പോസിറ്റീവ് നടപടികൾ സ്വീകരിക്കൽ
ഉദാഹരണത്തിന്, നിങ്ങളുടെ കൗമാരക്കാർ Instagram-ൽ ആരെയെങ്കിലും തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തുന്നത്, എന്തെങ്കിലും പ്രശ്‌നം സംഭവിച്ചുവെന്നതിന്റെ ആദ്യത്തെ സൂചനയാകാം. എന്നാൽ, ഇത് ശരിയായ ചില കാര്യങ്ങൾ സംഭവിച്ചു എന്നതിന്റെ സൂചനയുമാകാം.
നല്ല കാര്യം ഇതാണ്: അവർ ഒരാളെ റിപ്പോർട്ട് ചെയ്യുകയോ തടയുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, ഇത് ഒരു പോസിറ്റീവായ നടപടിയാണ്. സ്വയം സംരക്ഷിക്കാൻ ലഭ്യമായ ടൂളുകൾ ഉപയോഗിക്കുന്നതിലുള്ള അവരുടെ സ്വയം അവബോധവും ആത്മവിശ്വാസവും ഇത് കാണിക്കുന്നു.
എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണിത് സംഭവിച്ചതെന്നും തിരക്കിട്ട് അന്വേഷിക്കാൻ താൽപ്പര്യപ്പെടുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ കൗമാരക്കാർ പോസിറ്റീവായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുകയും കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെടുന്നതിന് പകരം നിങ്ങൾക്ക് അവരുടെ നടപടിയിൽ സംതൃപ്‌തിയുണ്ടെന്ന് പറയുകയും ചെയ്യുന്നത് ഒരു സംഭാഷണം ആരംഭിക്കാൻ അനുയോജ്യമായ മികച്ച കാര്യമാണ്.