പോസിറ്റീവായ മാർഗ്ഗങ്ങളിലൂടെ സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്നും രക്ഷകർത്താക്കൾക്ക് എങ്ങനെ കൗമാരക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം നൽകാമെന്നും പഠിക്കുന്ന സൈക്കോളജിസ്‌റ്റും അക്കാദമിക്കും എന്ന നിലയിൽ, നിങ്ങളിൽ പലരും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളുടെ കൗമാരക്കാരെ ഓൺലൈനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ആപ്പുകളിലും പ്ലാറ്റ്‌ഫോമുകളിലും നിരന്തരം മാറ്റങ്ങൾ വരുത്തുന്നതിനും ഇടയിൽ, അത് കഠിനമായി തോന്നാം. അതുകൊണ്ടാണ്, കൗമാര അക്കൗണ്ടുകൾക്കായി ഉപയോഗിക്കാൻ എളുപ്പമുള്ളതും വ്യത്യസ്‌ത കുടുംബങ്ങളുടെ ആവശ്യങ്ങൾക്കായി സൗകര്യപ്രദമായതും ശക്തമായ പരിരക്ഷകൾ ഓഫർ ചെയ്യുന്നതുമായ പുതിയ ക്രമീകരണം Instagram അവതരിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ കൗമാരക്കാർ സോഷ്യൽ മീഡിയയിൽ കാണുന്ന ഉള്ളടക്കം ശരിക്കും അവരുടെ പ്രായത്തിന് അനുയോജ്യമായതാണോയെന്ന് രക്ഷകർത്താക്കൾക്ക് ആശങ്ക തോന്നാം, കൂടാതെ നിലവിലുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതോ പരിമിതികളുള്ളതോ ആണെന്നും തോന്നാം. PG-13 സിനിമാ റേറ്റിംഗുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള അനുഭവത്തിലേക്ക് കൗമാരക്കാരെ സ്വതവേ സജ്ജീകരിക്കുന്നതിലൂടെ, ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കാനും ഉപയോഗിക്കാൻ എളുപ്പമുള്ള നിയന്ത്രണങ്ങൾ രക്ഷകർത്താക്കൾക്ക് നൽകാനും ഉദ്ദേശിച്ചുള്ളതാണ് Instagram-ൽ നിന്നുള്ള ഈ അപ്ഡേറ്റുകൾ. ചുവടെ നിന്ന്, നിങ്ങളുടെ കൗമാരക്കാർക്കൊപ്പം അവ എങ്ങനെ മനസ്സിലാക്കാമെന്നത് സംബന്ധിച്ച നുറുങ്ങുകൾക്കൊപ്പം പ്രധാന അപ്‌ഡേറ്റുകൾ കണ്ടെത്താനാകും.
തങ്ങളുടെ കൗമാരക്കാരെ ഓൺലൈനിൽ സുരക്ഷിതരാക്കി നിലനിർത്താൻ എല്ലാ കുടുംബങ്ങളും ആഗ്രഹിക്കുന്നു, “അനുയോജ്യമായത്” എന്താണെന്നത് എല്ലാ കൗമാരക്കാർക്കും—അല്ലെങ്കിൽ എല്ലാ സഹോദരങ്ങൾക്കും പോലും ഒരുപോലെ അല്ലെന്നും രക്ഷകർത്താക്കൾക്ക് അറിയാം. കുടുംബങ്ങൾക്ക് അവരുടേതായ മൂല്യങ്ങളുണ്ട്, കൗമാരക്കാർ അവരുടേതായ വേഗതയിൽ പക്വത ആർജിക്കുന്നു. അതുകൊണ്ടാണ് പല രക്ഷകർത്താക്കളും എല്ലാവർക്കും അനുയോജ്യമായ നിയന്ത്രണങ്ങൾക്ക് പകരം, തങ്ങളുടെ കൗമാരക്കാർക്ക് എന്തെല്ലാം കാണാനാകുമെന്നത് ഇഷ്‌ടാനുസൃതമാക്കാനുള്ള കൂടുതൽ ഓപ്‌ഷനുകൾ ആവശ്യപ്പെട്ടത്. ഇക്കാര്യം മനസ്സിൽ കണ്ടാണ് Instagram-ന്റെ പുതിയ ക്രമീകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഇത് തങ്ങളുടെ കൗമാരക്കാർക്കൊപ്പം നാവിഗേറ്റ് ചെയ്യുന്നതിന് അനുസരിച്ച് രക്ഷകർത്താക്കൾക്ക് കൂടുതൽ ചോയ്‌സും കൂടുതൽ ആത്മവിശ്വാസവും മനസമാധാനവും നൽകുന്നു