Miracle Pool ആപ്പിലെ ഒരു MR അനുഭവത്തിന്റെ ഒരു ഉദാഹരണംഅപ്പോൾ എന്താണ് ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യയെ ഇത്ര പ്രത്യേകതയുള്ളതാക്കുന്നത്?
ഒരു ഉപയോക്താവിനെ നിഷ്‌ക്രിയ കാഴ്‌ചക്കാരനിൽ നിന്ന് സജീവ പങ്കാളിയാക്കി മാറ്റുന്നവിധത്തിൽ, ശരീരത്തെയും മനസ്സിനെയും പൂർണ്ണമായി ഇടപഴകിക്കുന്ന രീതിയിലാണ് ഇതിന്റെ സ്വാധീനമുള്ളത്.സജീവ പ്ലേ
VR എന്നത് വ്യത്യസ്‌ത തരത്തിലുള്ള ഒരു 'സ്‌ക്രീൻ സമയം' ആണെന്ന് ഞങ്ങളുടെ Quest ‘സൂപ്പർ ഉപയോക്താക്കൾക്ക്’ എങ്ങനെ തോന്നി എന്നത് അവരോട് സംസാരിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായ രസകരമായ ഒരു കാര്യമാണ്. ഫ്ലാറ്റ് സ്‌ക്രീൻ സമയത്തേക്കാൾ VR സമയം സാധാരണയായി ശാരീരികമായും മാനസികമായും കൂടുതൽ സജീവമായിരിക്കും. VR ഇപ്പോഴും ഒരു സ്‌ക്രീൻ ഉപയോഗിക്കുന്നുണ്ടെങ്കിലും, നിങ്ങൾ നിങ്ങളുടെ ശരീരത്തെ ആ അനുഭവത്തിലേക്ക് കൊണ്ടുവരുന്നത് അതിനെ വളരെ വ്യത്യസ്‌തമാക്കുന്നു, ഇത് സജീവമായ ഔട്ട്‌ഡോർ കളിയോട് കൂടുതൽ സാമ്യമുള്ളതാണ്. ശൈത്യകാല മാസങ്ങളിൽ, കാലാവസ്ഥ എന്തുതന്നെയായാലും, കുടുംബത്തെ കൂടുതൽ ചലനാത്മകമായി നിലനിർത്താൻ Quest-ന് കഴിയുമെന്ന് ഞങ്ങൾ സംസാരിച്ച നിരവധി രക്ഷകർത്താക്കൾ പറഞ്ഞു.
രക്ഷകർത്താക്കളിൽ നിന്നുള്ള ഈ നിരീക്ഷണം, മറ്റ് തരത്തിലുള്ള സ്‌ക്രീൻ മീഡിയയിൽ നിന്ന് VR അടിസ്ഥാനപരമായി വ്യത്യസ്‌തമാണെന്ന വസ്‌തുതയിലേക്ക് വിരൽ ചൂണ്ടുന്നു — ഇത് നിങ്ങൾ വെറുതെ കാണുന്ന ഒന്നല്ല, മറിച്ച് നിങ്ങൾ ചെയ്യുന്ന ഒന്നാണ്. ഒരു പരന്ന ചതുരാകൃതിയിലുള്ള സ്‌ക്രീനിലേക്ക് നോക്കുന്നതിനുപകരം, വെർച്വൽ റിയാലിറ്റി നിങ്ങളെ ഒരു അനുഭവത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. വെബ്‌സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുന്നതും, ടിവി ഷോകൾ നിങ്ങൾ കാണുന്നതും, പോഡ്‌കാസ്‌റ്റുകൾ നിങ്ങൾ കേൾക്കുന്നതുമായ ഒന്നാണെങ്കിൽ, Quest-ലെ ഒരു അനുഭവം നിങ്ങൾ പങ്കെടുക്കുന്ന ഒന്നാണ്.
VR ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ, അത് ഉടനടി അനുഭവപ്പെടുന്നു. ഇവിടെ ഒരു സ്ഥലത്തിന്റെ പ്രതീകാത്മക പ്രതിനിധാനമില്ല, എന്നാൽ പകരം അവിടെ അതുണ്ടെന്ന തോന്നലാണുള്ളത്. ഒരു ആക്ഷൻ ഗെയിമിലെ വർദ്ധിച്ച ഹൃദയമിടിപ്പ് മുതൽ പ്രഭാതത്തിൽ ഒരു സിമുലേറ്റഡ് വനപ്രദേശത്തിന്റെ ശാന്തമായ സമാധാനത്തിൽ രക്തസമ്മർദ്ദം കുറയുന്നത് വരെയുള്ള എല്ലാത്തരം യഥാർത്ഥ ശാരീരിക പ്രതികരണങ്ങൾക്കും ഈ ഇടപെടൽ കാരണമാകും.മനസ്സ് മാത്രമല്ല, ശരീരത്തെയും ഉൾപ്പെടുത്തൽ
VR നിങ്ങളുടെ മുഴുവൻ ശരീരത്തെയും ഉൾപ്പെടുത്തുന്നു. നിങ്ങൾ ചലിക്കാതെ ഇരിക്കുകയാണെങ്കിലും, നിങ്ങളുടെ മസ്‌തിഷ്കം നിങ്ങളെ ആ പരിതസ്ഥിതിയിൽ ആയി കാണുന്നു. ഞങ്ങളുടെ 'സൂപ്പർ ഉപയോക്താവ്' ഗവേഷണ പങ്കാളികളിൽ ഒരാൾ ഞങ്ങളോട് പറഞ്ഞതുപോലെ, "എന്റെ മകൾ ഒരു 3D പിയാനോ ആപ്പ് പ്ലേ ചെയ്യുകയാണെങ്കിൽ, അവൾക്ക് വായുവിൽ കീകൾ വ്യക്തമായി കാണാൻ കഴിയും. ഒരു പുസ്‌തകം വായിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയില്ലാത്ത വിധത്തിൽ അവളുടെ മനസ്സും കൈകളും ആ ക്രമീകരണം ഓർമ്മിക്കുന്നു." തന്റെ മകന്റെ പ്രിയപ്പെട്ട Quest ആപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരു പങ്കാളി ഞങ്ങളോട് ഇങ്ങനെ പറഞ്ഞു, "വെറുതെ ബട്ടണുകൾ അമർത്തുകയല്ല, നിങ്ങൾ ശാരീരികമായി ഒഴിഞ്ഞുമാറുകയോ അടുത്തറിയാൻ മുന്നോട്ട് പോകുകയോ ചെയ്യുകയാണ്."
ഈ സാദൃശ്യം പലപ്പോഴും ഇമ്മേഴ്‌സീവ് അനുഭവങ്ങളെ കൂടുതൽ അവിസ്‌മരണീയമാക്കുന്നു. നമ്മളിൽ പലരും സ്വയം അനുഭവിച്ചറിഞ്ഞിട്ടുള്ളതുപോലെ, നമ്മൾ ചെയ്യുന്ന കാര്യങ്ങളിലൂടെ പഠിക്കാൻ നമുക്ക് പ്രവണയുള്ളതിനാൽ, വിദ്യാഭ്യാസ ഉള്ളടക്കത്തിന് VR അനുയോജ്യമാണ്.
അപ്പോൾ മുകളിൽ വിവരിച്ച ഈ സൂപ്പർ പവറുകൾ ദൈനംദിന കുടുംബ ജീവിതത്തിൽ ഒരു Meta Quest ഹെഡ്‌സെറ്റിന് എന്താണ് അർത്ഥമാക്കുന്നത്? ചുരുക്കത്തിൽ, ഒരു VR ഹെഡ്‌സെറ്റ് എന്നത് വളരെ ഫലപ്രദമായ ഒരു മൾട്ടിടൂളാണ്, അത് വ്യത്യസ്‌ത അനുഭവ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. നിങ്ങളെ ഒരു ഫീൽഡ് ട്രിപ്പിന് കൊണ്ടുപോകുന്നത് മുതൽ, ഒരു വെർച്വൽ തിയേറ്റർ ഷോയിലേക്ക് കൊണ്ടുപോകുന്നതും ഒരു പ്രഭാത വ്യായാമത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നതും വരെ, നിങ്ങളുടെ ഉപകരണത്തിന് വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും.
ആത്യന്തികമായി, ശരീരത്തെയും മനസ്സിനെയും പൂർണ്ണമായി ഇടപഴകിക്കുന്ന രീതിയിലാണ് VR-ന്റെ ശക്തിയുള്ളത്. നിഷ്‌ക്രിയ കാഴ്‌ചക്കാരനിൽ നിന്ന് സജീവ പങ്കെടുക്കുന്നയാളിലേക്കുള്ള ആ മാറ്റം അതിനെ അസാധാരണമാക്കുന്നു.