തെളിവുകൾ ശേഖരിക്കുക
എന്താണ് സംഭവിച്ചത്, ആരാണ് ഉൾപ്പെട്ടത് എന്നിവയെ കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുക. അജ്ഞാത പരിതസ്ഥിതിയിലായാലും അല്ലെങ്കിൽ അപരിചിതമായ ഒരു സ്‌ക്രീൻ നെയിം ഉൾപ്പെടുന്നതായാലും, പല സാഹചര്യങ്ങളിലും ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് നിങ്ങളുടെ കൗമാരക്കാർക്ക് അറിയാനാകും (അല്ലെങ്കിൽ അവർക്കറിയാമെന്ന് കരുതുകയെങ്കിലും ചെയ്യുക). പലപ്പോഴും ഈ മോശമായ പെരുമാറ്റം സ്കൂളിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, അവിടെയുള്ള ഒരു അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെട്ട് നിങ്ങളുടെ ആശങ്കകൾ അറിയിക്കുകയും സ്‌കൂൾ നയത്തിന് അനുസൃതമായി സംഭവ റിപ്പോർട്ടും അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. സംഭാഷണങ്ങൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെയോ നിങ്ങളുടെ കൗമാരക്കാർ സൈബർ ഭീഷണിപ്പെടുത്തലിന് ഇരയായതിന്റെ തെളിവായി നൽകാനാകുന്ന മറ്റേതെങ്കിലും ഇനങ്ങളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ ഉണ്ടാക്കുകയും അവ തെളിവായി സമർപ്പിക്കുകയും ചെയ്യുക. അന്വേഷണ പ്രക്രിയയിൽ സഹായിക്കുന്നതിന് എല്ലാ സംഭവങ്ങളുടെയും റെക്കോർഡ് സൂക്ഷിക്കുക. കൂടാതെ, എപ്പോൾ, എവിടെയാണ് സംഭവം നടന്നത് (സ്കൂളിൽ, നിർദ്ദിഷ്ട ആപ്പുകളിൽ), ആരൊക്കെയാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത് (ആക്രമണകാരികൾ അല്ലെങ്കിൽ സാക്ഷികൾ എന്ന നിലയിൽ) തുടങ്ങിയ പ്രസക്തമായ വിശദാംശങ്ങൾ സംബന്ധിച്ച് കുറിപ്പുകൾ സൂക്ഷിക്കുക.