സോഷ്യൽ മീഡിയയും ആത്മഹത്യാ പ്രതിരോധവും: എങ്ങനെ സഹായം നേടാം, എങ്ങനെ സഹായിക്കാം

ആത്മഹത്യ ഒരു പ്രയാസകരമായ വിഷയമാണ്, പക്ഷേ നമ്മൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. മുതിർന്നവരെ പോലെ തന്നെ, കുട്ടികളും ഈ ഭീഷണിയിൽ നിന്ന് മുക്തരല്ല. കൗമാരക്കാർക്കിടയിലെ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും തോന്നലുകളും പെരുമാറ്റങ്ങളും മനസ്സിലാക്കുന്നതിൽ രക്ഷകർത്താക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റ് വിശ്വസ്തരായ ആളുകൾക്കും നിർണ്ണായക പങ്കുണ്ട്.

ആത്മഹത്യയെക്കുറിച്ച് കൗമാരക്കാരോട് സംസാരിക്കുമ്പോൾ സഹായകരമായ ഭാഷ

ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുന്നത് എളുപ്പമല്ല, എന്നാൽ നിങ്ങൾ ആ സംഭാഷണം നടത്തുമ്പോൾ (അല്ലെങ്കിൽ അവർ അത് അവതരിപ്പിക്കുകയാണെങ്കിൽ), അതിൽ നിന്ന് പിന്മാറരുത്.

പ്രശ്‌നങ്ങൾ സഹായകരമായ രീതിയിൽ രൂപപ്പെടുത്താൻ എപ്പോഴും ശ്രദ്ധിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന രീതി നന്നായി ശ്രദ്ധിക്കുക ഭാഷയും സന്ദർഭവും. നിങ്ങൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ സംഭാഷണത്തെ ആഴത്തിൽ സ്വാധീനിച്ചേക്കാം. നിങ്ങളുടെ സംഭാഷണത്തിന്റെ മുൻനിരയിൽ പ്രതീക്ഷയുടെയും വീണ്ടെടുക്കലിന്റെയും സഹായാന്വേഷണത്തിന്റെയും കഥകൾ സൂക്ഷിക്കുക. അവരുടെ വികാരങ്ങൾ പങ്കിടാൻ അവർക്ക് സുഖമുള്ള ഒരു ഇടം സൃഷ്ടിക്കുക. നിങ്ങൾ അവരെ സ്നേഹിക്കുന്നുവെന്നും സഹായം എപ്പോഴും ലഭ്യമാണെന്നും അവരെ അറിയിക്കുക.

യുവാക്കൾക്കുള്ള മാനസികാരോഗ്യ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഞങ്ങളുടെ പങ്കാളിയായ ഓറിഗൻ എന്ന ഓർഗനൈസേഷൻ തയ്യാറാക്കിയ ഒരു ഗൈഡിൽ നിന്നുള്ള സഹായകരമായ ഭാഷയുടെ ചില ഉദാഹരണങ്ങൾ ചുവടെയുണ്ട്. ആത്മഹത്യയെക്കുറിച്ച് പറയുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്:

സഹായകരമായ ഭാഷ

 • വ്യക്തി "ആത്മഹത്യയാൽ മരിച്ചു" എന്ന് പറയാൻ ശ്രമിക്കുക ("ആത്മഹത്യ ചെയ്യുക" എന്നതിന് പകരം - സഹായകരമല്ലാത്ത ഭാഷയുടെ ഉദാഹരണങ്ങൾ ചുവടെ കാണുക).
 • ആത്മഹത്യ സങ്കീർണ്ണമാണെന്നും ഒരു വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കാൻ പല ഘടകങ്ങളും കാരണമാകുന്നുവെന്നും സൂചിപ്പിക്കുക.
 • പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും സന്ദേശങ്ങൾ ഉൾപ്പെടുത്തുക.
 • ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനിടയുള്ള മറ്റുള്ളവരോട് എവിടെ, എങ്ങനെ സഹായം ലഭിക്കുമെന്ന് പറയുക.
 • അവരുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സുഹൃത്തുക്കളുമായി സമയം ചിലവിടുന്നതും പോലുള്ള, ആത്മഹത്യയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക.
 • ആത്മഹത്യ തടയാനാകുമെന്നും സഹായം ലഭ്യമാണെന്നും ചികിത്സകൾ വിജയകരമാണെന്നും പുനരുജ്ജീവനം സാധ്യമാണെന്നും സൂചിപ്പിക്കുക.
 • യുവാക്കൾക്ക് എന്താണ് തോന്നുന്നതെന്ന് സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക - അത് ഒരു സുഹൃത്തിനോടോ വിശ്വസ്തനായ ഒരു മുതിർന്നയാളോടോ പ്രൊഫഷണലിനോടോ ആയിരിക്കാം.

നേരെമറിച്ച്, സംഭാഷണത്തെ ശരിയായ ദിശയിലേക്ക് നയിക്കാതെ, ആത്മഹത്യയെക്കുറിച്ച് സംസാരിക്കാനുള്ള വഴികളുണ്ട്.

സഹായകരമല്ലാത്ത ഭാഷ

 • ആത്മഹത്യയെ കുറ്റകരമെന്നോ പാപമെന്നോ വിവരിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത് ("ആത്മഹത്യ ചെയ്തു" എന്നതിനുപകരം "ആത്മഹത്യയാൽ മരിച്ചു" എന്ന് പറയുക). ഇത് ഒരാൾക്ക് തോന്നുന്നത് തെറ്റോ അസ്വീകാര്യമോ ആണെന്നോ അവരോട് സൂചിപ്പിക്കുന്നതോ സഹായം ആവശ്യപ്പെട്ടാൽ തങ്ങളെ മുൻവിധിയോടെ സമീപിക്കുമോ എന്ന് ആരെയെങ്കിലും ആശങ്കപ്പെടുത്തുന്നതോ ആയേക്കാം.
 • പ്രശ്‌നങ്ങൾക്കും ജീവിത സമ്മർദ്ദങ്ങൾക്കും അല്ലെങ്കിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും ആത്മഹത്യ ഒരു 'പരിഹാരം' ആണെന്ന് പറയരുത്.
 • ആത്മഹത്യയെ ഗ്ലാമറൈസ് ചെയ്യുന്നതോ, കാൽപ്പനികമാക്കുന്നതോ, ആകർഷകമായി തോന്നിപ്പിക്കുന്നതോ ആയ വാക്കുകൾ ഉപയോഗിക്കരുത്.
 • ആത്മഹത്യയെ നിസ്സാരമാക്കുന്നതോ അതിന്റെ നിലവിലുള്ള സങ്കീർണ്ണത കുറയ്‌ക്കുന്നതോ ആയ വാക്കുകൾ ഉപയോഗിക്കരുത്.
 • ഒരു സംഭവത്തെ കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗം പോലെയുള്ള ഒരൊറ്റ കാരണത്തിന്റെ ഫലമാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുകയോ ചെയ്യരുത്.
 • കെട്ടുകഥകൾ, കളങ്കം, സ്റ്റീരിയോടൈപ്പുകൾ എന്നിവയെ ശക്തിപ്പെടുത്തുന്നതോ ആത്മഹത്യയെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്നതോ ആയ മുൻ‌വിധിയോട് കൂടിയ പദങ്ങൾ ഉപയോഗിക്കരുത്.
 • യഥാർത്ഥ ആത്മഹത്യയെക്കുറിച്ചോ ആത്മഹത്യാശ്രമത്തെക്കുറിച്ചോ ഉള്ള വിശദമായ വിവരങ്ങൾ നൽകരുത്.
 • ആത്മഹത്യാ രീതികളെക്കുറിച്ചോ ആത്മഹത്യ ചെയ്ത സ്ഥലത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ നൽകരുത്.
 • ഒരു പ്രത്യേക സ്ഥലത്തോ 'ഹോട്ട് സ്പോട്ടിലോ' നിരവധി ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ അത് സമ്മതിക്കരുത്.

സോഷ്യൽ മീഡിയയിൽ കൗമാരക്കാരിലെ ആത്മഹത്യാപരമായ പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക

ആത്മഹത്യാപരമായ പെരുമാറ്റത്തിന്റെ ഒരു മുന്നറിയിപ്പ് സൂചന നിങ്ങളുടെ കൗമാരക്കാർ "ഞാൻ അപ്രത്യക്ഷമാകാൻ ആഗ്രഹിക്കുന്നു" അല്ലെങ്കിൽ "എനിക്ക് ഇത് അവസാനിപ്പിക്കണം" എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതാണ്. നിരാശയോ നിസ്സഹായതയോ തോന്നുന്നതായോ താൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്നോ അവർ സൂചിപ്പിച്ചേക്കാം. അവർക്ക് സാധാരണ ചെയ്‌തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം നഷ‌ടപ്പെടുകയോ ചിന്തിക്കാതെ പ്രവർത്തിക്കുകയോ ചെയ്‌തേക്കാം.

ഓറിഗൻ ഹൈലൈറ്റ് ചെയ്‌തതുപോലെ, ഒരു യുവാവ് ആത്മഹത്യ ചെയ്യാനിടയുള്ള മറ്റ് ലക്ഷണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടാം:

 • അവനെ/അവളെ തന്നെ ഉപദ്രവിക്കുമെന്നോ ആത്മഹത്യ ചെയ്യുമെന്നോ ഭീഷണിപ്പെടുത്തുന്നു
 • ആത്മഹത്യയിലൂടെ മരിക്കാനുള്ള വഴികൾ തേടുന്നു (ഉദാ: ഗുളികകൾ, ആയുധങ്ങൾ അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടൽ)
 • മനപ്പൂർവ്വം അവനെ/അവളെ സ്വയം വേദനിപ്പിക്കുന്നു (അതായത്, പോറൽ ഏൽപ്പിക്കുന്നതിലൂടെ, മുറിവ് ഏൽപ്പിക്കുന്നതിലൂടെ അല്ലെങ്കിൽ കത്തിക്കുന്നതിലൂടെ)
 • മരണത്തെക്കുറിച്ചോ മരിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നു
 • പ്രതീക്ഷയില്ലായ്മ
 • കോപം, ദേഷ്യം, പ്രതികാരം തേടൽ
 • ഒന്നും ചിന്തിക്കാതെ, സാഹസികമായി പ്രവർത്തിക്കുകയോ അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നു
 • പുറത്തുകടക്കാൻ ഒരു വഴിയുമില്ലാത്തതുപോലെ കുടുങ്ങിപ്പോയതായി തോന്നുന്നു
 • മദ്യത്തിന്റെ അല്ലെങ്കിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നു
 • സുഹൃത്തുക്കളിൽ നിന്നോ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ പിൻവലിയുന്നു
 • ഉത്കണ്ഠ, വ്യാകുലത, ഉറക്കത്തിലോ വിശപ്പിലോ ഉള്ള മാറ്റങ്ങൾ
 • മാനസികാവസ്ഥയിലുള്ള നാടകീയമായ മാറ്റങ്ങൾ
 • ജീവിക്കാൻ ഒരു കാരണവുമില്ല, ജീവിതത്തിൽ ലക്ഷ്യബോധവുമില്ല

ഈ സ്വഭാവം നിരീക്ഷിക്കുമ്പോൾ, ആത്മഹത്യാ പ്രവണതയുടെ ലക്ഷണങ്ങൾ കാണിക്കുന്ന കൗമാരക്കാരെ പിന്തുണയ്ക്കാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും സ്വീകരിക്കാവുന്ന നടപടികളാണ് ഇവ.

കൗമാരക്കാരെ പിന്തുണയ്ക്കാൻ രക്ഷിതാക്കൾക്ക് സ്വീകരിക്കാവുന്ന നടപടികൾ:

നിങ്ങളുടെ കൗമാരക്കാർ മുന്നറിയിപ്പ് സൂചനകൾ കാണിക്കുകയോ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയോ ചെയ്തതിന് ശേഷം എങ്ങനെ ആരംഭിക്കാമെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ചില വഴികൾ ഇതാ. ഫോർഫ്രണ്ട്: ആത്മഹത്യാ പ്രതിരോധത്തിലെ ഇന്നൊവേഷൻ എന്ന സ്ഥാപനം നടത്തിയ പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു പട്ടികയാണിത്.

 • സഹാനുഭൂതി പ്രകടിപ്പിച്ച് അവരെ കേൾക്കുക നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധയും അവർക്ക് നൽകുക. പരിഹാരങ്ങൾ നിർദ്ദേശിക്കുകയോ കാര്യങ്ങളെല്ലാം ശരിയായി വരുമെന്ന് പറയുകയോ ചെയ്യരുത്; ഈ സമയം അവർക്ക് വേണ്ടത് അവർ പറയുന്നത് കേൾക്കാൻ ഒരാളാണ്. അവരെ മനസ്സിലാക്കുന്നതായി അവരെ ബോദ്ധ്യപ്പെടുത്തുക, വിമർശിക്കാതിരിക്കുക. "എനിക്കറിയാം, നിങ്ങളിപ്പോൾ ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് സംസാരിക്കാമോ? എനിക്ക് നിങ്ങളുടെ ആശങ്കകൾ അറിയണമെന്നുണ്ട്" എന്നിവ പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ അവർക്ക് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കുന്നു.
 • ആത്മഹത്യയെക്കുറിച്ച് ചോദിക്കുക. "നിങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണോ?" എന്ന് വ്യക്തമായി നേരിട്ട് ചോദിക്കുന്നതിലൂടെ അവരുടെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നും എത്രമാത്രം ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നുണ്ടെന്നും അവരെ നിങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. നേരിട്ട് ചോദിക്കുന്നതിലൂടെ ഒരാൾ സ്വയം ജീവിതമവസാനിപ്പിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയല്ല നിങ്ങൾ ചെയ്യുന്നത്. അവർ "അതെ, ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണ്" എന്ന് പറഞ്ഞാൽ പരിഭ്രമിക്കരുത്. അത് പറയാനുള്ള ധൈര്യം കാണിച്ചതിൽ അവരെ പ്രോത്സാഹിപ്പിക്കുക, സംഭാഷണം തുടരുക. എന്ത് ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് പറയാൻ അവർക്ക് ധൈര്യം പകരുന്നതിലൂടെ അവരുടെ ഏകാന്തത കുറയ്‌ക്കാൻ കഴിയും.
 • ആപത്ത് നീക്കംചെയ്യുക.അവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് പറയുകയാണെങ്കിൽ, അവർക്ക് എന്തെങ്കിലും പ്ലാൻ ഉണ്ടോ എന്ന് ചോദിക്കുക. ഉണ്ട് എന്നാണ് മറുപടിയെങ്കിൽ, മരുന്ന്, ആയുധങ്ങൾ, കയർ എന്നിവ അവർക്ക് എളുപ്പത്തിൽ ലഭിക്കുമോ എന്ന് തന്ത്രപൂർവ്വം ചോദിക്കുക. അവർക്ക് ഈ സാധനങ്ങൾ ലഭിക്കാതിരിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കേണ്ടതുണ്ട് അല്ലെങ്കിൽ മറ്റ് സുഹൃത്തുക്കളുടെയോ നിയമപരമായതോ ആയ സഹായം ലഭ്യമാക്കേണ്ടതാണ്
 • അവർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുക നിങ്ങളുടെ സുഹൃത്തിനോടോ കുടുംബാംഗത്തോടോ സംസാരിക്കേണ്ടത് പ്രധാനമാണ്, ഒപ്പം അവരെ ഒരു കൗൺസിലറേയോ ഹെൽത്ത് കെയർ പ്രൊഫഷണലിനെയോ ഒരു ഹെൽപ്പ്‌ലൈനിലോ ബന്ധപ്പെടാൻ സഹായിക്കുകയും വേണം.

  ആത്മഹത്യാ പ്രതിരോധം
  ദേശീയ ആത്മഹത്യാ പ്രതിരോധ ലൈഫ്‌ലൈൻ 1-800-273-8255
  ക്രൈസിസ് ടെക്‌സ്‌റ്റ് ലൈൻ 741-741

അപകടകരമായ ഓൺലൈൻ “വെല്ലുവിളികളോട്” പ്രതികരിക്കൽ

ഓൺലൈൻ "ആത്മഹത്യ വെല്ലുവിളികളിൽ" അല്ലെങ്കിൽ "ഗെയിമുകളിൽ" സാധാരണയായി ഒരു നിശ്ചിത കാലയളവിൽ ആളുകൾക്ക് നൽകപ്പെടുന്ന ഹാനികരമായ ജോലികളുടെ ഒരു പരമ്പര ഉൾപ്പെടുന്നു, പലപ്പോഴും അവയുടെ തീവ്രത വർദ്ധിക്കുന്നു. ഈ വെല്ലുവിളികൾ ചർച്ച ചെയ്യുന്ന ഉള്ളടക്കം Meta-യുടെ നയങ്ങൾക്ക് എതിരാണ്. Meta ഈ ഉള്ളടക്കം നീക്കം ചെയ്യുന്നു, ചില സാഹചര്യങ്ങളിൽ, ഇത് പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടുകൾ പോലും ഞങ്ങൾ നീക്കം ചെയ്‌തേക്കാം.

നിങ്ങളുടെ കൗമാരക്കാർ ഇത്തരത്തിലുള്ള ഉള്ളടക്കം പങ്കിടുന്നത് നിങ്ങൾ കാണുകയാണെങ്കിൽ (അല്ലെങ്കിൽ സഹപാഠികൾ അത് പങ്കിടുന്നത് കണ്ടതായി അവർ നിങ്ങളോട് പറയുകയാണെങ്കിൽ), അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങൾ ഇതാ:

 • അപകടസാധ്യത മനസ്സിലാക്കുക അപകട സാധ്യത തള്ളിക്കളയരുത്. ഈ ഉള്ളടക്കത്തിന്റെ വ്യാപനം തടയുന്നതിൽ എല്ലാവർക്കും പങ്കുണ്ട്.
 • സജീവമായി കേൾക്കുക. ചെറുപ്പക്കാർ ഓൺലൈനിൽ കണ്ട കാര്യങ്ങളെക്കുറിച്ചോ സുഹൃത്തുക്കളുടെയോ മറ്റുള്ളവരുടെയോ പോസ്റ്റുകളോ അഭിപ്രായങ്ങളോ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളോ വിഷമങ്ങളോ പ്രകടിപ്പിക്കുകയാണെങ്കിൽ, അവരെ കേൾക്കുകയും പിന്തുണ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്.
 • ആഘാതം പരിഗണിക്കുക. ഓൺലൈനിലുള്ള സ്വയം-ഉപദ്രവിക്കലിനെയും ആത്മഹത്യാ വെല്ലുവിളികളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ കൈമാറുന്നത് പോലും ചില ആളുകൾക്ക് പ്രേരണയുണ്ടാക്കാം. ആളുകൾക്ക് കാര്യങ്ങൾ സംബന്ധിച്ച് അറിവുണ്ടായിരിക്കേണ്ടത് പ്രധാനമാണ്, എന്നാൽ ആത്മഹത്യ എന്ന വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾ എന്താണ് പങ്കിടുന്നത് എന്നതിലും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നതിലും ശ്രദ്ധ പുലർത്തുക.
 • ഇത് റിപ്പോർട്ടുചെയ്യുക. സോഷ്യൽ മീഡിയ ചാനലുകൾക്ക് ഹാനികരമോ വിഷമിപ്പിക്കുന്നതോ ആയ അനുചിതമായ ഓൺലൈൻ മെറ്റീരിയൽ ആർക്കും റിപ്പോർട്ട് ചെയ്യാം. പ്ലാറ്റ്‌ഫോമുകൾ അവരുടെ നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം അവലോകനം ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യും.
 • ഇത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുക. നിങ്ങൾക്ക് കൗമാരപ്രായത്തിലുള്ള കുട്ടികൾ ഉണ്ടെങ്കിൽ (അല്ലെങ്കിൽ യുവാക്കൾക്കൊപ്പം ജോലി ചെയ്യുന്നുവെങ്കിൽ), അവർ ചെയ്യുന്നതോ കാണുന്നതോ ആയ കാര്യങ്ങൾ പങ്കിടാൻ അവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ അവരുടെ ഓൺലൈൻ പ്രവർത്തനത്തെക്കുറിച്ച് അവരോട് സംസാരിക്കാനുള്ള വഴികൾ കണ്ടെത്തുക. ഒരു വെല്ലുവിളിയെക്കുറിച്ച് നേരിട്ട് ചോദിക്കുന്നത് ഫലപ്രദമായില്ലെങ്കിൽ, കണ്ടെത്താനുള്ള കൂടുതൽ പരോക്ഷ മാർഗങ്ങൾ പരീക്ഷിക്കുക. തങ്ങളുടെ മാതാപിതാക്കളെ വിശ്വസിക്കാൻ കഴിയുമെന്നും സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ശിക്ഷിക്കപ്പെടില്ലെന്നും ചെറുപ്പക്കാർ അറിഞ്ഞിരിക്കണം.

റിസോഴ്‌സുകൾ

Meta-സാങ്കേതികവിദ്യകളിലെ ക്ഷേമവും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച കൂടുതൽ ഓൺലൈൻ റിസോഴ്‌സുകൾക്കായി, ഞങ്ങളുടെ ആത്മഹത്യാ പ്രതിരോധ ഹബ് അല്ലെങ്കിൽ ഞങ്ങളുടെ സുരക്ഷാ കേന്ദ്രം.

ഞങ്ങളുടെ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആളുകളെ മികച്ച രീതിയിൽ പിന്തുണയ്‌ക്കാൻ, ഈ വിദഗ്‌ധ ഓർഗനൈസേഷനുകളുമായി Meta പങ്കാളിത്തത്തിൽ ഏർപ്പെടുന്നു:

അമേരിക്കൻ ഐക്യ നാടുകൾ

ദേശീയ ആത്മഹത്യാ പ്രതിരോധ ലൈഫ്‌ലൈൻ 1-800-273-8255
ക്രൈസിസ് ടെക്‌സ്‌റ്റ് ലൈൻ 741-741

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക