നിങ്ങളുടെ കൗമാരക്കാരുടെ ഡിജിറ്റൽ സൽപ്പേരിന്റെ പ്രാധാന്യം

സൈബർ ഭീഷണിപ്പെടുത്തൽ സംബന്ധിച്ച ഗവേഷണ കേന്ദ്രം

സമീർ ഹിന്ദുജ, ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ

സ്‌കൂൾ, ജോലിസ്ഥലം, കമ്മ്യൂണിറ്റി – എവിടെയുമാകട്ടെ സൽപ്പേര് പ്രധാനമാണ് – ഓൺലൈനിൽ അതിലേറെ പ്രാധാന്യമുണ്ട്. സോഷ്യൽ മീഡിയ, വെബ് എന്നിവയിലും മറ്റ് ഇന്റർനെറ്റ് അധിഷ്‌ഠിത ഇടങ്ങളിലുമുള്ള ഉള്ളടക്കം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്, ഇത് നിങ്ങളെ കുറിച്ച് മറ്റുള്ളവർക്കുള്ള കാഴ്‌ചപ്പാടും മനോഭാവവും രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഡിജിറ്റൽ സൽപ്പേര് പ്രതിഫലിപ്പിക്കുന്നു, നിങ്ങൾ (അല്ലെങ്കിൽ മറ്റുള്ളവർ) അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ, വീഡിയോകൾ, നിങ്ങൾ പങ്കിട്ട അഭിപ്രായങ്ങൾ നിങ്ങൾ ഫീച്ചർ ചെയ്യപ്പെട്ട ലേഖനങ്ങൾ, നിങ്ങളെ കുറിച്ച് മറ്റുള്ളവർ പോസ്‌റ്റ് ചെയ്ത പ്രസ്‌താവനകൾ, നിങ്ങൾ ഉപയോഗിച്ച സ്‌ക്രീൻ പേരുകൾ എന്നിവയിൽ നിന്നും മറ്റുമാണ് ഇത് രൂപപ്പെടുന്നത്.

മുതിർന്നവർ എന്ന നിലയിൽ, പോസിറ്റീവ് ആയ സൽപ്പേര് സൃഷ്‌ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാനായേക്കാം. എന്നാൽ നമ്മുടെ കുട്ടികൾക്കോ? കൗമാരപ്രായത്തിലുള്ള ഒരു കുട്ടി മിഡിൽ സ്‌കൂളോ ഹൈസ്‌കൂളോ ഏതുമാകട്ടെ, അവരുടെ ജീവിതത്തിൽ സൽപ്പേരിന് പ്രഥമ പരിഗണന നൽകണം. അവരുടെ സമപ്രായക്കാരും അധ്യാപകരും പരിശീലകരും മാർഗ്ഗദർശികളും അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റുള്ളവരും അവരെ നോക്കിക്കാണുന്ന രീതിയെ ഇത് ബാധിക്കും. ഓൺലൈനിൽ തങ്ങൾ ചിത്രീകരിക്കപ്പെടുന്ന രീതിയുടെ അടിസ്ഥാനത്തിൽ ആളുകൾക്ക് തങ്ങളെ വിലയിരുത്താൻ കഴിയുമെന്ന (ചിലപ്പോൾ വിലയിരുത്തുമെന്ന) യാഥാർത്ഥ്യം ഇതിനകം അവർ മനസ്സിലാക്കിയിട്ടുണ്ടാകാം. വാസ്‌തവത്തിൽ, കോളജ് പ്രവേശനങ്ങളും സ്‌കോളർഷിപ്പുകളും തൊഴിലും മറ്റ് പ്രധാനപ്പെട്ട അവസരങ്ങളും അവരുടെ ഡിജിറ്റൽ സൽപ്പേരിനെ ആശ്രയിച്ചിരിക്കുന്നു അല്ലെങ്കിൽ ചിലർ പരിഗണിക്കുന്നത് അവരുടെ ഡിജിറ്റൽ ഫുട്ട്‌പ്രിന്റ് ആണ്.

നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുടെ ഡിജിറ്റൽ സൽപ്പേര് നിയന്ത്രിക്കാൻ സഹായിക്കൂ

ഓൺലൈനിലെ വിവരങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കൗമാരക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് പ്രധാനമാണ്. തങ്ങൾ ഓൺലൈനിൽ പോസ്‌റ്റ് ചെയ്യുന്ന ഏത് കാര്യവും ഭാവിയിൽ മറ്റുള്ളവർക്ക് ആക്‌സസ് ചെയ്യാനാകുമെന്ന് അവരെ ഓർമ്മിപ്പിക്കുക. അവർക്ക് അതിന് സമ്മതമാണോ? പോസ്‌റ്റ് ചെയ്യുന്ന ഓരോ ഉള്ളടക്കത്തെ സംബന്ധിച്ചും ഈ ചോദ്യം സ്വയം ചോദിക്കാൻ നിങ്ങളുടെ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുക.

അടുത്തതായി, അവരെ കുറിച്ച് ഇതിനകം നിലവിലുള്ള ഉള്ളടക്കം കാണാൻ കുറച്ച് സമയം ചെലവഴിക്കുക. അവരുടെ പേരിന്റെ ആദ്യഭാഗം, അവസാന ഭാഗം (ഒരുപക്ഷേ സ്‌കൂൾ ഒപ്പം/അല്ലെങ്കിൽ നഗരം) എന്നിവ പ്രധാനപ്പെട്ട തിരയൽ എഞ്ചിനുകളിലും തിരയൽ സാധ്യമായ മറ്റ് സൈറ്റുകളിലും തിരഞ്ഞ് നോക്കുക. നിങ്ങളുടെ ബ്രൗസിംഗ് ചരിത്രത്തിന്റെയും കുക്കികളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക തിരയൽ ഫലങ്ങൾക്ക് പകരം പൊതുവായ ഫലങ്ങൾ ലഭിക്കാൻ പുതിയ “സ്വകാര്യ” അല്ലെങ്കിൽ “അദൃശ്യ” ടാബോ വിൻഡോയോ ഉപയോഗിക്കുക. നിങ്ങളുടെയോ അവരുടെയോ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകളിൽ പ്രശ്‌നകരമായ ഉള്ളടക്കം കണ്ടെത്തിയാൽ, അത് നീക്കം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾക്ക് നിയന്ത്രണമില്ലാത്ത മറ്റൊരു സൈറ്റിലോ പ്രൊഫൈലിലോ അത് ലഭ്യമാണെങ്കിൽ, ആ ക്രിയേറ്ററെയോ പോസ്റ്റ് ചെയ്തയാളെയോ വെബ്‌ ഹോസ്‌റ്റിനെയോ എങ്ങനെ ബന്ധപ്പെടാമെന്ന് നിർണ്ണയിക്കുക. അവരിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ, അത് നിലനിർത്തുക, അല്ലെങ്കിൽ ഒരു പ്രൊഫഷണൽ റെപ്പ്യൂട്ടേഷൻ മാനേജ്‌മെന്റ് കമ്പനിയെ ഒപ്പം/അല്ലെങ്കിൽ ഒരു അഭിഭാഷകനെ ബന്ധപ്പെടുക. കാലഹരണപ്പെട്ട ഉള്ളടക്കമോ വ്യക്തിഗത വിവരങ്ങളോ ചില തിരയൽ ഫലങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിങ്ങൾക്ക് ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാം. പ്രശ്‌നകരമായ ഉള്ളടക്കം നേരിടാൻ സഹായിക്കുന്നതിന്, വാർത്താ സ്‌റ്റോറികളിലോ ഓൺലൈൻ സെഗ്‌മെന്റുകളിലോ ഫീച്ചർ ചെയ്യപ്പെടുന്നതിനുള്ള അവസരം കണ്ടെത്തുന്നതിനായി നിങ്ങളുടെ കൗമാരക്കാരെ പിന്തുണയ്ക്കാനാകാം.

കൗമാരക്കാർക്ക് ഫോട്ടോകളിലും പോസ്‌റ്റുകളിലും ടാഗ് ചെയ്യുന്നതിലൂടെ (തുടർന്ന് ഇത് സോഷ്യൽ മീഡിയ ഫീഡുകളിലോ നിങ്ങളുടെ കുട്ടിയുടെ പേര് തിരയൽ പദമായി ഉപയോഗിച്ച് മറ്റുള്ളവർ നടത്തുന്ന തിരയലുകളിലെ ഫലങ്ങളിലോ ഇത് ദൃശ്യമാകാം) കുട്ടികളുടെ സൽപ്പേരിന് കളങ്കം സൃഷ്‌ടിക്കാൻ മറ്റുള്ളവർക്ക് കഴിയുമെന്ന കാര്യം ശ്രദ്ധിക്കുക. കൗമാരക്കാരായ കുട്ടികൾക്ക് എല്ലായ്‌പ്പോഴും സ്വയം അൺടാഗ് ചെയ്യാനോ അത് പോസ്‌റ്റ് ചെയ്ത വ്യക്തിയെ ബന്ധപ്പെട്ട് നീക്കം ചെയ്യുന്നതിനായി ആവശ്യപ്പെടാനോ കഴിയും. അത് പരാജയപ്പെട്ടാൽ, ആ വ്യക്തിയെ റിപ്പോർട്ട് ചെയ്യാനും ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി സോഷ്യൽ മീഡിയ സൈറ്റിന് ഔദ്യോഗിക അഭ്യർത്ഥന നൽകാനും കുട്ടിയോട് പറയുക.

വ്യക്തിഗത ബ്രാൻഡിംഗ്

ഗവേഷണം1 വ്യക്തിഗത ബ്രാൻഡിംഗ്, സെൽഫ് പ്രമോഷൻ, ഇംപ്രഷൻ മാനേജ്‌മെന്റ് എന്നിവ പോലുള്ള പ്രധാനപ്പെട്ട പ്രൊഫഷണൽ ഉദ്ദേശങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തലുകളുണ്ട്. അതുകൊണ്ട് തന്നെ, അത് ക്രിയാത്മകമായി ഉപയോഗിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സ്‌കൂളിലും കമ്മ്യൂണിറ്റിയിലും മികവ് പ്രകടിപ്പിക്കുന്നതിന് (ഉദാ. ഹോണർ റോൾ, വോളണ്ടിയറിംഗ്, പാഠ്യേതര പ്രവർത്തനങ്ങൾ) എല്ലാ ചെറുപ്പക്കാരും കഠിനാദ്ധ്വാനം ചെയ്യേണ്ടത് പ്രധാനമാണ്. ഇത് അവരുടെ വ്യക്തിഗത വളർച്ചയ്ക്ക് സഹായിക്കുമെന്ന് മാത്രമല്ല, ഓൺലൈനിൽ അവരെ കുറിച്ച് മറ്റുള്ളവർ തിരയുമ്പോൾ അവരുടെ കഠിനാദ്ധ്വാനത്തിന്റെയും വിശ്വാസ്യതയുടെയും സാംസ്കാരികബോധത്തിന്റെയും തെളിവായി മാറുകയും ചെയ്യും.

കൂടാതെ, വ്യക്തിഗത വെബ്‌സൈറ്റ് സൃഷ്ടിക്കാൻ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് (സഹായിക്കുന്നത്) സ്‌മാർട്ടായ കാര്യമാണ്. ഇവിടെ, അക്കാദമിക്, അത്ലറ്റിക്, പ്രൊഫഷണൽ, സർവീസ് അധിഷ്‌ഠിത നേട്ടങ്ങളുടെ തെളിവുകളും അവരെ കുറിച്ച് സംസാരിക്കാൻ കഴിയുന്ന മറ്റുള്ള സാക്ഷ്യപ്പെടുത്തലുകളും ശുപാർശകളും പക്വതയും സ്വഭാവവും മത്സരക്ഷമതയും അനുകമ്പയും പ്രകടമാക്കുന്ന അനുയോജ്യമായ ഫോട്ടോകളും വീഡിയോകളും അവർക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. കൗമാര പ്രായത്തിലുള്ള ഒരു കുട്ടി മുമ്പ് എന്തെങ്കിലും അബദ്ധം ചെയ്യുകയും അനുചിതമായ എന്തെങ്കിലും ഓൺലൈനിൽ പോസ്‌റ്റ് ചെയ്തിട്ടുമുണ്ടെങ്കിൽ ഇത് കൂടുതൽ പ്രധാനമാണ്. സാധിക്കുമെങ്കിൽ, ഓൺലൈനിൽ അവർ തങ്ങളെ കുറിച്ച് തന്നെയുള്ള പോസിറ്റീവ് ഉള്ളടക്കത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്, ഇതിലൂടെ നെഗറ്റീവ് ഉള്ളടക്കത്തിന്റെ ദൃശപരതയും ഇംപാക്‌റ്റും കുറയ്ക്കാനാകും. മൊത്തത്തിൽ, തങ്ങളെ കുറിച്ച് പോസ്‌റ്റ് ചെയ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെ ദോഷത്തിന് പകരം ഗുണകരമാകുമെന്ന പരിഗണനയോടെ വേണം കൗമാരക്കാർ ഓൺലൈനിൽ ഇടപഴകേണ്ടത്. കൗമാരക്കാരായ കുട്ടികളുടെ ഓൺലൈൻ സൽപ്പേര് പ്രയോജനപ്പെടുത്തുന്നതിനായി ലഭ്യമായേക്കാവുന്ന അവസരങ്ങൾക്കായി മാതാപിതാക്കൾ അവരെ സഹായിക്കുക - ഈ രീതിയിൽ അവർക്ക് വിജയത്തിലേക്കുള്ള വഴികാട്ടാം.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക