ഓൺലൈൻ ഭീഷണിപ്പെടുത്തൽ: ഒരു നിരന്തര പ്രശ്‌നം
ഭീഷണിപ്പെടുത്തൽ എന്നത് കൗമാരപ്രായത്തിലുളള നിങ്ങളുടെ കുട്ടിയുടെ സ്‌കൂൾ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കാര്യമല്ല. മിക്ക വിദ്യാർത്ഥികളും അവരുടെ സഹപാഠികളുമായി ബന്ധം നിലനിർത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാൽ, അതിനൊപ്പം തന്നെ അവർക്ക് ഓൺലൈനിൽ എന്തെങ്കിലും സമ്മർദ്ദമോ ഉപദ്രവമോ അനുഭവപ്പെടുകയും ചെയ്യാമെന്നകാര്യം നിങ്ങൾ ശ്രദ്ധയിൽ വയ്‌ക്കേണ്ടതുണ്ട്.
സോഷ്യൽ മീഡിയ, ടെക്‌സ്റ്റ് സന്ദേശങ്ങൾ, ആപ്പുകൾ എന്നിവ വഴിയും വീഡിയോ ഗെയിമുകൾ വഴിയുമൊക്കെ ഓൺലൈൻ ഭീഷണിപ്പെടുത്തൽ നടക്കാം. മറ്റൊരാളെ ഡോക്‌സ് ചെയ്യുന്നതിന് (അനുമതി കൂടാതെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന്) നേരിട്ട് ഭീഷണിപ്പെടുത്തുന്നതോ അനാവശ്യമായതോ ദോഷകരമായതോ ആയ പെരുമാറ്റം ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു.
ഓൺലൈൻ ഭീഷണിപ്പെടുത്തൽ നേരിടാനുള്ള നുറുങ്ങുകൾ
ഒരു രക്ഷകർത്താവ് അല്ലെങ്കിൽ രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെ ഓൺലൈൻ ഭീഷണിപ്പെടുത്തലിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി സഹായിക്കാനാകും, അവർ ഭീഷണി നേരിടുന്നുണ്ടെങ്കിൽ ഈ മാർഗ്ഗങ്ങളിലൂടെ അവർക്ക് പിന്തുണ നൽകൂ.
ഇന്റർനാഷണൽ ബുള്ളിയിംഗ് പ്രിവൻഷൻ അസോസിയേഷനുമായി ചേർന്നാണ് ഈ ലിസ്‌റ്റ് സൃഷ്‌ടിച്ചിരിക്കുന്നത്.
കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടി എപ്പോഴാണ് ഭീഷണിപ്പെടുത്തുന്ന ഒരാളാകുന്നത്
കൗമാരക്കാർ ഓൺലൈൻ ഭീഷണിപ്പെടുത്തലിന് ഇരയാകാമെന്നതുപോലെ, അവർ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നവരിൽപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. ഇങ്ങനെ സംഭവിക്കുമ്പോൾ, മറ്റുള്ളവരോട് എല്ലായ്‌പ്പോഴും അനുകമ്പയോടും ബഹുമാനത്തോടും പെരുമാറണമെന്നത് സംബന്ധിച്ച അൽപ്പം പ്രയാസമെന്ന് തോന്നാവുന്ന സംഭാഷണങ്ങൾ നടത്തേണ്ടത് പ്രധാനമാണ്.
കൗമാരപ്രയത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് നുറുങ്ങുകൾ ഇവിടെയുണ്ട്:
ഭീഷണിപ്പെടുത്തലിൽ ഇടപെടുന്നതിനുള്ള വൈദഗ്ദ്ധ്യങ്ങൾ
ഓൺലൈൻ ഭീഷണിപ്പെടുത്തൽ നിർത്താൻ സഹായിക്കുന്നതിന് കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ. ഇന്റർനാഷണൽ ബുള്ളിയിംഗ് പ്രിവൻഷൻ അസോസിയേഷനുമായി ചേർന്നാണ് ഈ ലിസ്‌റ്റ് സൃഷ്‌ടിച്ചിരിക്കുന്നത്.
ഓൺലൈനിൽ ആരോഗ്യകരമായതും അനുകമ്പയുള്ളതുമായ പെരുമാറ്റത്തിന് പ്രോത്സാഹിപ്പിക്കുക
ആരോഗ്യകരമായ ഓൺലൈൻ കമ്മ്യൂണിറ്റികൾ വളർത്തിയെടുക്കുന്നതിന് ചെറുപ്പക്കാർക്കുള്ള ഏറ്റവും നല്ല മാർഗ്ഗം പോസിറ്റീവായി പ്രവർത്തിക്കുകയും നെഗറ്റിവിറ്റിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ്.
ഓൺലൈനിൽ മറ്റൊരാൾക്ക് ഉപദ്രവം നേരിടുന്നതായി നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി കാണുകയാണെങ്കിൽ, പിന്തുണ വാഗ്‌ദാനം ചെയ്യുന്നതിന് അവർക്ക് സൗകര്യപ്രദമായ ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് അവരെ സഹായിക്കുക. അവർ അനുകമ്പയോടെ പെരുമാറാൻ ആളുകളെ പ്രേരിപ്പിക്കുന്ന സ്വകാര്യമായതോ പൊതുവായതോ ആയ സന്ദേശങ്ങളോ പൊതുവായ പ്രസ്‌താവനയോ പങ്കിടാം.
മാന്യമല്ലാത്തതോ കൃത്യമല്ലാത്തതോ ആയ ഏതെങ്കിലും വിവരങ്ങൾ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ കമ്മ്യൂണിറ്റിയിൽ പങ്കിടുകയാണെങ്കിൽ അതിനെക്കുറിച്ച് അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. അതിനെക്കുറിച്ച് പറയാൻ ബുദ്ധിമുട്ട് തോന്നാത്ത സാഹചര്യമാണെങ്കിൽ, അവർക്കത് - ബഹുമാനപൂർവ്വം - തിരുത്താം.
അവരുടെ ദൈനംദിന ഓൺലൈൻ പ്രവർത്തനങ്ങളിൽ അനുകമ്പയും സഹാനുഭൂതിയും ഉള്ളവർ ആയിരിക്കുന്നതിലൂടെ, ചെറുപ്പക്കാർക്ക് അവരുടെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകാൻ കഴിയും.
കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ, ഇനിപ്പറയുന്നതുപോലെയുള്ള ചോദ്യങ്ങൾ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയോട് എപ്പോഴും ചോദിക്കാനാകും:
ഭീഷണിപ്പെടുത്തലിനെ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെയും കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെയും സഹായിക്കുന്നതിന് Instagram-ൽ ഉപകരണങ്ങളും ഉറവിടങ്ങളും ഉണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇവ ചെയ്യാനാകും:
കൂടുതലറിയുക
നിങ്ങൾ ഓൺലൈൻ ഭീഷണിപ്പെടുത്തൽ കൈകാര്യം ചെയ്യുന്നതിനാൽ നിങ്ങളെയും കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെയും പിന്തുണയ്‌ക്കുന്നതിന് മറ്റുള്ള Meta ടൂളുകളെക്കുറിച്ച് കൂടുതലറിയുക: