ഉത്തരവാദിത്തത്തോടെയുള്ള സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് LGBTQ+ കൗമാരക്കാരുമായി സംസാരിക്കൽ | LGBT Tech

LGBT Tech

കൗമാരക്കാരുമായി അവരുടെ ടെക്‌സ്‌റ്റ് ചെയ്യൽ, സോഷ്യൽ മീഡിയ, സെൽ ഫോൺ ഉപയോഗം എന്നിവയെ കുറിച്ച് സംസാരിക്കുന്നത് ഈ പ്രായക്കാരുടെ ഗ്രൂപ്പിന്റെ ഉത്തരവാദിത്തമുള്ള മിക്ക മുതിർന്നവർക്കും ഒരു വെല്ലുവിളിയാകാം. ഒട്ടുമിക്ക സോഷ്യൽ മീഡിയ ആപ്പുകളും ഉപയോക്താക്കൾക്ക് കുറഞ്ഞത് 13 വയസ്സ് ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് ചെറുപ്പക്കാരായ ആളുകൾ അവരുടെ പ്രായം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയേക്കാം. യുഎസിൽ ഒരു ശരാശരി വ്യക്തിക്ക് സ്വന്തമായി സെൽ ഫോൺ ലഭിക്കുന്ന പ്രായം 10 വയസ്സാണ്, 95% കൗമാരക്കാരും തങ്ങൾക്ക് സ്‌മാർട്ട്‌ഫോണിലേക്ക് ആക്‌സസ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, സ്‌മാർട്ട്‌ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അനുയോജ്യമായ ഉപയോഗത്തെ കുറിച്ച് വിശ്വസ്‌തരായ മുതിർന്നവർ അവരുടെ കൗമാരക്കാരുമായി തുറന്ന സംഭാഷണങ്ങൾ നടത്തേണ്ടത് പ്രധാനമാണ്.

ഒരു കൗമാരപ്രായത്തിലുള്ള കുട്ടിയുടെ ജീവിതത്തിൽ നിങ്ങൾക്കുള്ള റോൾ എന്തായാലും, അവർ തങ്ങളുടെ ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും സ്വകാര്യതയും തേടുന്നുവെന്നും ഫോണുകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇതിൽ വലിയ പങ്കുവഹിക്കാനാകുമെന്നതും നിങ്ങൾക്ക് അറിയാം. LGBTQ+ ചെറുപ്പക്കാർക്ക്, അവരുടെ ലൈംഗികത, കമ്മ്യൂണിറ്റി സൃഷ്‌ടിക്കൽ, ആരോഗ്യ വിവരങ്ങൾ, പൊതുവായ സുരക്ഷാ ആശങ്കകൾ എന്നിവ മനസ്സിലാക്കി മുന്നോട്ട് പോകുന്നതിന് അനുസരിച്ച് പല സാഹചര്യങ്ങളിലും അവരുടെ സെൽ ഫോൺ അത്യന്താപേക്ഷിത ഘടകമാണ്. എന്നിരുന്നാലും, അതും അവരുടെ ഓൺലൈൻ സുരക്ഷയും തമ്മിൽ സന്തുലിതമാക്കുന്നത് നിർണ്ണായകമാണ്. ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ എല്ലാ കൗമാരക്കാർക്കും പ്രധാനമാണ്, എന്നാൽ ഉയർന്ന സുരക്ഷാ അപകടസാധ്യതയുള്ള LGBTQ+ ചെറുപ്പക്കാരെ സംബന്ധിച്ച്, ഈ സംഭാഷണങ്ങൾ നടത്തേണ്ടത് നിർണ്ണായകമാണ്. ചിലപ്പോൾ ബുദ്ധിമുട്ടുള്ള ഈ സംഭാഷണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

നിർദ്ദേശം #1 – സഹിഷ്‌ണുതാ രഹിത നയം ചിലപ്പോൾ വിജയകരമാകണമെന്നില്ല.

കൗമാരപ്രായത്തിലുള്ള ഒരു കുട്ടിക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായിരിക്കാൻ പക്വതയോ ഉത്തരവാദിത്തമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിന് പകരം Netsmartz.org നിർദ്ദേശിച്ചത് പോലുള്ള ചർച്ചാ സ്‌റ്റാർട്ടറുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. അവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് ഏതാണ്?
  • അതിൽ നിങ്ങൾക്ക് എന്ത് ചെയ്യാനാണ് താൽപ്പര്യം?
  • കാണാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ ഓൺലൈനിൽ കണ്ടിട്ടുണ്ടോ?

LGBTQ+ ചെറുപ്പക്കാർക്ക് മറ്റ് കൗമാരക്കാരെ ബന്ധപ്പെടുന്നതിനും പ്രൊഫഷണൽ പിന്തുണയ്ക്കുമുള്ള സുരക്ഷിത റിസോഴ്‌സുകളുടെ ലിസ്‌റ്റ് നൽകാനും നിങ്ങൾക്ക് കഴിയും.

ശരാശരി LGBTQ+ ചെറുപ്പക്കാർ അവരുടെ ഹെട്രോസെക്ഷ്വൽ സമപ്രായക്കാരെ അപേക്ഷിച്ച് പ്രതിദിനം 45 മിനിറ്റ് കൂടുതൽ ഓൺ‌ലൈനിൽ ചെലവഴിക്കുന്നുവെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, കൗമാരക്കാർ ആരോടൊക്കെയാണ് സംസാരിക്കുന്നതെന്ന് അറിയുന്നതും അനുചിതമായ ടെക്‌സ്‌റ്റുകളോ ഫോട്ടോകളോ വിവരങ്ങളോ അവർ എപ്പോഴെങ്കിലും പങ്കിട്ടിട്ടുണ്ടോ അല്ലെങ്കിൽ പങ്കിടുന്നതിനായി ആരെങ്കിലും അവരെ സമീപിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതും പ്രധാനമാണ്. സ്വകാര്യതയും ഉത്തരവാദിത്തവും ഉണ്ടായിരിക്കുക എന്നാൽ ശരിയായതും തെറ്റായതുമായ ഓൺലൈൻ പെരുമാറ്റത്തെ കുറിച്ചുള്ള അറിവ് പ്രകടിപ്പിക്കുക എന്നതാണ്.

നിരീക്ഷിക്കുന്നതിലൂടെയോ ഫോൺ/ഇന്റർനെറ്റ് നിരസിക്കുന്നതിലൂടെയോ മാത്രം തങ്ങളുടെ കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷാ പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിന് രക്ഷകർത്താക്കളും രക്ഷിതാക്കളും ശ്രമിച്ചേക്കാം. സ്വാഭാവികമായും, ഇത് ചെറുപ്പക്കാരുടെ ഭാഗത്ത് നിന്ന് പ്രതിരോധം സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. ഈ പരിധികൾ ചിലപ്പോൾ ഫലപ്രദമാണെങ്കിലും, ഓൺലൈൻ സുരക്ഷ സംബന്ധിച്ച തുറന്ന ആശയവിനിമയത്തിനും ചർച്ചയ്ക്കുമൊപ്പം മാത്രമേ ഈ മാർഗ്ഗം സ്വീകരിക്കാവൂ, അല്ലെങ്കിൽ അത് തിരിച്ചടിയാകും. രക്ഷാകർതൃ നിയന്ത്രണങ്ങളോ രക്ഷാകർതൃ പരിമിതികളോ മറികടക്കുന്നതിനായി കൗമാരക്കാർ കണ്ടെത്തിയ മാർഗ്ഗം വില കുറഞ്ഞ “ബർണർ” അല്ലെങ്കിൽ “ട്രാപ്പ് ഫോണുകൾ” ആണ്. സാങ്കേതികവിദ്യയോ ഡിജിറ്റൽ അനുഭവങ്ങളോ നിരസിക്കുന്നത് പലപ്പോഴും ഉപയോഗപ്രദമല്ല; പകരം ഓൺലൈനിൽ എങ്ങനെ സ്വയം സുരക്ഷിതരാകാമെന്നത് സംബന്ധിച്ച് രക്ഷകർത്താക്കൾക്ക് തങ്ങളുടെ കൗമാരക്കാരെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഫോക്കസ് ചെയ്യാം.

നിർദ്ദേശം #2 – നിങ്ങളുടെ കൗമാരക്കാരെ അവരുടെ ഡിജിറ്റൽ ഫുട്ട്‌പ്രിന്റ് പരിരക്ഷിക്കാൻ സഹായിക്കുക.

ഓൺലൈനിൽ എന്തൊക്കെ പങ്കിടാം അല്ലെങ്കിൽ എന്തൊക്കെ പങ്കിടരുത് എന്നത് സംബന്ധിച്ച് കൗമാരക്കാരോട് സംസാരിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഇത് സെക്‌സ്‌റ്റിംഗുമായി ബന്ധപ്പെട്ടതായതിനാൽ. കൗമാരക്കാർ മറ്റ് കൗമാരക്കാരുമായി അനുചിതമായ ബന്ധത്തിൽ ഏർപ്പെട്ടേക്കാം, അവരുടെ വ്യക്തിപരമായ ചിത്രങ്ങളോ വിവരങ്ങളോ ആവശ്യപ്പെടുന്ന വേട്ടക്കാരുടെ ഇരയാവുകയും ചെയ്തേക്കാം. ഇരയാക്കപ്പെടുന്ന കൗമാരക്കാർക്ക് അവരോട് കരുതലുള്ള മുതിർന്നവരുടെയും മാനസികാരോഗ്യ പിന്തുണ പ്രൊഫഷണലുകളുടെയും പിന്തുണ ആവശ്യമാണ്. “സെക്‌സ്‌റ്റിംഗിനെ കുറിച്ച് കൗമാരക്കാരോട് സംസാരിക്കൽ” എന്നതിൽ എങ്ങനെയാണ് ചെറുപ്പക്കാരുമായി ഈ സംഭാഷണങ്ങൾ നടത്തുന്നതെന്നത് സംബന്ധിച്ച വിവരങ്ങളുണ്ട്, കൂടാതെ Netsmartz കുടുംബങ്ങൾക്ക് സഹായകരമായ റിസോഴ്‌സുകൾ ഓഫർ ചെയ്യുന്നു.

നിർദ്ദേശം #3 – ഐഡന്റിഫിക്കേഷൻ, ലൊക്കേഷൻ എന്നിവയെ കുറിച്ചും അവർ ഓൺലൈനിൽ പങ്കിടുന്ന മറ്റ് വ്യക്തിപരമായ വിവരങ്ങളെ കുറിച്ചും നിങ്ങളുടെ കൗമാരക്കാരുമായി സംസാരിക്കുക.

കൗമാരക്കാർക്ക് അവരുടെ സ്വകാര്യതാ ക്രമീകരണത്തെ കുറിച്ചും ഗെയിമിംഗിൽ ഏർപ്പെടുമ്പോൾ തങ്ങളുടെ ടീം അംഗങ്ങളുമായും എതിരാളികളുമായും പങ്കിടുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നും അറിവുണ്ടായിരിക്കണം. മഹാമാരിയുടെ സമയത്ത്, ഓൺലൈൻ ഇടപഴകലിൽ 100% വർദ്ധനവുണ്ടായി. ഗെയിമിംഗ്, സോഷ്യൽ മീഡിയ, സന്ദേശമയയ്ക്കൽ ആപ്പുകൾ എന്നിവ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ചെറുപ്പക്കാരെ സമീപിച്ചതാണ് ഇതിന്റെ കാരണം. റോൾ പ്ലേ, സംഭാഷണം, ബന്ധം സൃഷ്‌ടിക്കൽ എന്നിവയിലൂടെ ചെറുപ്പക്കാർ “ആകർഷിക്കപ്പെടാം” അല്ലെങ്കിൽ ബ്ലാക്ക്‌മെയിൽ ചെയ്യാനോ വിൽക്കാനോ/വ്യാപാരം നടത്താനോ ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോകളോ/ചിത്രങ്ങളോ അയയ്ക്കുന്നതിനായി അവരോട് ആവശ്യപ്പെടുകയോ ചെയ്തേക്കാം. LGBTQ+ ചെറുപ്പക്കാർ അവരുടെ ലൈംഗിക ഐഡന്റിറ്റിയെ കുറിച്ച് അടുപ്പമുള്ളവരുമായി പങ്കിടാൻ തയ്യാറാകാത്ത സാചര്യങ്ങളിൽ വിവിധ റിസോഴ്‌സുകളിൽ നിന്ന് അവർ വിവരങ്ങളോ പിന്തുണയോ തേടുന്നതിനാൽ അവരെ സംബന്ധിച്ച് കൂടുതൽ അപകടസാധ്യതയുണ്ട്. HRC.org-ന്റെ LGBTQ+ മിത്രമാകൽ എന്നത് പോലുള്ള ഉറവിടങ്ങൾക്ക്, ഈ സാഹചര്യത്തിലുള്ള LGBTQ+ ചെറുപ്പക്കാരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനാകും.

നിർദ്ദേശം #4 – ഓൺലൈനിലെ “കളിയാക്കൽ” ഒരൊറ്റ ക്ലിക്കിൽ സൈബർഭീഷണിപ്പെടുത്തൽ ആകാമെന്ന് കൗമാരക്കാരോട് പറയുക.

നിങ്ങളുടെ കൗമാരക്കാർ ഭീഷണിപ്പെടുത്തലിന് ഇരയാകുകയാണെങ്കിലോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കിലോ, ഓൺ‌ലൈനിൽ പങ്കിട്ട കാര്യങ്ങളൊന്നും ഇല്ലാതാകുകയില്ല. ഒരു നിർദ്ദിഷ്‌ട വർഷത്തിൽ 48.7% LGBTQ വിദ്യാർത്ഥികൾ സൈബർ ഭീഷണിപ്പെടുത്തൽ നേരിടുന്നു. ഓൺലൈനിൽ ആരെയെങ്കിലും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള എന്തെങ്കിലും പങ്കിടുന്നതോ ലൈക്ക് ചെയ്യുന്നതോ പോലും ഭീഷണിപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നു. Stopbullying.gov സൈബർ ഭീഷണിപ്പെടുത്തൽ നിർവചിക്കുകയും എങ്ങനെ അത് റിപ്പോർട്ട് ചെയ്യാമെന്നത് സംബന്ധിച്ച വിവരങ്ങൾ നൽകുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇവിടെ ഈ സാഹചര്യങ്ങളിൽ നിങ്ങളുടെ കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താം.

നിർദ്ദേശം #5 – നിങ്ങളുടെ കൗമാരക്കാർക്ക് അവരുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയാമെന്ന് ഉറപ്പാക്കുക.

കൗമാരക്കാരുടെ സോഷ്യൽ മീഡിയ പേജിൽ പുതിയ സുഹൃത്തുക്കളെയും പിന്തുടരുന്നയാളുകളെയും സ്ഥിരീകരിക്കുന്നതും നേടുന്നതും ആവേശകരമാണ്. ഒരു സുഹൃത്തിന്റെ സുഹൃത്തിൽ നിന്നുള്ള സൗഹൃദ അഭ്യർത്ഥന സ്വീകരിക്കുന്നത് അപകടകരമാകില്ല, ഇത് പുതിയ പോസിറ്റീവ് ബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യും, എന്നാൽ കൗമാരക്കാർ ജാഗ്രത പാലിക്കണം. പലപ്പോഴും നിരീക്ഷണം ആവശ്യമാണെന്ന് മുതിർന്നവർ പരിഗണിക്കാത്ത മറ്റൊരു ഓൺ‌ലൈൻ ആശയവിനിമയ ഉറവിടമാണ് ഓൺലൈൻ വീഡിയോ ഗെയിമുകൾ, എന്നാൽ ഇക്കാര്യം പരിഗണിക്കണം. ഒട്ടുമിക്ക കൗമാരക്കാരുടെയും ജനപ്രിയ സോഷ്യൽ ഔട്ട്ലെറ്റാണ് വീഡിയോ ഗെയിമുകൾ (അവർ അവരുടെ ഫോണിൽ അല്ലാത്തപ്പോൾ), കളിക്കുന്ന സമയത്ത് പുതിയ ഓൺലൈൻ സുഹൃത്തിനെ നേടിയെന്ന് പകുതിയിലധികം ചെറുപ്പക്കാരും പറയുന്നു. കമ്മ്യൂണിറ്റി സൃഷ്‌ടിക്കൽ, പുതിയ സുഹൃത്തുക്കളെ കണ്ടെത്തലും പ്രതിനിധാനവും എന്നിവ പോലുള്ള കാര്യങ്ങളിലൂടെ ഓൺലൈൻ ഗെയിമിംഗ് LGBTQ+ ചെറുപ്പക്കാർക്ക് പ്രയോജനകരമാണ്, എന്നാൽ ഗെയിം കളിക്കുമ്പോൾ കൗമാരക്കാർ സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

പുതിയ സുഹൃത്തുക്കളുടെയും പിന്തുടരുന്നയാളുകളുടെയും പോസ്‌റ്റുകൾ നിരീക്ഷിക്കാൻ നിങ്ങളുടെ കൗമാരക്കാരെ ഓർമ്മപ്പെടുത്തേണ്ടതും പ്രധാനമാണ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാം, തങ്ങളുടെ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിൽ ജാഗ്രതയുള്ള കൗമാരക്കാർ തങ്ങളെ സ്വയം സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, അവരുടെ ശരിയായ സുഹൃത്തുക്കളെയും പിന്തുടരുന്നയാളുകളെയും സംരക്ഷിക്കാനും സഹായിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന്റെ നയങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന വ്യക്തികളുടെ അക്കൗണ്ടുകൾ – വെറുതെ അവഗണിക്കാതെ – അവ തടയാനും റിപ്പോർട്ട് ചെയ്യാനും നിങ്ങളുടെ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുക.

നിർദ്ദേശം #6 – പ്രതികരിക്കുന്നതിന് പകരം പ്രതിരോധിക്കുന്നതിലൂടെ നിങ്ങളുടെ കൗമാരക്കാരുമായുള്ള വിചിത്രമോ അസ്വസ്ഥജനകമോ ആയ സംഭാഷണങ്ങൾ കുറയ്ക്കാം.

ഓൺലൈൻ സാഹചര്യങ്ങളിൽ എങ്ങനെ സ്വയം സഹായിക്കണമെന്ന് ബോധവൽക്കരിക്കുന്നില്ലെങ്കിൽ LGBTQ+ ചെറുപ്പക്കാർ പ്രത്യേകിച്ച് ദുർബലരാണ്. LGBTQ+ കൗമാരക്കാരുടെ ജീവിതത്തിലെ വിശ്വസ്‌തരായ മുതിർന്ന വ്യക്തി എന്ന നിലയിൽ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ഉപയോഗം സംബന്ധിച്ച് സജീവമായി അഭിസംബോധന ചെയ്യുന്നത് പ്രധാനമാണ്. ഓൺലൈൻ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച LGBTQ+ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിലെ ബുദ്ധിമുട്ട് കാരണം ഈ സംഭാഷണങ്ങൾ ഒഴിവാക്കരുത്; പകരം, ഇത് എങ്ങനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച് ബോധവൽക്കരിക്കുന്നതിന് നിങ്ങളുടെ കൗമാരക്കാർക്ക് പിന്തുണ നൽകുക, പ്രത്യേകിച്ച് സഹിഷ്‌ണുതാ രഹിത നയം തിരിച്ചടിയായേക്കാമെന്നതിനാൽ. നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകാത്ത വിഷയങ്ങളിൽ താഴെയുള്ള റിസോഴ്‌സുകൾ മുഖേന സഹായം തേടുക, എല്ലാത്തിനുമുപരിയായി, നിങ്ങൾക്ക് അവരോടും അവരുടെ ഡിജിറ്റൽ ക്ഷേമം സംബന്ധിച്ചും കരുതലുണ്ടെന്ന് കൗമാരക്കാരെ അറിയിക്കുക.

റിസോഴ്‌സുകൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക