ഓൺലൈൻ ഭീഷണിപ്പെടുത്തൽ നേരിടാനുള്ള നുറുങ്ങുകൾ

ഓൺലൈൻ ഭീഷണിപ്പെടുത്തൽ: ഒരു നിരന്തര പ്രശ്‌നം

ഭീഷണിപ്പെടുത്തൽ എന്നത് കൗമാരപ്രായത്തിലുളള നിങ്ങളുടെ കുട്ടിയുടെ സ്‌കൂൾ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കാര്യമല്ല. മിക്ക വിദ്യാർത്ഥികളും അവരുടെ സഹപാഠികളുമായി ബന്ധം നിലനിർത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാൽ, അതിനൊപ്പം തന്നെ അവർക്ക് ഓൺലൈനിൽ എന്തെങ്കിലും സമ്മർദ്ദമോ ഉപദ്രവമോ അനുഭവപ്പെടുകയും ചെയ്യാമെന്നകാര്യം നിങ്ങൾ ശ്രദ്ധയിൽ വയ്‌‌ക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയ, ടെക്‌സ്റ്റ് സന്ദേശങ്ങൾ, ആപ്പുകൾ എന്നിവ വഴിയും വീഡിയോ ഗെയിമുകൾ വഴിയുമൊക്കെ ഓൺലൈൻ ഭീഷണിപ്പെടുത്തൽ നടക്കാം. മറ്റൊരാളെ ഡോക്‌സ് ചെയ്യുന്നതിന് (അനുമതി കൂടാതെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന്) നേരിട്ട് ഭീഷണിപ്പെടുത്തുന്നതോ അനാവശ്യമായതോ ദോഷകരമായതോ ആയ പെരുമാറ്റം ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു.

ഓൺലൈൻ ഭീഷണിപ്പെടുത്തൽ നേരിടാനുള്ള നുറുങ്ങുകൾ

ഒരു രക്ഷകർത്താവ് അല്ലെങ്കിൽ രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെ ഓൺലൈൻ ഭീഷണിപ്പെടുത്തലിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി സഹായിക്കാനാകും, അവർ ഭീഷണി നേരിടുന്നുണ്ടെങ്കിൽ ഈ മാർഗ്ഗങ്ങളിലൂടെ അവർക്ക് പിന്തുണ നൽകൂ.

ലിസ്‌റ്റ് ഇന്റർനാഷണൽ ബുള്ളിയിംഗ് പ്രിവൻഷൻ അസോസിയേഷനുമായി ചേർന്ന് സൃഷ്ടിച്ചതാണ്.

  • കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ അനുഭവങ്ങളെക്കുറിച്ച് ആശയവിനിമയം നിലനിർത്തുക. മുന്നോട്ട് പോകെ, പിന്തുണയും യോജിപ്പും കെട്ടിപ്പടുക്കുന്നതിലൂടെ, ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അക്കാര്യം നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികൾ പങ്കിടുന്നുവെന്നത് ഉറപ്പാക്കാൻ സഹായിക്കും. അവർ ഓൺലൈനിൽ കണ്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിങ്ങളുടെ അടുക്കൽ വരുമ്പോൾ അക്കാര്യം അവഗണിക്കരുത്.
  • കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ പ്രവർത്തനത്തെക്കുറിച്ച് കൂടുതലറിയുക. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടി ആക്‌സസ് ചെയ്യുന്ന ആപ്പുകളെയും വെബ്‌സൈറ്റുകളെയും കുറിച്ച് നിങ്ങൾക്ക് അറിയാമെന്നത് ഉറപ്പാക്കുക.
  • നിങ്ങൾക്ക് ലഭ്യമായിട്ടുള്ള ടൂളുകൾ ഉപയോഗിക്കുക. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടി പതിവായി സന്ദർശിക്കുന്ന സൈറ്റുകളിലെ രക്ഷാകർതൃ ടൂളുകളോ ക്രമീകരണങ്ങളോ അടിത്തറിയുകയും അവ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
  • കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുമായി ഒരു വിശ്വാസം വളർത്തിയെടുക്കുക. ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച നിലവിലെ നയങ്ങളെക്കുറിച്ച് വിശദീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുകയും ചെയ്യുക. നിയമങ്ങൾ സംബന്ധിച്ച് തങ്ങൾക്കും അഭിപ്രായമുണ്ടെന്ന് ചെറുപ്പക്കാരായ ആളുകൾ കരുതുമ്പോൾ, അവർ അതിനെ മാനിക്കാനും പിന്തുടരാനും കൂടുതൽ സാധ്യതയുണ്ട്.
  • കൗമാരക്കാരുടെ സാങ്കേതികവിദ്യയെ എടുത്തുമാറ്റുമെന്ന് ഭീഷണിപ്പെടുത്തരുത്. സാങ്കേതികവിദ്യയെ എടുത്തുമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം, അത് ഉപയോഗപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളെക്കുറിച്ചും അവർക്ക് സ്വയം അത് എങ്ങനെ അകറ്റാമെന്നതും സംബന്ധിച്ച സംഭാഷണങ്ങൾ നടത്തുക.
  • കൗമാരക്കാരായ നിങ്ങളുടെ കുട്ടിയ്‌ക്ക് നേരിടുന്ന ഭീഷണികളെ അവഗണിക്കരുത്. ചെറുപ്പക്കാരായ വ്യക്തികൾ നേരിടുന്ന ഭീഷണികളുടെ അനന്തരഫലങ്ങൾ ദീർഘകാലം ഉണ്ടായിരിക്കാം. കൗമാരപ്രായത്തിലുള്ളവർ നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ അവരുടെ കാര്യത്തിൽ ഗൗരവത്തോടെ ഇടപെടേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് അത് ചെറുതായി തോന്നുകയാണെങ്കിൽപ്പോലും. അവരുമായി ശാന്തമായും വ്യക്തമായും സംഭാഷണങ്ങൾ നടത്തേണ്ടത് പ്രധാനമാണ്, അല്ലാതെ അവരെ അവഗണിക്കരുത്.
  • കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ സ്ക്രീനിലുള്ളതല്ലാതെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. സുഹൃത്തുക്കളുമായും കുടുംബ IRL-മായും കണക്‌റ്റ് ചെയ്യുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളാണ് സംഗീതവും സ്‌പോർട്‌സും മറ്റുള്ള വിനോദങ്ങളും.

കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടി എപ്പോഴാണ് ഭീഷണിപ്പെടുത്തുന്ന ഒരാളാകുന്നത്

കൗമാരക്കാർ ഓൺലൈൻ ഭീഷണിപ്പെടുത്തലിന് ഇരയാകാമെന്നതുപോലെ, അവർ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നവരിൽപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. ഇങ്ങനെ സംഭവിക്കുമ്പോൾ, മറ്റുള്ളവരോട് എല്ലായ്‌പ്പോഴും അനുകമ്പയോടും ബഹുമാനത്തോടും പെരുമാറണമെന്നത് സംബന്ധിച്ച അൽപ്പം പ്രയാസമെന്ന് തോന്നാവുന്ന സംഭാഷണങ്ങൾ നടത്തേണ്ടത് പ്രധാനമാണ്.

കൗമാരപ്രയത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് നുറുങ്ങുകൾ ഇവിടെയുണ്ട്:

  • അർത്ഥവത്തായ ഒരു സംഭാഷണത്തിന് തയ്യാറാകുക: എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് മുൻവിധികൾ ഉണ്ടാകാം, പ്രത്യേകിച്ചും, അവർ തങ്ങളുടെ പെരുമാറ്റത്തിലൂടെ നിങ്ങളെ നിരാശനാക്കിയെങ്കിൽ. എന്നിരുന്നാലും, ആ മുൻവിധികൾ നിങ്ങൾ പ്രകടിപ്പിക്കാതിരിക്കേണ്ടത് പ്രധാനമാണ്. സംഭാഷണത്തിൽ ഏർപ്പെടുന്നതിന് ശരിയായ സമയവും സ്ഥലവും കണ്ടെത്തിയതിനുശേഷം സംഭാഷണത്തിനൊരുങ്ങുക. ശാന്തമായിരുന്ന്, പരിഹാരമാർഗ്ഗങ്ങളിൽ ശ്രദ്ധയൂന്നുന്നതരത്തിലുള്ള ചർച്ചകൾ നടത്തുക.
  • സംഭാഷണം തുടങ്ങിവയ്‌ക്കുകയും പിന്തുണ നൽകുന്നവരുമായിരിക്കുക: നിങ്ങളോട് മറച്ചുവയ്‌ക്കാതെയും സത്യസന്ധമായും പെരുമാറാൻ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയ്‌ക്ക് സുരക്ഷിതത്വം തോന്നണം. തടസ്സപ്പെടുത്തുകയോ വിമർശിക്കുകയോ അരുത്. സംഭവിച്ച കാര്യങ്ങൾ പൂർണമായി പറയാൻ അവരെ അനുവദിക്കുക. പ്രശ്‌നം പരിഹരിക്കുന്നതിന് നിങ്ങൾ അവർക്കൊപ്പം ഉണ്ടാകുമെന്ന് അറിയിക്കുക. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തിൽ നിങ്ങൾക്ക് നിരാശ തോന്നിയാലും, മുൻവിധികൾ ഒഴിവാക്കുക. സാഹചര്യം എത്രത്തോളം ഗുരുതരമാണെന്നത് അവരെ അറിയിക്കുക.
  • എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുക: ഒരു നല്ല ശ്രോതാവാകുന്നതിലൂടെ പരമാവധി വിവരങ്ങൾ അറിയാൻ നിങ്ങൾക്കാകും. ഈ സ്വഭാവം നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയ്‌ക്ക് ആദ്യമായാണോ അല്ലെങ്കിൽ നിങ്ങൾക്കറിയാത്ത സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുക.
  • മൂല്യങ്ങൾ പഠിപ്പിക്കുക: ഭീഷണിപ്പെടുത്തുന്ന സ്വഭാവം അസ്വീകാര്യമാണെന്നും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയെ അറിയിക്കുക. പതറാത്ത, സ്ഥിരതയുള്ള ആളായിരിക്കുക.
  • പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് അടുത്തറിയുക: നിങ്ങളുടെ കൗമാരപ്രായത്തിലുളള കുട്ടിയെ ഖേദം പ്രകടിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. കുട്ടികളെ, ഖേദം പ്രകടിപ്പിക്കുന്നതിനായി എഴുതുന്നതിനോ ശരിയായ വാക്കുകൾ തിരഞ്ഞെടുക്കാനോ സഹായിക്കുക. ഭീഷണിപ്പെടുത്തൽ ഓൺലൈനിലാണ് സംഭവിച്ചതെങ്കിൽ, അതുമായി ബന്ധപ്പെട്ട പോസ്‌റ്റുകൾ കൗമാരപ്രായത്തിലുള്ള കുട്ടിയെക്കൊണ്ട് നീക്കം ചെയ്യിക്കുക. സ്‌കൂളിലാണ് ഭീഷണിപ്പെടുത്തൽ സംഭവിക്കുന്നെങ്കിൽ, പ്രിൻസിപ്പൽ പോലെയുള്ള സ്‌കൂൾ അധികൃതരെ സമീപിക്കുന്നകാര്യം പരിഗണിക്കുക. സ്‌കൂളിന്റെ നയത്തിന്റെ ലംഘനങ്ങളുമായി ബന്ധപ്പെട്ട അനന്തരഫലങ്ങൾ നേരിടാൻ സ്‌കൂളിനൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുക.

ഭീഷണിപ്പെടുത്തലിൽ ഇടപെടുന്നതിനുള്ള വൈദഗ്ദ്ധ്യങ്ങൾ

ഓൺലൈൻ ഭീഷണിപ്പെടുത്തൽ നിർത്താൻ സഹായിക്കുന്നതിന് കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ. ഈ ലിസ്‌റ്റ് ഇന്റർനാഷണൽ ബുള്ളിയിംഗ് പ്രിവൻഷൻ അസോസിയേഷനുമായി ചേർന്ന് സൃഷ്ടിച്ചതാണ്.

  • ആരോടെങ്കിലും പറയുക. ഒരു അധികാരിയുടെ ശ്രദ്ധയ്ക്ക് അതീതമായി ഓൺലൈൻ ഭീഷണിപ്പെടുത്തൽ നടക്കാം എന്നതിനാൽ, വിശ്വാസയോഗ്യമായ ഒരു മുതിർന്നയാളോട് പറയുന്നത് ഉറപ്പാക്കുക, അങ്ങനെ അക്കാര്യം സംഭവിക്കുന്നത് സംബന്ധിച്ച് ഒരു രേഖയുണ്ടായിരിക്കും.
  • പ്രതികാരം ചെയ്യരുത്. നിങ്ങൾ ഓൺലൈനിൽ ഭീഷണിപ്പെടുത്തൽ കാണുകയാണെങ്കിൽ, പകരം അങ്ങോട്ടെന്തെങ്കിലും പറയാൻ ശ്രമിക്കുന്നതിന് പകരം, സന്ദേശങ്ങൾ ഓഫാക്കുകയോ അവ വായിക്കുന്നത് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയോ ചെയ്യുക.
  • പ്രസക്തമായ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുക. അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളെ തിരിച്ചറിയാൻ സഹായിക്കുന്നതിനും തുടർന്നും ഭീഷണിപ്പെടുത്തുന്നത് നിർത്തുന്നതിനും സന്ദേശങ്ങളോ അഭിപ്രായങ്ങളോ എല്ലാം തന്നെ സംരക്ഷിക്കുന്ന കാര്യം ഉറപ്പാക്കുക.
  • കുറ്റകൃത്യത്തിൽ ഒരിക്കലും കൂട്ടാളിയാകരുത്. ഭീഷണിപ്പെടുത്തൽ സംബന്ധിച്ച സംഭവങ്ങളെ സ്വന്തം താൽപ്പര്യത്തിനായി പങ്കിടുകയോ ഫോർവേഡ് ചെയ്യുകയോ അരുത്. ഇത്തരം സാഹചര്യങ്ങളിൽ ഇത് ഒരിക്കലും സഹായകരമയിരിക്കില്ല, അതുപോലെ സഹായത്തിന് പകരം ദോഷകരമായ കാര്യങ്ങൾ സംഭവിക്കാനാകും ഇടയാകുക.
  • ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ സ്വകാര്യത കാത്തുസൂക്ഷിക്കുക. നിങ്ങളുടെ വിലാസമോ ഫോൺ നമ്പറോ പോലെയുള്ള സ്വകാര്യ കാര്യങ്ങൾ ഓൺലൈനിൽ പങ്കിടരുത്.
  • ദൃഢമായ സ്വകാര്യതാ ക്രമീകരണം ഉപയോഗിക്കുക. ഓൺലൈൻ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുമ്പോൾ, സ്വകാര്യതാ ക്രമീകരണം പരിശോധിക്കാൻ ഉറപ്പാക്കുക, അങ്ങനെ നിങ്ങളുടെ പോസ്‌റ്റുകൾ അവർ ഉദ്ദേശിക്കുന്ന പ്രേക്ഷകർക്ക് മാത്രമേ കാണാനാകൂ.
  • പരിചയമില്ലാത്ത ആളുകളിൽ നിന്നുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്. നിങ്ങൾ ക്ലിക്ക് ചെയ്യുന്ന എല്ലാ ലിങ്കുകളും സുഹൃത്തുക്കളോ കുടുംബങ്ങളോ പോലെ നിങ്ങൾ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് വരുന്നതാണെന്ന് ഉറപ്പാക്കുക.

ഓൺലൈനിൽ ആരോഗ്യകരമായതും അനുകമ്പയുള്ളതുമായ പെരുമാറ്റത്തിന് പ്രോത്സാഹിപ്പിക്കുക

ആരോഗ്യകരമായ ഓൺലൈൻ കമ്മ്യൂണിറ്റികൾ വളർത്തിയെടുക്കാൻ യുവജനങ്ങൾക്കുള്ള ഏറ്റവും മികച്ച മാർഗം പോസിറ്റീവായി പ്രവർത്തിക്കുകയും നിഷേധാത്മകത നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

ഓൺലൈനിൽ മറ്റൊരാൾക്ക് ഉപദ്രവം നേരിടുന്നതിനായി നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി കാണുകയാണെങ്കിൽ, പിന്തുണ വാഗ്ദ്ധാനം ചെയ്യുന്നതിന് സൗകര്യപ്രദമായ ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് അവരെ സഹായിക്കുക. അവർ അനുകമ്പയോടെ പെരുമാറാൻ ആളുകളെ പ്രേരിപ്പിക്കുന്ന സ്വകാര്യമായതോ പൊതുവായതോ ആയ സന്ദേശങ്ങളോ പൊതുവായ പ്രസ്‌താവനയോ പങ്കിടാം.

മാന്യമല്ലാത്തതോ കൃത്യമല്ലാത്തതോ ആയ ഏതെങ്കിലും വിവരങ്ങൾ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ കമ്മ്യൂണിറ്റിയിൽ പങ്കിടുകയാണെങ്കിൽ അതിനെക്കുറിച്ച് അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. അതിനെക്കുറിച്ച് പറയാൻ ബുദ്ധിമുട്ട് തോന്നാത്ത സാഹചര്യമാണെങ്കിൽ, അവർക്കത് - ബഹുമാനപൂർവ്വം - തിരുത്താം.

അവരുടെ ദൈനംദിന ഓൺലൈൻ പ്രവർത്തനങ്ങളിൽ അനുകമ്പയും സഹാനുഭൂതിയും ഉള്ളവർ ആയിരിക്കുന്നതിലൂടെ, ചെറുപ്പക്കാർക്ക് അവരുടെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകാൻ കഴിയും.

കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ, ഇനിപ്പറയുന്നതുപോലെയുള്ള ചോദ്യങ്ങൾ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയോട് എപ്പോഴും ചോദിക്കാനാകും:

  • ഓൺലൈനിൽ ഒരാൾ മറ്റൊരാളോട് മോശമായി പെരുമാറുന്നത് കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും?
  • നിങ്ങളുടെ ഓൺലൈൻ കമ്മ്യൂണിറ്റികളിൽ അനുകമ്പയോടെ പെരുമാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾക്ക് ചെയ്യാൻ പറ്റിയ ചില പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
  • ഓൺലൈനിൽ ആരെങ്കിലും തെറ്റായ വിവരങ്ങൾ ആകസ്‌മികമായി പങ്കിടുകയാണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
  • അത് തെറ്റാണെന്ന് അവരെ അറിയിച്ചിട്ടും, അത് നീക്കംചെയ്യാൻ അവർ തയ്യാറായില്ലെങ്കിൽ എന്തുചെയ്യും?

ഭീഷണിപ്പെടുത്തലിനെ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെയും കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെയും സഹായിക്കുന്നതിന് Instagram-ൽ ഉപകരണങ്ങളും ഉറവിടങ്ങളും ഉണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇവ ചെയ്യാനാകും:

  • ഒരു അക്കൗണ്ട് സ്വകാര്യമാക്കാം: സ്വതവേതന്നെ, 16 വയസ്സിൽ താഴെയുള്ള കൗമാരക്കാരുടെ Instagram അക്കൗണ്ടുകളെ US-ൽ സ്വകാര്യം എന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയുടെ അക്കൗണ്ട് സ്വകാര്യമാണെങ്കിൽ അവർക്ക് പിന്തുടരുന്നവരുടെ അഭ്യർത്ഥനകളെ അംഗീകരിക്കാനോ നിരസിക്കാനോ കഴിയുമെന്നാണ് അർത്ഥമാക്കുന്നത്, അതുപോലെ അവർ പിന്തുടരുന്നവരായി അംഗീകരിച്ചിരിക്കുന്ന ആളുകൾക്ക് മാത്രമേ അവരുടെ പോസ്‌റ്റുകളെ കാണാനുമാകൂ. US-ൽ, 16 വയസിന് മുകളിലുള്ള ആളുകളുടെ Instagram അക്കൗണ്ടുകൾ പൊതുവായതാകും, അതിനർത്ഥം ഏവർക്കും അവരുടെ പ്രൊഫൈൽ കാണാമെന്നതാണ്. ഇത് സ്വകാര്യതാ ക്രമീകരണത്തിൽ എളുപ്പത്തിൽ മാറ്റാനാകും.
  • നിങ്ങളുടെ പ്രൊഫൈലിന്റെ ദൃശ്യപരത നിയന്ത്രിക്കുക
  • സ്വകാര്യതാ ക്രമീകരണം
  • അവരുടെ DM-കൾ നിയന്ത്രിക്കാൻ അവരെ സഹായിക്കുക: കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗ്ഗമാണ് നേരിട്ടുള്ള സന്ദേശങ്ങൾ (DM-കൾ‌). സ്വകാര്യതാ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി, DM-കൾ ”എല്ലാവരിൽ നിന്നും,’, സുഹൃത്തുക്കളിൽ നിന്നും (നിങ്ങൾ പിന്തുടരുന്ന ക്രിയേറ്റർമാരും നിങ്ങളെ തിരികെ പിന്തുടരുന്നവരും), എന്നിങ്ങനെയുള്ളവരിൽ നിന്ന് അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം അല്ലെങ്കിൽ ‘ആരിൽ നിന്നും വേണ്ട’എന്ന് സജ്ജമാക്കാം. അവരുടെ DM ക്രമീകരണം അവർ അത് ആഗ്രഹിക്കുന്ന തരത്തിൽ തന്നെ സജ്ജീകരിക്കുന്നത് ഉറപ്പാക്കുക.
  • നിങ്ങളെ പിന്തുടരാത്ത ആളുകളിൽ നിന്നുള്ള അഭിപ്രായങ്ങളോ DM-കളോ ഫിൽറ്റർ ചെയ്യുകയും മറയ്‌ക്കുകയും ചെയ്യുക: അഭിപ്രായ ഫിൽറ്ററുകൾ ഓൺ ചെയ്യുന്നതിലൂടെ, കുറ്റകരമായ അഭിപ്രായങ്ങളെ സ്വയമേവ തന്നെ മറയ്‌ക്കും. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയ്‌ക്ക് കീവേഡുകളുടെ ഒരു ഇച്ഛാനുസൃത ലിസ്‌റ്റ് സൃഷ്‌ടിക്കാനുമാകും, അങ്ങനെ അത്തരം പദങ്ങൾ അടങ്ങിയിരിക്കുന്ന അഭിപ്രായങ്ങളെ സ്വയമേവ മറയ്‌ക്കാനുമാകും. നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം ക്രമീകരിച്ചുകൊണ്ട് ആർക്കൊക്കെ പൊതുവേ നിങ്ങളുടെ വീഡിയോകളിൽ അഭിപ്രായമിടാനാകുമെന്ന് തീരുമാനിക്കാനും നിങ്ങൾക്കാകും.
  • നിങ്ങളുടെ അഭിപ്രായങ്ങളും DM അഭ്യർത്ഥനകളും പരിമിതപ്പെടുത്തുക
  • സന്ദേശങ്ങൾ ഫിൽറ്റർ ചെയ്യുക
  • പരാമർശങ്ങളും ടാഗുകളും നിയന്ത്രിക്കുക:മറ്റുള്ളവരെ ഓൺലൈനിൽ ഉന്നമിടാനോ ഭീഷണിപ്പെടുത്താനോ ആളുകൾ ടാഗുകളോ പരാമർശങ്ങളോ ഉപയോഗിക്കാം. Instagram-ൽ ആർക്കെല്ലാം തങ്ങളെ ടാഗ് ചെയ്യാനോ പരാമർശിക്കാനോ കഴിയുമെന്നത് നിയന്ത്രിക്കാൻ ഞങ്ങളുടെ ടൂളുകൾ ഉപയോഗിക്കാൻ നിങ്ങളുടെ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുക.
  • അവരുടെ പ്രൊഫൈലിൽ നിയന്ത്രണങ്ങൾ ചേർക്കാൻ അവരെ പ്രോത്സാഹിക്കുക: 'നിയന്ത്രിക്കുക' ഫീച്ചർ ഉപയോഗിച്ച്, അവർക്ക് അനാവശ്യമായ ഇടപഴകലുകളിൽ നിന്ന് ശാന്തമായും കൂടുതൽ ലളിതമായും ഉള്ള മാർഗ്ഗത്തിൽ അവരുടെ അക്കൗണ്ട് പരിരക്ഷിക്കാനാകും. നിയന്ത്രണം പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, അവർ നിയന്ത്രിതമാക്കിയിരിക്കുന്ന വ്യക്തിയിൽ നിന്നുള്ള അവരുടെ പോസ്‌റ്റുകളിലെ അഭിപ്രായങ്ങൾ ആ വ്യക്തിയ്ക്ക് മാത്രമേ ദൃശ്യമാകൂ. അവർക്ക് അഭിപ്രായം അംഗീകരിക്കാനോ ഇല്ലാതാക്കാനോ അവഗണിക്കാനോ തിരഞ്ഞെടുക്കാനാകും.
  • നിയന്ത്രിക്കുക
  • പിന്തുടരുന്ന ഒരാളെ തടയുക: കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയ്‌ക്ക് മറ്റൊരാളിൽ നിന്നുളള പോസ്‌റ്റുകളോ അഭിപ്രായങ്ങളോ കാണാൻ താൽപ്പര്യമില്ലെങ്കിൽ അവരുടെ ഉള്ളടക്കം കാണാനാകുന്നതിൽ നിന്നോ അവർക്ക് സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ നിന്നോ ആ അക്കൗണ്ടിനെ തടയുന്നതിന്, എപ്പോൾ വേണമെങ്കിലും ആ പിന്തുടരുന്നയാളെ അവർക്ക് നീക്കംചെയ്യാനാകുകയോ ശാശ്വതമായി തടയാനോ കഴിയും.
  • ആളുകളെ തടയുന്നത്
  • ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യുക: ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ, അഭിപ്രായങ്ങൾ അല്ലെങ്കിൽ ആളുകൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ നിങ്ങളുടെ കൗമാരക്കാരെ സഹായിക്കാൻ ഞങ്ങളുടെ ബിൽറ്റ്-ഇൻ ടൂളുകൾ ഉപയോഗിക്കുക.

കൂടുതലറിയുക

നിങ്ങൾ ഓൺലൈൻ ഭീഷണിപ്പെടുത്തൽ കൈകാര്യം ചെയ്യുന്നതിനാൽ നിങ്ങളെയും കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെയും പിന്തുണയ്‌ക്കുന്നതിന് മറ്റുള്ള Meta ടൂളുകളെക്കുറിച്ച് കൂടുതലറിയുക:

സ്വകാര്യതാ ക്രമീകരണം

ഉറവിടങ്ങളുടെ ദുരുപയോഗം

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക