ആധികാരികം
ഏതൊരു സ്ഥലത്തും മറ്റുള്ളവർ നമ്മെ എങ്ങനെ കാണണമെന്ന് തീരുമാനിക്കാൻ അവതാർ നമ്മളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും രസകരമായ കാര്യങ്ങളിൽ ഒന്ന്. മുഖ സവിശേഷതകളും മുടിയും, മേക്കപ്പും വസ്‌ത്രങ്ങളും ഉപയോഗിച്ച് എല്ലാവർക്കും പരീക്ഷണങ്ങൾ നടത്താനാകും. ഒരു അവതാറിലൂടെ ഭൗതിക ലോകത്തുള്ളതിനേക്കാൾ കൂടുതൽ തിളങ്ങാൻ ഇത് നിങ്ങളുടെ ഭാഗങ്ങളെ സഹായിക്കുന്നു.
വ്യത്യസ്‌ത രൂപങ്ങൾ പരീക്ഷിക്കാനും അവയെ കുറിച്ച് എന്ത് തോന്നുന്നു എന്ന് കാണാനുമുള്ള രസകരവും ലളിതവുമായ ഒരു മാർഗ്ഗമാണ് അവതാറുകൾ. ചിലസമയങ്ങളിൽ നമ്മുടെ ഭൗതിക രൂപം നമ്മുടെ "ആധികാരികമായ പ്രതിഫലനത്തിന്റെ" നല്ലൊരു പ്രതിനിധീകരണമായി തോന്നുന്നു. എന്നാൽ ചിലസമയങ്ങളിൽ നമുക്ക് ഭൗതിക ലോകത്തിലൂടെ പ്രതിഫലിക്കാത്ത നമ്മുടെ തന്നെ വീക്ഷണങ്ങളുണ്ടാകും. നിങ്ങളുടെ അവതാറിന് നിങ്ങളുടെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്ന രൂപമാകാൻ കഴിഞ്ഞേക്കാം!
നിങ്ങൾക്ക് സ്വയം എങ്ങനെ കാണണമെന്നതിനോടും മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നുവെന്നതിനോടും ആധികാരികമാക്കാൻ നിങ്ങൾക്ക് അവതാർ രൂപകൽപ്പന ചെയ്യാനാകും. ഇത് ഇടങ്ങളിലുടനീളം വ്യത്യസ്‌തമാകാം! ഇത് കാലാനുസൃതമായും മാറുന്നു. ചില ദിവസങ്ങളിൽ നമുക്ക് വ്യത്യസ്‌തത തോന്നുന്നു, നാമെല്ലാം മാറുന്നു, വളരുന്നു. നിങ്ങൾക്ക് എന്താണ് ആധികാരികമായി തോന്നുന്നതെന്ന് കണ്ടെത്താൻ വ്യത്യസ്‌ത ഓപ്‌ഷനുകൾ പരീക്ഷിക്കൂ - ഇത് നിങ്ങൾ യഥാർത്ഥ ജീവിതത്തിൽ കാണപ്പെടുന്നതിനോട് സമാനമോ പൂർണ്ണമായും വ്യത്യസ്‌തമോ ആയിരിക്കാം! ഇവിടെ നിയമങ്ങളൊന്നുമില്ല.
നിങ്ങൾക്ക് തന്മയത്വമോ വിനോദമോ പരീക്ഷിക്കാൻ താൽപ്പര്യമുണ്ടാകാം. ഉദാഹരണത്തിന്, ചില മുടിയുടെ നിറങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് തന്മയത്വം കുറഞ്ഞതായി തോന്നുന്നു. ഇത് തിരഞ്ഞെടുക്കുന്നത് തന്മയത്വത്തേക്കാൾ വിനോദത്തിന്റെ സാധ്യത വരച്ചുകാട്ടുന്നു. അല്ലെങ്കിൽ, നിങ്ങൾക്ക് ഒരു റോബോട്ടോ നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ കഥാപാത്രമോ പോലെയുള്ള ഒരു ഫന്റാസ്‌റ്റിക്കൽ അവതാറിലേക്ക് രൂപമാറ്റം ചെയ്യാനാകും! വീണ്ടും, നിങ്ങളുടെ അവതാർ ഉപയോഗിക്കുന്ന ഇടങ്ങളുടെ സാഹചര്യം എല്ലായ്‌പ്പോഴും പരിശോധിക്കുക.