സ്‌ക്രീൻ സമയം മാനേജ് ചെയ്യാൻ കൗമാരക്കാരെ സഹായിക്കുന്നതിനുള്ള നുറുങ്ങുകൾ
ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കാൻ ഒരൊറ്റ മാർഗ്ഗമില്ലെങ്കിലും, സംഭാഷണം ആരംഭിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. നിങ്ങളുടെ കുട്ടിയെ സ്‌ക്രീൻ സമയം പ്രതികൂലമായി ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, അനുയോജ്യമായ സമയത്ത് വിഷയം ഉന്നയിച്ച് ആരംഭിക്കുക.
ഇതിനകം ഓൺലൈനിൽ ചെലവഴിച്ച സമയത്തെ കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ചും അവർക്കുള്ള അഭിപ്രായം ആരായുക എന്നതാണ് മികച്ച രീതി. ഇതിനായി, ഇനിപ്പറയുന്നത് പോലുള്ള ചോദ്യങ്ങൾ ചോദിക്കാം:- നീ വളരെയധികം സമയം ഓൺലൈനിൽ ചെലവഴിക്കുന്നതായി തോന്നുന്നുണ്ടോ?
- ഓൺലൈനിൽ ചെലവഴിക്കുന്ന സമയം മറ്റ് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് നിന്നെ തടയുന്നുണ്ടോ?
- ഓൺലൈനിൽ ചെലവഴിക്കുന്ന സമയം നിന്നെ എങ്ങനെ ബാധിക്കുന്നു (ശാരീരികമായി അല്ലെങ്കിൽ വൈകാരികമായി)?
ആദ്യത്തെ രണ്ട് ചോദ്യങ്ങളുടെ ഉത്തരം “ഉണ്ട്” എന്നാണെങ്കിൽ, നിങ്ങളുടെ കുട്ടി ഓൺലൈനിൽ സമയം ചെലവഴിക്കുന്നതിനെ കുറിച്ച് അവർക്കുള്ള അഭിപ്രായത്തിന്റെ സൂചനയാണ് ഇത്. ഈ ഘട്ടം മുതൽ, ആ സമയം നിയന്ത്രിക്കുന്നതിനും ഓഫ്‌ലൈനിൽ ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനും നിങ്ങൾക്ക് അവരെ സഹായിച്ചുതുടങ്ങാം.ഇനിപ്പറയുന്നത് പോലുള്ള ഫോളോ അപ്പ് ചോദ്യങ്ങളും ചോദിക്കാം:- രാവിലെ എത്ര സമയം നിങ്ങളുടെ ഫോൺ നോക്കാതിരിക്കാൻ കഴിയും?
- ഫോൺ ഇല്ലെങ്കിൽ ശ്രദ്ധ പതറുന്നതായോ ഉത്കണ്‌ഠ അനുഭവപ്പെടുന്നതായോ നിനക്ക് തോന്നുന്നുണ്ടോ?
- സുഹൃത്തുക്കളുമായി പുറത്ത് പോകുമ്പോൾ, നീ വളരെയധികം ഫോൺ നോക്കാറുണ്ടോ?
- ഏത് തരം ഓഫ്‌ലൈൻ പ്രവർത്തനങ്ങളാണ് നിനക്ക് ഏറ്റവുമധികം മിസ് ചെയ്യുന്നത്?
- എന്തെങ്കിലും കാര്യങ്ങൾക്കായി കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?