Meta-യിൽ, നല്ല ഓൺലൈൻ ബന്ധങ്ങൾ സൃഷ്‌ടിക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന വിശ്വസ്‌ത ഓർഗനൈസേഷനുകൾക്കും പങ്കാളികൾക്കും ഒപ്പം പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ഡിജിറ്റൽ മാധ്യമ സാക്ഷരതയ്‌ക്കായുള്ള കാനഡയുടെ ദ്വിഭാഷാ സെന്ററാണ് MediaSmarts. രജിസ്‌റ്റർ ചെയ്‌ത ചാരിറ്റിയായ MediaSmarts, 1996 മുതൽ ഗവേഷണം നടത്തുകയും റിസോഴ്‌സുകൾ വികസിപ്പിക്കുകയും ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എല്ലാ പ്രായത്തിലുമുള്ള ആളുകളിലും മാധ്യമ സാക്ഷരതയുടെ സുപ്രധാന കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന വിലപ്പെട്ട റിസോഴ്‌സുകൾ NAMLE നൽകുന്നു.
Parent Zone കുട്ടികൾക്ക് മികച്ച ഭാവി രൂപപ്പെടുത്താൻ സഹായിച്ചുകൊണ്ട് ഡിജിറ്റൽ കുടുംബത്തിന്റെ കാതലായി നിലകൊള്ളുന്നു.
ഓൺലൈൻ സുരക്ഷ, സ്വകാര്യത, ഭദ്രത, ഡിജിറ്റൽ ക്ഷേമം എന്നിവയെക്കുറിച്ച് കുടുംബങ്ങളെയും സ്‌കൂളുകളെയും ബോധവൽക്കരിക്കുന്നതിനായി ConnectSafely പ്രവർത്തിക്കുന്നു.
ഞങ്ങളുടെ ഉപദേശക സംരംഭങ്ങളിൽ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയും ഭദ്രതയും മുതൽ ഡിജിറ്റൽ ക്ഷേമം വരെയുള്ള, നിങ്ങൾക്കും നിങ്ങളുടെ കൗമാരക്കാർക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
നിങ്ങളുടെ കുടുംബത്തെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനും ഓൺലൈനിൽ അടുത്തറിയുകയും ഇടപഴകുകയും ചെയ്യുമ്പോൾ സെൻസിറ്റീവായതോ അസ്വസ്ഥമാക്കുന്നതോ ആയ ഉള്ളടക്കം നാവിഗേറ്റ് ചെയ്യാനുമുള്ള വഴികളെക്കുറിച്ച് അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുക.
ഡിസൈൻ പ്രക്രിയയുടെ ഭാഗമായി വൈവിധ്യമാർന്ന കാഴ്‌ചപ്പാടുകൾ ശ്രവിക്കുകയും ഉയർത്തുകയും ചെയ്‌ത് പ്രായത്തിന് അനുയോജ്യമായ അനുഭവങ്ങൾ വികസിപ്പിക്കുമ്പോൾ ഞങ്ങൾ വിദഗ്‌ദ്ധർ, രക്ഷിതാക്കൾ, കൗമാരക്കാർ എന്നിവരുമായി യോജിച്ച് പ്രവർത്തിക്കുന്നു.
നിങ്ങളുടെ കുടുംബത്തെ അവരുടെ ഓൺലൈൻ കമ്മ്യൂണിറ്റികളിലും പ്രവർത്തനങ്ങളിലും ആരോഗ്യകരമായ ബന്ധങ്ങളും കൂടുതൽ നല്ല ആശയവിനിമയവും നിലനിർത്താൻ സഹായിക്കുക.