നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി എന്താണ് കണ്ടത്?
സന്ദർഭം പ്രധാനമാണ്. നിരവധി കാരണങ്ങളാൽ ഉള്ളടക്കം അസ്വസ്ഥതയുളവാക്കുന്നതാകാം. അത് അതിര് കടന്ന അശ്ലീലതയുള്ള ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ അല്ലെങ്കിൽ വ്യക്തിപരമായി കുറ്റകരമായ പെരുമാറ്റമോ ആകാം.
ഇത് ഉൾപ്പെട്ടിരിക്കുന്ന ആളുകൾ തമ്മിലുള്ള ബന്ധം, അതിനെ എങ്ങനെ നോക്കിക്കണ്ടു, അല്ലെങ്കിൽ അതിന് പിന്നിലെ പ്രചോദനം എന്നിവയെ ആശ്രയിച്ചിരിക്കാം. നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി അത് അന്വേഷിച്ചതാണോ അതോ ആകസ്‌മികമായി കണ്ടതാണോ? ആരെങ്കിലും അത് അവരുമായി പങ്കിട്ടതാണെങ്കിൽ, അവർ ഉദ്ദേശിച്ചത് വിഷമിപ്പിക്കാനോ അല്ലെങ്കിൽ ദ്രോഹിക്കാനോ ആയിരുന്നോ?
ഒരാൾക്ക് വിഷമകരമായി തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നിയേക്കില്ല - അതിനാൽ നിങ്ങളുടെ കൗമാരപ്രായക്കാരുടെ വികാരങ്ങൾ തള്ളിക്കളയാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു സംഭാഷണം അവസാനിപ്പിക്കുന്നത് കൂടുതൽ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഉത്തരങ്ങൾ തേടുന്നതിലേക്ക് അവരെ നയിച്ചേക്കാം, അതിനാൽ അവർക്ക് എന്ത് തോന്നുന്നുവെന്നത് കേൾക്കുകയും അതിനെ സാധൂകരിക്കുകയും ചെയ്യുക. ഇത് നിങ്ങൾക്ക് നിസ്സാരമാണെന്ന് തോന്നിയാലും പ്രശ്നമില്ല: അത് അവരെ അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കിൽ, അത് അസ്വസ്ഥതയുളവാക്കുന്നതാണ്.