മേൽനോട്ട ടൂളുകൾ ഉപയോഗിക്കുന്നതിന് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് നിങ്ങൾ ഡൗൺലോഡ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക.

ഒരുമിച്ച് പോസിറ്റീവ് Instagram ശീലങ്ങൾ കെട്ടിപ്പടുക്കാൻ കുടുംബങ്ങളെ സഹായിക്കുന്നു

നിങ്ങളുടെ കൗമാരക്കാർ ഓൺലൈനിൽ വളർന്നുകൊണ്ടിരിക്കുകയും കണക്‌റ്റുചെയ്യുകയും അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, അവർക്കായി ഒരു പോസിറ്റീവ് Instagram പരിതസ്ഥിതിയെ എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്‌ക്കാമെന്ന് മനസിലാക്കുക.

മേൽനോട്ടവും പിന്തുണയും

Instagram-ൽ നിങ്ങളുടെ കൗമാരക്കാരെ മികച്ച രീതിയിൽ പിന്തുണയ്‌ക്കാൻ ആവശ്യമായ ടൂളുകൾ നേടുക

നിങ്ങളുടെ കൗമാരക്കാർക്ക് കൂടുതൽ പോസിറ്റീവും അർത്ഥവത്തുമായ ഓൺലൈൻ അനുഭവങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന റിസോഴ്‌സുകൾ അടുത്തറിയുക.

Instagram-ലെ മേൽനോട്ടത്തിലേക്ക് പോവുക

പൊതുവായ ചോദ്യങ്ങൾ

കൗമാരക്കാർക്ക് സുരക്ഷിതവും പോസിറ്റീവുമായ അനുഭവം നൽകാൻ സഹായിക്കുന്നതിനും രക്ഷകർത്താക്കൾക്ക് തങ്ങളുടെ കൗമാരക്കാർക്കായി അതിർവരമ്പുകൾ സജ്ജീകരിക്കാനുള്ള എളുപ്പമാർഗ്ഗങ്ങൾ നൽകുന്നതിനും 30-ലധികം ടൂളുകളും ഫീച്ചറുകളും റിസോഴ്‌സുകളും ഞങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. ഈ ഫീച്ചറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ സഹായ കേന്ദ്രത്തിൽ നിന്ന് കണ്ടെത്താം.

ഒറ്റ ക്ഷണത്തിലൂടെ Instagram-ൽ മേൽനോട്ടം സജ്ജീകരിക്കുന്നത് ആരംഭിക്കുന്നു. കൗമാരപ്രായക്കാർക്ക് അവരുടെ അക്കൗണ്ടിന്റെ മേൽനോട്ടം വഹിക്കാൻ രക്ഷകർത്താവിനെ ക്ഷണിക്കാനും രക്ഷകർത്താവിന് അവരുടെ കൗമാരക്കാരെ മേൽനോട്ടത്തിൽ എൻറോൾ ചെയ്യാൻ ക്ഷണിക്കാനും കഴിയും. രണ്ട് കക്ഷികളും അവരുടെ ക്ഷണങ്ങൾ സ്വീകരിക്കണം, കൂടാതെ മേൽനോട്ടം ആരംഭിക്കുന്നതിന് കൗമാരക്കാർ രക്ഷകർത്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചിരിക്കണം. Instagram ആപ്പിലെ ക്രമീകരണങ്ങളിലേക്ക് പോയി മേൽനോട്ടം ക്ലിക്ക് ചെയ്‌തുകൊണ്ട് ആരംഭിക്കുക.

മേൽനോട്ടം ഉപയോഗിച്ച്, കൗമാരക്കാർ Instagram-ൽ എത്ര സമയം ചെലവഴിക്കണം എന്നതിനെക്കുറിച്ച് രക്ഷകർത്താക്കൾക്കും കൗമാരക്കാർക്കും ഒരു സംഭാഷണം ആരംഭിക്കാനാകും. പ്രതിദിന സമയ പരിധി സജ്ജീകരിക്കുന്നത്, എല്ലാ ഉപകരണങ്ങളിലും Instagram ആപ്പിൽ കൗമാരക്കാർക്ക് പ്രതിദിനം ചെലവഴിക്കാനാകുന്ന മൊത്തം സമയത്തെ പരിമിതപ്പെടുത്തുന്നു.

പ്രതിദിന സമയ പരിധികൾ സജ്ജീകരിക്കുന്നത് കൂടാതെ, മേൽനോട്ടം ഉപയോഗിച്ച് ഒരു ദിവസത്തിലെ പ്രത്യേക സമയങ്ങളിൽ (ഉദാ. സ്‌കൂൾ സമയം, അത്താഴ സമയം) നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്‌ത ഇടവേളകൾ സജ്ജീകരിക്കാം. ഈ ഷെഡ്യൂൾ ചെയ്‌ത ഇടവേളകൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന നിർദ്ദിഷ്‌ട സമയങ്ങളിൽ നിങ്ങളുടെ കൗമാരക്കാരുടെ Instagram-ലേക്കുള്ള ആക്‌സസ് തടയുന്നു.

Instagram-ൽ നിങ്ങൾ മേൽനോട്ടം വഹിക്കുന്ന കൗമാരപ്രായത്തിലുള്ള കുട്ടി എന്തെങ്കിലും റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, ഇതിനെ കുറിച്ച് നിങ്ങളെ അറിയിക്കാനുള്ള ഓപ്‌ഷൻ അവർക്കുണ്ട്. നിങ്ങളെ അറിയിക്കാൻ അവർ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി ഒരു റിപ്പോർട്ട് നടത്തിയതായും അവർ തിരഞ്ഞെടുത്ത റിപ്പോർട്ടിന്റെ വിഭാഗവും അവർ റിപ്പോർട്ട് ചെയ്‌ത അക്കൗണ്ടും നിങ്ങളെ അറിയിക്കും. സംഭാഷണ ഗൈഡുകൾക്കും റിസോഴ്‌സുകൾക്കുമായി നിങ്ങൾക്ക് വിദ്യാഭ്യാസ ഹബ് സന്ദർശിക്കാനാകും അല്ലെങ്കിൽ അധിക നടപടികൾ എടുക്കുന്നതിനെ കുറിച്ച് കൂടുതലറിയാൻ സുരക്ഷാ കേന്ദ്രം സന്ദർശിക്കുക.

ഫാമിലി സെന്റർ ഡാഷ്‌ബോർഡിൽ അക്കൗണ്ട് സ്വകാര്യത, സെൻസിറ്റീവ് ഉള്ളടക്കം, സന്ദേശമയയ്‌ക്കൽ എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ കൗമാരപ്രായക്കാരുടെ ചില ക്രമീകരണങ്ങൾ കാണാൻ രക്ഷിതാക്കൾക്ക് മേൽനോട്ടം ഉപയോഗിക്കാം. കൂടാതെ, ഈ ക്രമീകരണങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കിൽ, പുഷ് അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാറ്റങ്ങൾ വരുത്തിയതായി മുന്നറിയിപ്പ് നൽകുന്ന ഒരു അറിയിപ്പ് രക്ഷകർത്താക്കൾക്ക് ലഭിക്കും.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക