന്നു. ഈ വെല്ലുവിളികൾ ചർച്ച ചെയ്യുന്ന ഉള്ളടക്കം Meta-യുടെ നയങ്ങൾക്ക് എതിരാണ്. Meta ഈ ഉള്ളടക്കം നീക്കം ചെയ്യുന്നു, ചില സാഹചര്യങ്ങളിൽ, ഇത് പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടുകൾ പോലും ഞങ്ങൾ നീക്കം ചെയ്‌തേക്കാം.
നിങ്ങളുടെ കൗമാരക്കാർ ഇത്തരത്തിലുള്ള ഉള്ളടക്കം പങ്കിടുന്നത് നിങ്ങൾ കാണുകയാണെങ്കിൽ (അല്ലെങ്കിൽ സഹപാഠികൾ അത് പങ്കിടുന്നത് കണ്ടതായി അവർ നിങ്ങളോട് പറയുകയാണെങ്കിൽ), അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങൾ ഇതാ:
Meta സാങ്കേതികവിദ്യകളിലെ ഓൺലൈൻ സുരക്ഷയും ക്ഷേമവും സംബന്ധിച്ച അധിക ഓൺലൈൻ റിസോഴ്‌സുകൾക്ക്, ഞങ്ങളുടെ ആത്മഹത്യാ പ്രതിരോധ ഹബ് അല്ലെങ്കിൽ ഞങ്ങളുടെ സുരക്ഷാ കേന്ദ്രം സന്ദർശിക്കുക.
ഞങ്ങളുടെ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആളുകളെ മികച്ച രീതിയിൽ പിന്തുണയ്‌ക്കാൻ, ഈ വിദഗ്‌ധ ഓർഗനൈസേഷനുകളുമായി Meta പങ്കാളിത്തത്തിൽ ഏർപ്പെടുന്നു:
അമേരിക്കൻ ഐക്യ നാടുകൾ
ദേശീയ ആത്മഹത്യാ പ്രതിരോധ ലൈഫ്‌ലൈൻ 1-800-273-8255
ക്രൈസിസ് ടെക്‌സ്‌റ്റ് ലൈൻ 741-741