ഭാവി ഇപ്രകാരമാണ്: മാധ്യമ സാക്ഷരതയിലൂടെ ജനറേറ്റീവ് AI മനസ്സിലാക്കൽ

Meta-ക്കായി NAMLE സൃഷ്‌ടിച്ചത്

നിങ്ങൾ ശ്രദ്ധിച്ചിരിക്കാം—എല്ലാവരും നിർമ്മിത ബുദ്ധിയെ കുറിച്ച് സംസാരിക്കുന്നു. AI സർവ്വവ്യാപിയായി മാറിയപ്പോൾ, സയൻസ് ഫിക്ഷൻ സിനിമകൾക്കായുള്ള ആശയമായി ഉപയോഗിച്ചിരുന്നത് ഇപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി മാറി. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, നിങ്ങളുടെ കൗമാരക്കാർ ലോഗിൻ ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിച്ചിരിക്കാം, ഒപ്പം നിങ്ങൾ ഇപ്പോൾ പുതിയ സാങ്കേതികവിദ്യകളുമായി മുഖാമുഖം വന്നിരിക്കുന്നു. സാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും അതേസമയം തന്നെ തങ്ങളുടെ കുട്ടികളെ മനസ്സിലാക്കിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് ഈ വളർച്ച അതിശയകരമാണ്.

നിർമ്മിത ബുദ്ധി പുതിയതല്ല. ആദ്യ AI പ്രോഗ്രാം 1956-ലാണ് എഴുതിയത്! അതെ, 60 വർഷങ്ങൾക്ക് മുമ്പ്! ഇന്നത്തെ നമ്മുടെ ലോകത്തിൽ, വിവിധ മാർഗ്ഗങ്ങളിൽ AI സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വെബ് തിരയലുകൾ. അക്ഷരവിന്യാസം പരിശോധിക്കൽ. ചാറ്റ്‌ബോട്ടുകൾ. വോയ്‌സ് അസിസ്‌റ്റന്റുകൾ. സോഷ്യൽ മീഡിയ അൽഗരിതങ്ങൾ. ശുപാര്‍ശ ചെയ്യുന്ന വീഡിയോ ലിസ്‌‌റ്റുകൾ. മനുഷ്യ ബുദ്ധി ആവശ്യമായിടത്ത് ടാസ്‌ക്കുകൾ ചെയ്യാൻ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത് സാധാരണമായ കാര്യമാണ്. അങ്ങനെയെങ്കിൽ ഈ സമയങ്ങളിൽ AI നമ്മുടെ സാംസ്‌ക്കാരിക പരിവർത്തനത്തിന്റെ വലിയൊരു ഭാഗമായത്?

മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ജനറേറ്റീവ് AI എന്ന ഒരു തരത്തിലുള്ള AI ആണ് ഇതിന്റെ പ്രധാനം കാരണം. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവ ഉൾപ്പെടെ - ഉള്ളടക്കം സൃഷ്‌ടിക്കുന്ന തരത്തിലുള്ള ഒരു AI ആണ് ജനറേറ്റീവ് AI. നിങ്ങൾ അക്ഷരവിന്യാസം പരിശോധിക്കൽ ഉപയോഗിക്കുകയോ നിങ്ങളുടെ വ്യാകരണം വീണ്ടും പരിശോധിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങൾ ജനറേറ്റീവ് AI ഉപയോഗിച്ചിരിക്കാം. ഒരു വ്യക്തിയുടെ മുഖം മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ ചേർക്കുന്നത് പോലെ, വിഷ്വൽ ഉള്ളടക്കത്തെ മാനിപ്പുലേറ്റ് ചെയ്യുന്നതിന് AI-യെ ഉപയോഗിക്കാനാകുന്ന “ഡീപ്പ്‌ഫേക്കുകൾ” എന്നതിനെ കുറിച്ചും നിങ്ങൾ കേട്ടിരിക്കാം. അല്ലെങ്കിൽ ചെറുപ്പക്കാർ ഹോംവർക്കുകൾ ചെയ്യുമ്പോൾ അവർക്കായി ടെക്‌സ്‌റ്റ് ഉള്ളടക്കം സൃഷ്‌ടിക്കുന്ന പുതിയ ചാറ്റ്‌ബോട്ട് ആപ്പുകളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തെ എങ്ങനെ നിയന്ത്രിക്കാമെന്നത് കണ്ടെത്തുന്നതിനായി നിങ്ങളുടെ കൗമാരക്കാരുടെ സ്‌കൂൾ ശ്രമിക്കുന്നുണ്ടാകാം. ജനറേറ്റീവ് AI ഇപ്പോൾ സാങ്കേതികവിദ്യ ലോകത്തെ ഒരു പ്രധാന ഭാഗമാണ്. രക്ഷകർത്താക്കൾ ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതും പ്രയോജനങ്ങളും വെല്ലുവിളികളും മനസ്സിലാക്കുന്നതും പ്രധാനമാണ്, കൂടാതെ കൗമാരക്കാർ ടെക്‌നോളജിയിൽ നാവിഗേറ്റ് ചെയ്യുമ്പോൾ മാധ്യമ സാക്ഷരതയിൽ അവരെ പിന്തുണയ്‌ക്കുന്നതും പ്രധാനമാണ്.

ജനറേറ്റീവ് AI എങ്ങനെയാണ് പ്രവർത്തിക്കുന്നത് (ലളിതമായ നിബന്ധനകളിൽ)?

ജനറേറ്റീവ് AI ലോകത്തിൽ നിലവിലുള്ള വലിയ അളവിലുള്ള ഡാറ്റ എടുക്കുകയും പാറ്റേണുകൾക്കും ഘടനകൾക്കുമായി സ്‌കാൻ ചെയ്യുകയും ചെയ്യുന്നു. ഇത് പിന്നീട്, തിരിച്ചറിയുന്നതിനായി സിസ്‌റ്റം എന്താണ് പഠിച്ചത് എന്നതിന്റെ അടിസ്ഥാനത്തിൽ പുതിയ ഉള്ളടക്കവും ഡാറ്റയും സൃഷ്‌ടിക്കുന്നതിനുള്ള നിയമങ്ങൾ വികസിപ്പിക്കുന്നു. സിസ്‌റ്റം ഈ പാറ്റേണുകളും ഘടനകളും പഠിക്കുന്നതിനാൽ മനുഷ്യർ അതിനെ പരിശീലിപ്പിക്കുന്നു. ഉദാഹരണത്തിന്, വിനോദ സഞ്ചാരകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളുടെ ഡാറ്റസെറ്റ് സംബന്ധിച്ച് നിങ്ങൾക്ക് AI-യെ പരിശീലിപ്പിക്കാനും നിങ്ങൾ ആ ലൊക്കേഷൻ സന്ദർശിക്കുകയാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ സൃഷ്‌ടിക്കാനും കഴിയും. ഉത്തരങ്ങൾ ശരിയാണെന്ന് തോന്നുമെങ്കിലും ചില സാഹചര്യങ്ങളിൽ തെറ്റാകാനും സാധ്യതയുണ്ട്. ജനറേറ്റീവ് AI-യിൽ നിന്നുള്ള ഔട്ട്‌പുട്ടുകൾ, അതിനെ പരിശീലിപ്പിക്കാൻ നൽകിയ വിവരങ്ങളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.


ജനറേറ്റീവ് AI-യുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

പുതിയ സാങ്കേതികവിദ്യകൾ നമ്മളെ സംബന്ധിച്ച് വളരെ ആവേശകരവും വിലയേറിയതുമാകാം. അവയ്ക്ക് നമ്മളെ കൂടുതൽ കാര്യക്ഷമവും ക്രിയാത്മകവും ആക്കാൻ കഴിയും. പരിഗണിക്കേണ്ട മൂന്ന് പ്രയോജനങ്ങൾ ഇനിപ്പറയുന്നവയാണ്:

  1. ജനറേറ്റീവ് AI പുതിയ ആശയങ്ങളും പുതിയ സാധ്യതകളും സൃഷ്‌ടിക്കുന്നു. ജനറേറ്റീവ് AI ഉപയോഗിക്കുന്നതിലൂടെ, കഥ എഴുതുന്നത് പോലുള്ള സാഹചര്യങ്ങളിൽ ഒരു വ്യക്തിക്ക് അവരുടെ ക്രിയാത്മകത വർദ്ധിപ്പിക്കാൻ കഴിയും. പുതിയ ആശയങ്ങൾ സൃഷ്‌ടിക്കാനും അതിർവരമ്പുകളില്ലാതെ പ്രവർത്തിക്കാനും ഇതിന് സഹായിക്കാനാകും.
  2. വിദ്യാഭ്യാസത്തിൽ ജനറേറ്റീവ് AI-യുടെ ഉപയോഗം വ്യക്തിപരമാക്കലിന് അനുവദിക്കുന്നു. ഒരു വിദ്യാർത്ഥിക്കായി ലെസൺ പ്ലാനോ ആക്‌റ്റിവിറ്റിയോ ഇഷ്‌ടാനുസൃതമാക്കാൻ കഴിയുന്നത് അധ്യാപകരെ സംബന്ധിച്ച് മികച്ച ഒരു ടൂളാണ്. പ്രത്യേകിച്ച് ന്യൂറോഡൈവേർജന്റ് ആയതോ വൈകല്യങ്ങളുള്ളതോ ആയ വിദ്യാർത്ഥികൾക്ക് ഇത് പ്രധാനമാണ്. പുതിയ ഭാഷ പരിശീലിക്കാനോ പുതിയ കഴിവുകൾ പഠിക്കാനോ നിങ്ങളുടെ കൗമാരക്കാർ സ്‌കൂളിൽ പഠിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് അധിക പിന്തുണ നേടാനോ ഇത് സഹായിക്കും. നിങ്ങളുടെ കൗമാരക്കാർ അവരുടെ അസൈൻമെന്റുകൾക്കായി ഉപയോഗിക്കുന്നത് അംഗീകൃത സാങ്കേതികവിദ്യ ടൂളുകൾ തന്നെയാണെന്ന് ഉറപ്പാക്കുന്നതിന് അവരുടെ അധ്യാപകരുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്.
  3. AI ടൂളുകൾ പലപ്പോഴും സമയം ലാഭിക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ജനറേറ്റീവ് AI-യെ സംബന്ധിച്ചും ഇത് വസ്‌തുതയാണ്. ജീവനക്കാർക്ക് ഉയർന്ന തലത്തിലുള്ള ചിന്തകളിലും തന്ത്രങ്ങളിലും ഫോക്കസ് ചെയ്യാൻ കഴിയുന്നതിന്, അവർ ചെയ്യുന്ന പൊതുവായ ടാസ്‌ക്കുകൾക്ക് ആവശ്യമായ സമയം കുറയ്ക്കുന്നതിനായി കോർപ്പറേഷനുകളും ഓർഗനൈസേഷനുകളും ഇതിനകം ജനറേറ്റീവ് AI ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചില കമ്പനികൾ ഇപ്പോൾ ജനറേറ്റീവ് AI ചാറ്റ്‌ബോട്ടുകൾ ഉപയോഗിച്ച് 24/7 ഉപഭോക്തൃ പിന്തുണ ഓഫർ ചെയ്യുന്നു.

ജനറേറ്റീവ് AI-യുടെ വെല്ലുവിളികൾ എന്തൊക്കെയാണ്?

ജനറേറ്റീവ് AI-യെ കുറിച്ചുള്ള മനസ്സിലാക്കൽ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ബിസിനസ്സ്, ആശയവിനിമയം, പൗരജീവിതം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജനറേറ്റീവ് AI-യുടെ സ്വാധീനം എന്താണെന്ന് വിലയിരുത്താൻ കുറച്ച് സമയമെടുക്കും. ജനറേറ്റീവ് AI ഉപയോഗിക്കുന്നതിൽ നിന്ന് ഉയർന്നുവരുന്ന ചില വെല്ലുവിളികളുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. പരിഗണിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇനിപ്പറയുന്നവയാണ്:

  1. പരിശീലനത്തിന് ഉപയോഗിച്ച ഡാറ്റസെറ്റുകൾ മോശം നിലവാരമുള്ളതോ മുൻവിധികളുള്ളതോ ഒപ്പം/അല്ലെങ്കിൽ പക്ഷപാതപരമോ ആണെങ്കിൽ, ജനറേറ്റീവ് AI പക്ഷപാതപരമാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഓർക്കുക, ജനറേറ്റീവ് AI-യ്ക്ക് അതിന് പരിശീലനം ലഭിച്ച നിർദ്ദിഷ്‌ട ഡാറ്റ‌സെറ്റുകളിൽ നിന്നുള്ള ലേണിംഗ് പാറ്റേണുകളിൽ നിന്ന് മാത്രമേ സൃഷ്‌ടിക്കാനാകൂ, അതിനാൽ ഇൻപുട്ടുകളുടെ നിലവാരം മികച്ചതാണെങ്കിൽ മാത്രമേ സൃഷ്‌ടിക്കുന്ന വിവരങ്ങളുടെ നിലവാരം മികച്ചതാകൂ.
  2. ജനറേറ്റീവ് AI ടൂളുകൾ ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ എടുത്തേക്കാമെന്നതിനാൽ, കൗമാരക്കാർ അവരുടെ ഉറവിടങ്ങളെ കുറിച്ച് ഉദ്ധരിക്കുന്നതിൽ ജാഗ്രത പുലർത്തുന്നത് തുടരണം. ചില ജനറേറ്റീവ് AI ടൂളുകളിൽ അവലംബങ്ങൾ ഉൾപ്പെടുന്നു, എന്നാൽ എല്ലാത്തിലുമില്ല. കൂടാതെ, ജനറേറ്റീവ് AI പ്രോഗ്രാമുകൾ റഫർ ചെയ്യുന്ന ചില അവലംബങ്ങൾ എല്ലായ്‌പ്പോഴും കൃത്യമായിരിക്കണമെന്നില്ല. AI സൃഷ്‌ടിക്കുന്ന ഉള്ളടക്കത്തെയും കൗമാരക്കാരുടെ പ്രവർത്തനത്തിലെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് മുമ്പ് അവർക്ക് അതിനുള്ള അനുമതിയുണ്ടോ എന്നതിനെയും കുറിച്ച് ജാഗ്രത പുലർത്താൻ നിങ്ങളുടെ കൗമാരക്കാരെ സഹായിക്കുക.
  3. വസ്‌തുത പരിശോധന, ജനറേറ്റീവ് AI പ്രോസസ്സിന്റെ ഭാഗമല്ല. ഡാറ്റയ്‌ക്കുള്ള ഒരു മുൻവ്യവസ്ഥയായി അൽഗരിതങ്ങൾ വിശ്വസ്‌തതയും കൃത്യതയും പരിഗണിച്ചേക്കില്ല. നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുന്നത് പോലെതന്നെ, ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്യുന്നതിന് മുമ്പ് സൃഷ്‌ടിക്കപ്പെട്ട ഉള്ളടക്കത്തിന്റെ വിശ്വാസ്യത പരിഗണിക്കണമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ചില കമ്പനികൾ ഈ ചലഞ്ചിൽ പങ്കെടുക്കുന്നു.

എല്ലാ ഫൗണ്ടേഷണൽ സാങ്കേതികവിദ്യകളും പോലെ – റേഡിയോ ട്രാൻസ്‌മിറ്ററുകൾ മുതൽ ഇന്റർനെറ്റിംഗ് ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങൾ വരെ – AI മോഡലുകൾക്ക് വളരെയധികം ഉപയോഗങ്ങളുണ്ടാകും, ചിലത് പ്രവചിക്കാവുന്നതും ചിലത് പ്രവചനാതീതവുമാണ്. എല്ലാ സാങ്കേതികവിദ്യയും പോലെ, ജനറേറ്റീവ് AI-യുമായി ബന്ധപ്പെടുമെന്നതിനാൽ സുരക്ഷ, സ്വകാര്യത, ആധികാരികത, പകർപ്പവകാശം, ധാർമ്മികത എന്നിവയിലെ പ്രശ്‌നങ്ങൾ പരിഗണിക്കുന്നത് ഞങ്ങൾ തുടരണം.

AI നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കാൻ മാധ്യമ സാക്ഷരത കഴിവുകൾ നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാനാകും?

നിർമ്മിത ബുദ്ധി മനസ്സിലാക്കുന്നതിന് മാധ്യമ സാക്ഷരത കഴിവുകൾ ആവശ്യമാണ്. എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും ഉപയോഗിച്ച് ആക്‌സസ് ചെയ്യാനും അനലൈസ് ചെയ്യാനും വിലയിരുത്താനും സൃഷ്‌ടിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത. മാധ്യമ സാക്ഷരത ആളുകളെ വിമർശനാത്മക ചിന്തകരും തീരുമാനമെടുക്കുന്നവരും, ഫലപ്രദമായി ആശയവിനിമയം നടത്തുന്നവരും സജീവ പൗരന്മാരും ആക്കാൻ ശാക്തീകരിക്കുന്നു. മാധ്യമ സാക്ഷരതയിലേക്കുള്ള കീ എന്നത് നിങ്ങൾ ഉപയോഗിക്കുന്നതും സൃഷ്‌ടിക്കുന്നതുമായ വിവരങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുന്നതും ആഴത്തിൽ ചിന്തിക്കുന്നതുമാണ്. ജനറേറ്റീവ് AI സൃഷ്‌ടിക്കുന്നവ ഉൾപ്പെടെ എല്ലാ വിവരങ്ങൾക്കും ഇത് പ്രധാനമാണ്.

ഫോട്ടോകളും വീഡിയോയും ഓഡിയോയും A.I.-ക്ക് മാനിപ്പുലേറ്റ് ചെയ്യാമെങ്കിൽ, യഥാർത്ഥമായവ എന്തെങ്കിലുമുണ്ടോ എന്ന് ഞാൻ എങ്ങനെ അറിയും?” എന്ന ചോദ്യം നിരവധി ആളുകൾ ചോദിക്കുന്നു. മാധ്യമ സാക്ഷരത വിദ്യാഭ്യാസം “യഥാർത്ഥം അല്ലെങ്കിൽ വ്യാജം,” “ഫാക്‌റ്റ് അല്ലെങ്കിൽ ഫിക്ഷൻ,” “സത്യം അല്ലെങ്കിൽ തെറ്റ്” എന്നതിനുമപ്പുറം നോക്കാനും, കൂടാതെ നമ്മൾ എന്താണ് കാണുകയും കേൾക്കുകയും ചെയ്യുന്നത് എന്നത് കൂടുതൽ സൂക്ഷ്‌മമായി മനസ്സിലാക്കാനും നമ്മളെ നിർബന്ധിക്കുന്നു.

നിങ്ങൾ സോഷ്യൽ മീഡിയ ഫീഡിലൂടെ സ്‌ക്രോൾ ചെയ്യുകയോ ഇന്റർനെറ്റിൽ വീഡിയോകൾ കാണുകയോ ആകട്ടെ, അവിടെ ആഴത്തിലുള്ള വിശകലനത്തിലേക്ക് നയിക്കാനാകുന്ന ചോദ്യങ്ങളുണ്ട്. ഉദാഹരണത്തിന്:

  • ഇതാരാണ് സൃഷ്‌ടിച്ചത്?
  • എന്തുകൊണ്ടാണ് ഇത് സൃഷ്‌ടിച്ചത്?
  • ഞാൻ എന്ത് ചിന്തിക്കണമെന്നാണ് ഇത് ആഗ്രഹിക്കുന്നത്?
  • അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ടത് എന്തെല്ലാമാണ് വിട്ടുപോയിട്ടുള്ളത്?
  • ഇത് എനിക്ക് എന്ത് തോന്നലാണുണ്ടാക്കിയത്?
  • ഇത് എത്രത്തോളം വിശ്വസനീയമാണ് (ഒപ്പം നിങ്ങൾക്ക് എത്രത്തോളം അറിയാം?)

ഓർക്കുക: ഞങ്ങൾ ഉപയോഗിക്കുകയും സൃഷ്‌ടിക്കുകയും ചെയ്യുന്ന ഉള്ളടക്കത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത്, ഉള്ളടക്കം ജനറേറ്റീവ് AI സൃഷ്‌ടിച്ചത് ആണെങ്കിലും അല്ലെങ്കിലും, മാനദണ്ഡപ്രകാരമുള്ള രീതിയിലായിരിക്കണം. എല്ലാ വിവരങ്ങളും അനാലിസിസിനും വിലയിരുത്തലിനും വിധേയമാണ്.

ജനറേറ്റീവ് AI-യെ കുറിച്ച് ഞാൻ എന്റെ കൗമാരക്കാരോട് എങ്ങനെ സംസാരിക്കും?

നിങ്ങളുടെ കൗമാരക്കാരന് ഇതിനകം തന്നെ ജനറേറ്റീവ് AI-യെ കുറിച്ച് അറിയുമായിരിക്കാം, എന്നാൽ ഉള്ളടക്കം എവിടെ നിന്ന് ലഭിക്കുന്നുവെന്നും ആരാണ് ഇത് സൃഷ്‌‌ടിക്കുന്നത് എന്നതിനെയും കുറിച്ച് ധാരണ ഉണ്ടായിരിക്കില്ല. തുറന്ന മനസ്സോടെ നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാനാകുന്ന ഏറ്റവും മികച്ച കാര്യം, ഒപ്പം അവരുടെ അനുഭവത്തിൽ ശ്രദ്ധ പുലർത്തുക. ഉദാഹരണത്തിന്:

ഞാൻ ജനറേറ്റീവ് AI-യെ കുറിച്ച് വായിക്കുന്നുണ്ട്. എന്നേക്കാൾ കൂടുതൽ നിനക്ക് ഇതിനെ കുറിച്ച് അറിയുമായിരിക്കും. ഇത് എന്താണെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കാൻ തുടങ്ങുന്നത്, അതിനാൽ ഇതിനെക്കുറിച്ചുള്ള നിന്റെ ചിന്തകൾ അറിയാൻ ഞാൻ താൽപ്പര്യപ്പെടുന്നു. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് കാണിച്ചുതരാമോ?

പ്രത്യേകിച്ച്, ജനറേറ്റീവ് AI അവരുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. നിങ്ങൾ ചോദിക്കേണ്ട ചില ചോദ്യങ്ങൾ:

  • ജനറേറ്റീവ് AI സ്‌കൂളിൽ ഉപയോഗിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ?
  • ഇത് എങ്ങനെ ഉപയോഗിക്കാമെന്നതിൽ നിങ്ങളുടെ സ്‌കൂളിന് നിയമങ്ങളുണ്ടോ?
  • സ്‌കൂളിലെ പ്രവർത്തനങ്ങൾക്ക് ഇത് നിങ്ങൾക്ക് സഹായകരമാണോ?

നിങ്ങളുടെ കൗമാരക്കാർക്ക് ജനറേറ്റീവ് AI-യെ കുറിച്ചുള്ള അവരുടെ സ്‌കൂളിലെ നിയമങ്ങൾ അറിയില്ലെങ്കിൽ, ഇത് മനസ്സിലാക്കുന്നതിനായി നിങ്ങൾക്ക് അവരുടെ അധ്യാപകരെയോ പ്രിൻസിപ്പലിനെയോ സമീപിക്കാനാകുമോ എന്ന് അവരോട് ചോദിക്കുക. ചില സ്‌കൂളുകൾ ക്രിയാത്മക മാർഗ്ഗങ്ങളിലൂടെ ജനറേറ്റീവ് AI ഉപയോഗിക്കുന്നുണ്ട്. മറ്റ് ചിലർക്ക് അക്കാഡമിക് സമഗ്രതാ ആശങ്കകൾ കാരണം ഇത് സംബന്ധിച്ച് കർശനമായ നിയമങ്ങളുണ്ട്.

പുതിയ സാങ്കേതികവിദ്യ വരുന്നതിനൊപ്പം, അതിന്റെ ഉപയോഗത്തെയും സ്വാധീനത്തെയും കുറിച്ച് നിങ്ങളുടെ കൗമാരക്കാരുമായി ഇടപഴകുക. ചോദ്യങ്ങൾ ചോദിക്കുക. ശ്രദ്ധിക്കുക. അവരിൽ നിന്നും അവർക്കൊപ്പവും കാര്യങ്ങൾ അറിയുക. ഈ റിസോഴ്‌സിനെ ഒരുമിച്ച് അവലോകനം ചെയ്യുക! നിങ്ങളുടേതായ സമയമെടുക്കുക, ക്ഷമയുള്ളവരായിരിക്കുക, ശ്രദ്ധ പുലർത്തുക എന്നിവയാണ് പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുമ്പോൾ പ്രധാനമായി ഓർക്കേണ്ട കാര്യങ്ങൾ.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക