നിങ്ങളുടെ കൗമാരക്കാർ മറ്റുള്ളവർക്ക് സൈബർ ഭീഷണി നടത്തുകയാണെങ്കിൽ
എന്തുചെയ്യണം

ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ, സമീർ ഹിന്ദുജ

നിങ്ങളുടെ കൗമാരക്കാരൻ ഓൺലൈനിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതായി നിങ്ങൾ കണ്ടെത്തിയാൽ എന്തു ചെയ്യണം? പല തരത്തിലും, ഈ സാഹചര്യം നിങ്ങളുടെ കൗമാരപ്രായക്കാർ ലക്ഷ്യമിടുന്നതിനേക്കാൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ കൗമാരക്കാർ മറ്റൊരാളെ ദ്രോഹിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തിട്ടുണ്ടെന്നത് അംഗീകരിക്കാൻ പ്രയാസമാണ്, എന്നാൽ എല്ലാം ഉൾകൊള്ളാൻ ശ്രമിക്കുക. ഒരു രക്ഷകർത്താവ് അല്ലെങ്കിൽ പരിചരണം നൽകുന്നയാൾ എന്ന നിലയിൽ, നല്ല കാര്യങ്ങൾ നിങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും, ഏതൊരു കൗമാരക്കാരനും ചില സാഹചര്യങ്ങളിൽ മോശമായ തിരഞ്ഞെടുപ്പുകൾ നടത്തിയേക്കാം എന്ന യാഥാർത്ഥ്യം അംഗീകരിക്കുക. തുടക്കത്തിൽ, രക്ഷകർത്താക്കളും പരിചരണം നൽകുന്നവരും മറ്റേതൊരു പ്രശ്‌നത്തെയും പോലെ ഈ പ്രശ്‌നത്തെയും സമീപിക്കേണ്ടതുണ്ട്: ശാന്തവും വ്യക്തവുമായ ചിന്തകളോടെ. നിങ്ങൾക്ക് ദേഷ്യമുണ്ടെങ്കിൽ (ആദ്യം നിങ്ങൾക്കായിരിക്കും ഇത് ഉണ്ടാകാനുള്ള സാധ്യത) ഒരു ദീർഘനിശ്വാസം എടുത്ത് അൽപ്പം ശാന്തമാകുമ്പോൾ പ്രശ്‌നം വീണ്ടും പരിശോധിക്കുക. നിലവിലെ സാഹചര്യത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഭാവിയിൽ നിങ്ങളുടെ കൗമാരക്കാർ നിങ്ങളുമായി എങ്ങനെ ആശയവിനിമയം നടത്തുമെന്നതിനുള്ള വേദിയൊരുക്കും.

എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുക

ആദ്യം, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ആരെയാണ് ടാർഗെറ്റ് ചെയ്‌തത്? ടാർഗെറ്റ് ചെയ്‌തതോ സാക്ഷിയോ ആക്രമണകാരിയോ ആയി മറ്റാരെങ്കിലും ഉൾപ്പെട്ടിരുന്നോ? ഇത് എത്ര കാലമായി നടക്കുന്നുണ്ട്? പ്രശ്‌നകരമായ ഇടപഴകലുകളുടെ ചരിത്രമുണ്ടോ? ഹാനികരമായ പ്രവർത്തന(ങ്ങളുടെ)ത്തിന്റെ പ്രചോദനം അല്ലെങ്കിൽ ഉത്ഭവം എന്തായിരുന്നു? എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുക. സ്‌റ്റോറിയുടെ മുഴുവൻ വശവും മനസ്സിലാക്കുക. അവർ എല്ലാം തുറന്നുപറയുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ പലപ്പോഴും അവർ അങ്ങനെ ചെയ്യില്ല. അതുകൊണ്ടാണ് സാഹചര്യത്തെ കുറിച്ച് നിങ്ങൾ സ്വയം അന്വേഷിക്കേണ്ടത് പ്രധാനമാകുന്നത്. മറ്റൊരാൾ ആദ്യം ചെയ്‌ത കാര്യത്തിന് പ്രതികാരം ചെയ്യുന്നതിനായി പല യുവാക്കളും സൈബർ ഭീഷണിയിൽ ഏർപ്പെടുന്നു. നിങ്ങളുടെ കൗമാരപ്രായക്കാർക്ക് നിങ്ങളുടെ അടുത്ത് വരാനും അവരുടെ സമപ്രായക്കാരുമായി അവർ നേരിടുന്ന ഏത് പ്രശ്‌നങ്ങളും ചർച്ച ചെയ്യാനും കഴിയാനുമുള്ള ഇടമുണ്ടെന്ന് ഉറപ്പാക്കുക. വഴക്കാവാൻ സാധ്യതയുള്ള കാര്യങ്ങളുടെ രൂക്ഷത കൂടുതൽ വഷളാകുന്നതിന് മുമ്പ് ഇതിന് തടസ്സപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

സൈബർ ഭീഷണി നടത്തുന്നതിൽ നിന്ന് നിങ്ങളുടെ കൗമാരക്കാരെ തടയുന്നതിനുള്ള നുറുങ്ങുകൾ

  • സംഭവിച്ചത് എന്താണെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും കണ്ടെത്തുക
  • ദോഷഫലങ്ങളെ കുറിച്ച് അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക
  • യുക്തിപരമായ അനന്തരഫലങ്ങൾ പ്രയോഗിക്കുക
  • അവരുടെ ഓൺലൈൻ ആക്‌റ്റിവിറ്റികളുടെ മേൽനോട്ടം നിർവഹിക്കുക

യുക്തിപരമായ അനന്തരഫലങ്ങൾ നടപ്പിലാക്കുക

മുതിർന്നവരെന്ന നിലയിൽ നല്ലതും ചീത്തയുമായ ഓരോ പെരുമാറ്റത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് നമുക്ക് അറിയാം. ഒരു പെരുമാറ്റത്തിന്റെ ഫലമായി സ്വാഭാവികമായോ സ്വമേധയാലോ സംഭവിക്കുന്ന ഒന്നാണ് സ്വാഭാവിക അനന്തരഫലം (മനുഷ്യ ഇടപെടൽ ഇല്ലാതെ). ഉദാഹരണത്തിന്, ആരെങ്കിലും ചൂടുള്ള സ്‌റ്റൗ ബർണറിൽ കൈ വെച്ചാൽ, അവർക്ക് പൊള്ളലേൽക്കും. ചില സ്വാഭാവിക അനന്തരഫലങ്ങൾ ഉണ്ട്, എന്നിരുന്നാലും, അത് വളരെ വലിയ അപകടവുമാണ്. ഉദാഹരണത്തിന്, ഒരു കൗമാരപ്രായത്തിലുള്ള കുട്ടി മദ്യപിച്ച് വാഹനമോടിച്ച് അപകടം സംഭവിക്കുകയാണെങ്കിൽ, ആ കുട്ടിയോ മറ്റൊരാളോ മരിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത്തരം പെരുമാറ്റങ്ങളെ സംബന്ധിച്ച്, അതിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള അപകടവുമായി നേരിട്ട് ബന്ധപ്പെട്ട യുക്തിപരമായ അനന്തരഫലങ്ങൾ ഉപയോഗിച്ച് സ്വാഭാവിക അനന്തരഫലം തടയുന്നതാണ് നല്ലത്. നമ്മുടെ കൗമാരക്കാർ മദ്യപിച്ച് വാഹനമോടിക്കാൻ നാം ആഗ്രഹിക്കുന്നില്ല, അതിനാൽ അവർ മദ്യവുമായി ബന്ധപ്പെട്ട അപകടകരമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ കുറച്ച് സമയത്തേക്ക് അവരിൽ നിന്ന് കാറ് എടുത്തുകൊണ്ട് പോകുകയോ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ സന്ദർശിക്കാൻ അവരെ അയയ്ക്കുകയോ ചെയ്യുക. പരമാവധി ഫലം ലഭിക്കുന്നതിന്, പെരുമാറ്റം പ്രകടിപ്പിച്ച ശേഷം കഴിയുന്നത്ര വേഗത്തിൽ അനന്തരഫലം സംഭവിക്കണം (സ്വാഭാവിക അനന്തരഫലങ്ങൾ പലപ്പോഴും ഉടനടി ഉള്ളതായതിനാൽ). ശിക്ഷയെ പെരുമാറ്റവുമായി ബന്ധിപ്പിക്കാൻ നിങ്ങളുടെ കൗമാരക്കാർക്ക് കഴിയേണ്ടതാണ്. അനുചിതമായ ഓൺലൈൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ കൗമാരക്കാരെ അച്ചടക്കം പഠിപ്പിക്കുമ്പോഴും ഇതേ സമീപനം സ്വീകരിക്കാം. അവർ സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ, അവർക്ക് കുറച്ച് ദിവസത്തേക്ക് സാങ്കേതികവിദ്യയിൽ നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കാം. അവർ മോശമായ ടെക്‌സ്‌റ്റുകൾ അയയ്‌ക്കുകയാണെങ്കിൽ, കുറച്ച് സമയത്തേക്ക് അവരുടെ ഫോണുമായി ബന്ധപ്പെട്ട പ്രത്യേകാവകാശങ്ങൾ നഷ്‌ടപ്പെടാം. എന്തുകൊണ്ടാണ് പെരുമാറ്റം അനുചിതമായതെന്ന് വിശദീകരിക്കുകയും സ്വാഭാവിക അനന്തരഫങ്ങൾ എന്തൊക്കെയായിരിക്കാമെന്ന് (ടാർഗെറ്റിന് ഉണ്ടായ ഉപദ്രവം, മോശം വന്ന ഓൺലൈൻ സൽപ്പേര്, സ്‌കൂൾ സസ്‌പെൻഷൻ അല്ലെങ്കിൽ പുറത്താക്കൽ, ജുവനൈൽ റെക്കോർഡ്) വ്യക്തമാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

പൊതുവിൽ, സൈബർ ഭീഷണിപ്പെടുത്തലിനോടുള്ള തങ്ങളുടെ പ്രതികരണത്തെ കുറിച്ച് രക്ഷകർത്താക്കൾ ശ്രദ്ധാപൂർവം ചിന്തിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് അവരുടെ കൗമാരക്കാർ ആക്രമണകാരിയുടെ സ്ഥാനത്ത് ആയിരിക്കുമ്പോൾ. മോശമായ പെരുമാറ്റം തുടരാൻ ആരും ആഗ്രഹിക്കുന്നില്ല, അതിനാൽ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കൗമാരപ്രായത്തിലുള്ള ഓരോ കുട്ടിയും അവർ സൃഷ്‌ടിക്കുന്ന സംഭവങ്ങളും വ്യത്യസ്‌തമാണ്, അതിനാൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കഴിയുന്നത്ര മനസ്സിലാക്കേണ്ടത് പ്രധാനമാണ്, അതുവഴി നിങ്ങൾക്ക് നന്നായി ചിന്തിച്ച് പ്രതികരിക്കാനാകും.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക