LGBT സാങ്കേതികവിദ്യ
2024 മാർച്ച് 13
മഹാമാരിക്ക് മുമ്പ്, യുഎസിലെ LGBTQ+ ചെറുപ്പക്കാർ എതിർലിംഗ താൽപ്പര്യമുള്ള അവരുടെ സമപ്രായക്കാരേക്കാൾ പ്രതിദിനം 45 മിനിറ്റ് കൂടുതൽ ഓൺലൈനിൽ ചെലവഴിച്ചിരുന്നുവെന്നത് നിങ്ങൾക്ക് അറിയാമോ? തങ്ങളുടെ സ്വയാവബോധത്തെയും ലൈംഗിക സ്വത്വത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ LGBTQ+ ചെറുപ്പക്കാർ വളരെക്കാലമായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നു, ഇന്റർനെറ്റ് വഴിയുള്ള ഈ മനസ്സിലാക്കൽ രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമാണെന്ന് അവർ കരുതുന്നു. മഹാമാരിക്കാലത്ത് LGBTQ+ ചെറുപ്പക്കാരെ സംബന്ധിച്ച് ക്വാറന്റൈനും ഒറ്റപ്പെടലും തീർത്ത സാമൂഹിക അകലം പരിഹരിക്കാൻ സാങ്കേതികവിദ്യ സഹായിച്ചു, ഇതേ തുടർന്ന് LGBTQ+ ചെറുപ്പക്കാർ ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തിൽ വീണ്ടും വർദ്ധനവുണ്ടായി. LGBTQ+ ചെറുപ്പക്കാർ സാമൂഹികമായി കണക്റ്റ് ചെയ്യുന്നതിന് ഇന്റർനെറ്റിനെ ആശ്രയിച്ചേക്കാമെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, LGBTQ+ ചെറുപ്പക്കാരുടെ ഓൺലൈൻ അനുഭവങ്ങളെ പിന്തുണയ്ക്കുന്നതിന് അവരുടെ ജീവിതത്തിന്റെ ഭാഗമായ മുതിർന്നവർക്ക് ചെയ്യാനാകുന്ന ചെക്ക്‌ലിസ്‌റ്റ് ഇതാ.
ഉള്ളടക്കം മോഡറേറ്റ് ചെയ്യപ്പെടാത്ത ചാറ്റ് റൂമുകളിലും ആപ്പുകളിലും LGBTQ+ ചെറുപ്പക്കാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും സോഷ്യൽ മീഡിയയിൽ അവരുടെ ലിംഗ വ്യക്തിത്വം വെളിപ്പെടാനും ഉപകരണ സുരക്ഷ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. LGBTQ+ ചെറുപ്പക്കാർക്ക് പരസ്‌പരവും പരിശീലനം ലഭിച്ച പിന്തുണ പ്രൊഫഷണൽമാരുമായും ബന്ധപ്പെടാനുള്ള ചില ഓൺലൈൻ ഓപ്‌ഷനുകൾ ഇനിപ്പറയുന്നു:
ഓൺലൈനിൽ സൈബർ ഭീഷണിപ്പെടുത്തൽ മുതൽ മയക്കുമരുന്ന് ഉപയോഗവും മനുഷ്യക്കടത്തും വരെയുള്ള ഭീഷണികളുടെ ടാർഗെറ്റ് ആകാൻ LGBTQ+ കൗമാരക്കാരുടെ ദുർബലത കാരണമായേക്കാം. ഇനിപ്പറയുന്നത് പോലുള്ള ഓൺലൈൻ റിസോഴ്‌സുകൾ ഉപയോഗിച്ച് ആത്മാഭിമാനം വളർത്താൻ സഹായിക്കൂ:
LGBTQ+ ചെറുപ്പക്കാരെ ചൂഷണം ചെയ്യാനോ അപകട സാധ്യതയുള്ള സാഹചര്യങ്ങൾ അവർ നേരിടാനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, പ്രണയ താൽപ്പര്യമുള്ളവർ എന്നിവരിൽ നിന്നോ തൊഴിലുടമകളിൽ നിന്നോ പോലുമുള്ള പ്രത്യേക താൽപ്പര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക, പുതിയതോ ഭിന്ന സ്വഭാവസവിശേഷതകളുള്ളതോ ആയ ബന്ധങ്ങളെ കുറിച്ച് അവരോട് സംസാരിക്കാൻ ഭയക്കരുത്.
സോഷ്യൽ മീഡിയ ആപ്പുകൾ, ടെക്‌സ്‌റ്റ് മെസേജിംഗ്, തൽക്ഷണ സന്ദേശമയയ്ക്കൽ, ഓൺലൈൻ ചാറ്റിംഗ് (ഫോറങ്ങൾ, ചാറ്റ് റൂമുകൾ, സന്ദേശ ബോർഡുകൾ), ഇമെയിൽ എന്നിവ വഴി സൈബർ ഭീഷണിപ്പെടുത്തൽ നടന്നേക്കാം.