മെറ്റാ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
© 2025 Meta
ഇന്ത്യ

ജനറേറ്റീവ് AI-ലേക്കുള്ള രക്ഷകർത്താക്കളുടെ ഗൈഡ്

Meta-യ്ക്കായി ConnectSafely സൃഷ്‌ടിച്ചത്

ഏറ്റവും പുതിയ Meta AI അപ്ഡേറ്റുകൾ പ്രതിഫലിപ്പിക്കുന്നതിന് 2025 ഏപ്രിൽ 29-ന് പരിഷ്‌കരിച്ചു

Facebook ഐക്കൺ
Social media platform X icon
ക്ലിപ്‌ബോർഡ് ഐക്കൺ
മുതിർന്നയാളും കൗമാരക്കാരനും ഒരു കൗച്ചിൽ ഇരിക്കുന്നു, മുതിർന്നയാൾ കൗമാരക്കാരനെ ചേർത്ത് പിടിച്ചിരിക്കുന്നു. രണ്ടുപേരും സ്‌മാർട്ട്‌ഫോണിൽ എന്തോ നോക്കി ചിരിച്ച് ആസ്വദിക്കുന്നു.
പുതിയ താൽപ്പര്യങ്ങളും കണക്ഷനുകളും കണ്ടെത്തുന്നതിന് ആളുകളെ സഹായിക്കാനും തങ്ങളുടെ സാങ്കേതികവിദ്യകളെ സുരക്ഷിതമാക്കി നിലനിർത്താൻ സഹായിക്കാനും Meta ദീർഘകാലമായി AI ഉപയോഗിക്കുന്നു, എന്നാൽ ഇപ്പോൾ എല്ലാവരുടെയും അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇതിന്റെ ഉൽപ്പന്നങ്ങളിലേക്ക് ജനറേറ്റീവ് AI ഫീച്ചറുകളും ഫംഗ്‌ഷനുകളും സൃഷ്‌ടിക്കുകയാണ്. ജനറേറ്റീവ് AI-യുടെ ഒരു പൊതു അവലോകനത്തിലൂടെ നമുക്ക് ആരംഭിക്കാം.

ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, ആനിമേഷനുകൾ, സംഗീതം, കമ്പ്യൂട്ടർ കോഡ് എന്നിവ ഉൾപ്പെടെയുള്ള ഉള്ളടക്കം സൃഷ്‌ടിക്കാനും പരിഷ്‌കരിക്കാനും ജനറേറ്റീവ് AI നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് ഒരു പ്രോംപ്‌റ്റിൽ ടൈപ്പ് ചെയ്‌തുകൊണ്ട് ചില AI മോഡലുകളുമായി ഇടപഴകാനാകും, കൂടാതെ മറ്റുള്ളവയ്ക്ക് പ്രോംപ്‌റ്റുകൾക്ക് സംസാരിക്കാനും ഓഡിയോയിലൂടെ പ്രതികരിക്കാനും കഴിയുന്ന ശബ്‌ദ ശേഷികളുണ്ട്. ഒരു പ്ലാൻ ചെയ്ത യാത്രയുടെ യാത്രാ കാര്യക്രമം അല്ലെങ്കിൽ ഷേക്സ്പിയർ ശൈലിയിലുള്ള ഒരു കവിത എന്നിവ പോലെ, പുതിയ പ്രമാണങ്ങൾ സൃഷ്‌ടിക്കുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും AI ഉപയോഗിക്കാനാകും. ഉപന്യാസങ്ങൾ, റിപ്പോർട്ടുകൾ, മറ്റ് പ്രമാണങ്ങൾ എന്നിവ ഡ്രാഫ്റ്റ് ചെയ്യാൻ സഹായിക്കുന്നത് പോലെ ഗവേഷണ സഹായിയായും ഇതിന് പ്രവർത്തിക്കാനാകും. അല്ലെങ്കിൽ, ഒരു ഫോട്ടോ എഡിറ്റ് ചെയ്യുക, ദീർഘമായ ഒരു ലേഖനം ബുള്ളറ്റ് പോയിന്റുകളായി സംഗ്രഹിക്കുക, ഒരു ഇമെയിലിന്റെ ടോൺ ക്രമീകരിക്കുക, ഷോപ്പ് ചെയ്യുമ്പോൾ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുക എന്നിവ പോലുള്ള കാര്യങ്ങളും മറ്റും ചെയ്യുന്നതിനായും ഇത് ഉപയോഗിക്കാം.

ഒരു രക്ഷകർത്താവിന്റെ കാഴ്‌ചപ്പാട്

ഒരു പുതിയ സാങ്കേതികവിദ്യ എങ്ങനെ തങ്ങളുടെ കുടുംബത്തെ ബാധിക്കുമെന്ന് രക്ഷകർത്താക്കൾക്ക് ആകാംഷ തോന്നുന്നത് സ്വാഭാവികമാണ്. കൂടാതെ, നാം മുമ്പ് കൈകാര്യം ചെയ്തിട്ടില്ലാത്ത ചില പ്രശ്‌നങ്ങൾ ജനറേറ്റീവ് AI-യുടെ ഭാഗമായി ഉണ്ടാകുമെന്നതിനാൽ, നിങ്ങൾക്ക് എങ്ങനെയാണോ ഇതിനകം മറ്റ് സാങ്കേതികവിദ്യകൾ പരിചിതമായത് അപ്രകാരം തന്നെയാണ് സുരക്ഷിതമായും അനുയോജ്യമായും ഉൽപ്പാദനക്ഷമമായും ഇത് ഉപയോഗിക്കാൻ നിങ്ങളുടെ കൗമാരക്കാരെ സഹായിക്കുന്നതിനുള്ള അടിസ്ഥാന സമീപനം. ഇത് എന്താണ്, നിങ്ങളുടെ കുട്ടി ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങൾ മാനസ്സിലാക്കുക എന്നതാണ് പ്രാരംഭഘട്ടം. വിവരങ്ങളുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്ന് നിങ്ങളുടെ കൗമാരക്കാർ തന്നെയാകാം. അവർ ജനറേറ്റീവ് AI ഉപയോഗിക്കുന്നുണ്ടോ എന്നും, ഉണ്ടെങ്കിൽ, അവർ എന്തൊക്കെയാണ് ചെയ്യുന്നത്, ഏതൊക്കെ ടൂളുകളാണ് ഉപയോഗിക്കുന്നത്, അവർ ഇതിനെ കുറിച്ച് ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്, അവരുടെ ആശങ്കകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും അവരോട് ചോദിക്കുക. ജനറേറ്റീവ് AI-യുടെ ഗുണങ്ങളും ദോഷങ്ങളും അപകടസാധ്യതകളും, കൂടാതെ ഇത് എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ കഴിയുമെന്നതും അവരുമായി ചർച്ച ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാകാം.
സാങ്കേതികവിദ്യകൾ മാറിയേക്കാം, എന്നാൽ മൂല്യങ്ങൾക്ക് മാറ്റമില്ല. നിങ്ങളുടെ കൗമാരക്കാർക്ക് ശരിയായ വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടാകണമെന്നും അവർ സൃഷ്‌ടിക്കുകയും മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ചിന്തയും ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണമെന്നും അവർക്ക് മറ്റുള്ളവരോടും തങ്ങളോടും കരുതലുണ്ടാകണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ സാങ്കേതികവിദ്യയിൽ നിന്ന് ഇടവേള എടുക്കണമെന്ന് കൂടിയാണ് ചിലപ്പോഴെങ്കിലും ഇത് അർത്ഥമാക്കുന്നത്.

എല്ലാ സാങ്കേതികവിദ്യകളെയും പോലെ, ജനറേറ്റീവ് AI പതിവായി വികസിക്കുകയാണ്, അതിനാൽ കാലക്രമേണ സംഭവിക്കുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളും നിങ്ങളുടെ കൗമാരക്കാരും ഉപയോഗിക്കുന്ന സാങ്കേതിക കമ്പനികളിൽ നിന്നുള്ള സഹായ വിഭാഗങ്ങൾ, ബ്ലോഗ് പോസ്റ്റുകൾ, മറ്റ് അപ്‌ഡേറ്റുകൾ എന്നിവയ്‌ക്കൊപ്പം വാർത്തകൾ വായിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഒരു ഡെനിം ജാക്കറ്റും ബാക്ക്‌പാക്കും ധരിച്ച, ഔട്ട്‌ഡോറിൽ നിൽക്കുമ്പോൾ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൗമാരപ്രായത്തിലുള്ള കുട്ടി.

Meta-യുടെ AI ഉപയോഗം

ഉള്ളടക്ക ശുപാർശകൾ സൃഷ്‌‌ടിക്കൽ, ആളുകൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ഇവന്റുകളെ കുറിച്ച് അവരെ അറിയിക്കൽ, തങ്ങളുടെ ആപ്പുകളിൽ ആളുകളെ സുരക്ഷിതരാക്കി നിലനിർത്തൽ എന്നിവ പോലെയുള്ള വിവിധ ഉദ്ദേശങ്ങൾക്കായി Meta സാങ്കേതികവിദ്യകൾ AI ഉപയോഗിക്കുന്നു.
ഇപ്പോൾ, Meta സാങ്കേതികവിദ്യകളിലുള്ള എല്ലാവർക്കും ജനറേറ്റീവ് AI ലഭ്യമാണ്. ധരിക്കാവുന്ന AI ഉപകരണങ്ങൾ നിയന്ത്രിക്കാനും ആളുകളുടെ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രോംപ്‌റ്റുകൾ കണ്ടെത്താനും യാത്രാ പ്ലാനിംഗ് മുതൽ പരിശീലനവും മറ്റും വരെയുള്ള എന്തിനും AI അസിസ്‌റ്റന്റിൽ നിന്ന് സഹായം നേടാനും Meta AI ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. AI-യിലെ സമീപകാല അപ്‌ഡേറ്റുകൾ ഓരോ ഉപയോക്താവിനും വ്യക്തിപരമാക്കിയ വിപുലീകൃത വോയ്‌സ് മോഡൽ അവതരിപ്പിച്ചു, കൂടാതെ ഇന്റഗ്രേറ്റ് ചെയ്‌ത വ്യക്തിഗത അസിസ്‌റ്റന്റിനോട് സംസാരിച്ച് ടാസ്‌ക്കുകൾ പൂർത്തിയാക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. Meta Llama 4 ഉപയോഗിച്ച് സൃഷ്‌ടിച്ചിരിക്കുന്ന AI അസിസ്‌റ്റന്റിന് ഉപയോക്താക്കളുമായി ഫോണിലോ ടാബ്‌ലെറ്റിലോ Meta Ray-Ban-കളിലോ സംസാരിക്കാനാകും.

നിങ്ങൾക്ക് ഒരു AI-യുമായി നേരിട്ട് സംഭാഷണം നടത്താം അല്ലെങ്കിൽ “@Meta AI” എന്ന് ടൈപ്പ് ചെയ്ത ശേഷം ഒരു ചോദ്യമോ അഭ്യർത്ഥനയോ നൽകി ഇതിനെ ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാക്കാം. Meta AI-യുമായി ഇടപഴകുമ്പോൾ, ഒരു സന്ദേശത്തിൽ "/imagine" എന്ന് ടൈപ്പ് ചെയ്‌തും ആളുകൾക്ക് ചിത്രങ്ങൾ സൃഷ്‌ടിക്കാനാകും.

പുതിയ ജനറേറ്റീവ് AI-യുടെ മറ്റൊരു ഉദാഹരണം സ്‌റ്റിക്കറുകളാണ്, ഇവ Meta-യുടെ സാങ്കേതികവിദ്യകളിൽ വളരെയധികം ജനപ്രിയമാണ്. ഇപ്പോൾ ആശയവിനിമയം നടത്താനും സ്വയം ആവിഷ്‌‌ക്കരിക്കാനും സഹായിക്കുന്നതിന്, ടെക്‌സ്‌റ്റിലൂടെ ചിത്രത്തെ കുറിച്ച് വിവരിച്ചുകൊണ്ട് എല്ലാവർക്കും AI സൃഷ്‌ടിച്ച സ്‌റ്റിക്കറുകൾ ഉപയോഗപ്പെടുത്താം.

ഈ ചിത്രങ്ങളും മനുഷ്യർ സൃഷ്‌ടിച്ച ഉള്ളടക്കവും തമ്മിൽ ആളുകൾക്ക് ആശയക്കുഴപ്പം തോന്നാനിടയുള്ള സാഹചര്യങ്ങൾ കുറയ്ക്കുന്നതിന്, AI സൃഷ്‌‌ടിച്ച ഫോട്ടോറിയലിസ്‌റ്റിക് ചിത്രങ്ങളിൽ Meta ദൃശ്യമായ സൂചകങ്ങൾ ഉൾപ്പെടുത്തുന്നു. ഈ സൂചകങ്ങളുടെ ഉദാഹരണങ്ങളിൽ, Meta AI അസിസ്‌റ്റന്റിൽ അന്തർനിർമ്മിതമായ ഇമേജ് ജനറേറ്ററിൽ നിന്നുള്ള, ഉള്ളടക്കങ്ങളിൽ ചേർക്കുന്ന നീക്കം ചെയ്യാനാകാത്ത ദൃശ്യമായ വാട്ടർമാർക്ക്, മറ്റ് ജനറേറ്റീവ് AI ഫീച്ചറുകൾക്കുള്ള ഉൽപ്പന്നത്തിനുള്ളിലെ അനുയോജ്യമായ നടപടികൾ എന്നിവ ഉൾപ്പെടുന്നു.

Meta AI എല്ലാവർക്കും ലഭ്യമാണ്, ഒരു ജനറേറ്റീവ് AI മോഡലിന് എന്തെല്ലാം സൃഷ്‌ടിക്കാനാകും എന്തെല്ലാം സൃഷ്‌ടിക്കാനാകില്ല എന്ന് വ്യക്തമാക്കുന്ന ഉള്ളടക്ക മാനദണ്ഡങ്ങളുമുണ്ട്. സുരക്ഷിത അനുഭവങ്ങൾ നൽകുന്നതിന് Meta എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇവിടെ നിന്ന് കൂടുതലറിയുക.

ജനറേറ്റീവ് AI-യെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കൽ

ജനറേറ്റീവ് AI ഉള്ളടക്കം തിരിച്ചറിയൽ: എന്തെങ്കിലും ജനറേറ്റീവ് AI ഉപയോഗിച്ച് സൃഷ്‌ടിച്ചതാണോ എന്ന് തിരിച്ചറിയുന്നത് എപ്പോഴും എളുപ്പമല്ല. എല്ലാ സോഷ്യൽ മീഡിയയിലും ഉള്ളത് പോലെ, ആർക്കും ഉള്ളടക്കം സൃഷ്‌ടിക്കാനും പേസ്‌റ്റ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും കഴിയും, അവ ജനറേറ്റീവ് AI എന്ന് ലേബൽ ചെയ്യാതിരിക്കാനും സാധ്യതയുണ്ട്. Meta സാങ്കേതികവിദ്യകളിൽ ഉള്ളത് പോലെയുള്ള ചില ജനറേറ്റീവ് AI, ദൃശ്യമായ അടയാളങ്ങൾ ഉൾപ്പെടുത്തുന്നതിനാൽ നിങ്ങൾക്ക് AI-സൃഷ്‌ടിച്ച ചിത്രം തിരിച്ചറിയാനാകും - എന്നാൽ എല്ലായ്‌പ്പോഴും ഇത് ശരിയാകണമെന്നില്ല.
ഉള്ളടക്കം അപ്‌ലോഡ് ചെയ്യാൻ Meta ആളുകളെ അനുവദിക്കുന്നു, ചില ആളുകൾ ജനറേറ്റീവ് AI സൃഷ്‌ടിച്ചതും ശരിയായി ലേബൽ ചെയ്‌തിട്ടില്ലാത്തതുമായ എന്തെങ്കിലും അപ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ട്. Meta ഇതര ടൂൾ ഉപയോഗിച്ച് സൃഷ്‌ടിച്ച AI ചിത്രം അപ്‌ലോഡ് ചെയ്യാനും സാധ്യതയുണ്ട്.

വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുക: ജനറേറ്റീവ് AI തെറ്റായ വിവരങ്ങ‌ൾ സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്, ചിലപ്പോൾ ഇതിനെ “ഹാലൂസിനേഷനുകൾ” എന്ന് വിശേഷിപ്പിക്കുന്നു. ജനറേറ്റീവ് AI-യിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുകയോ അവ പങ്കിടുകയോ ചെയ്യുന്നതിന് മുമ്പ്, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് അവ പരിശോധിച്ചുറപ്പിക്കുന്നതും നിങ്ങളുടെ കൗമാരക്കാരെ കബളിപ്പിക്കുന്നതിനോ ചൂഷണം ചെയ്യുന്നതിനോ സ്‌കാമർമാർ ജനറേറ്റീവ് AI ഉപയോഗിച്ചേക്കാമെന്ന് മനസ്സിലാക്കുന്നതും പ്രധാനമാണ്.

ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം: ജനറേറ്റീവ് AI ഉപയോഗിക്കുമ്പോൾ സത്യസന്ധതയും കാരുണ്യവും പുലർത്താനും കൂടാതെ തങ്ങളുടെ ഉറവിടങ്ങളെ ഉദ്ധരിക്കാനും സ്‌കൂൾ നിഷ്‌കർഷിക്കുന്ന എല്ലാ നിയമങ്ങളും പാലിക്കാനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് നിങ്ങളുടെ കൗമാരക്കാരെ ഓർമ്മിപ്പിക്കുക, ഒപ്പം സൃഷ്‌ടിയുടെ കൃത്യതയും ആധികാരികതയും സംബന്ധിച്ച് അവർക്ക് ഉത്തരവാദിത്തമുണ്ടെന്ന കാര്യം മനസ്സിലാക്കിയിരിക്കുകയും വേണം. ദോഷകരമായ ഉദ്ദേശ്യങ്ങൾക്കല്ലാതെ, പോസിറ്റീവായ ഉദ്ദേശ്യങ്ങൾക്കായി AI-സൃഷ്‌ടിച്ച ഉള്ളടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ചും രക്ഷകർത്താക്കൾ സംസാരിക്കണം.

സ്വകാര്യതയും സുരക്ഷയും: ഏത് ജനറേറ്റീവ് AI ഉപയോഗിക്കുമ്പോഴും അവരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാൻ നിങ്ങളുടെ കൗമാരക്കാരെ ഓർമ്മപ്പെടുത്തുക. ഒരു ജനറേറ്റീവ് AI ഉൽപ്പന്നം അതിന്റെ ജനറേറ്റീവ് AI മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ചേക്കാം. സാമൂഹ്യ സുരക്ഷാ നമ്പറുകളോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കാത്ത എന്തെങ്കിലുമോ പോലെയുള്ള രഹസ്യാത്മക വിവരങ്ങളൊന്നും നൽകാതിരിക്കുക എന്നത് പ്രധാനമാണ്. AI സൃഷ്‌ടിച്ച സ്‌കാമുകളുടെ അപകടസാധ്യതയെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരുമായി ചർച്ച ചെയ്യുക.
ജനറേറ്റീവ് AI-യെ കുറിച്ച് നിങ്ങൾക്കും നിങ്ങളുടെ കൗമാരക്കാർക്കും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന്
കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള Meta റിസോഴ്‌സുകൾ
കൗമാരക്കാർക്കുള്ള AI ഗൈഡ്

ഫീച്ചറുകളും ടൂളുകളും

Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക
Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുക
Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

മാധ്യമ സാക്ഷരതാ പാരന്റിംഗ്
കൂടുതൽ വായിക്കുക
ഓൺലൈൻ ഉള്ളടക്കത്തിന്റെ മികച്ച വായനക്കാരാകുന്നതിന് കൗമാരക്കാരെ സഹായിക്കൽ
കൂടുതൽ വായിക്കുക
ഡിജിറ്റൽ ലോകത്തിൽ കൗമാരക്കാർ എങ്ങനെയാണെന്നത് സംബന്ധിച്ച് അവരുമായി സംസാരിക്കൽ
കൂടുതൽ വായിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ