ഉപാധികളില്ലാതെ അവർക്കൊപ്പം നിൽക്കണം
സെക്‌സ്‌റ്റോർഷൻ അനുഭവിക്കുന്ന ചെറുപ്പക്കാർ, തങ്ങൾ പ്രശ്നത്തിൽ അകപ്പെട്ടേക്കാം എന്ന് ഭയപ്പെട്ടേക്കും. അവരുടെ രക്ഷകർത്താക്കളെ ഇത് ലജ്ജിപ്പിക്കുമോയെന്നും, സ്‌കൂളിൽ നിന്നും പുറത്താക്കിയേക്കാമെന്നതോ അല്ലെങ്കിൽ സുഹൃത്തുക്കൾ മോശമായി വിലയിരുത്തിയേക്കാമെന്നതോ പോലീസ് കേസിൽ ഉൾപ്പട്ടേക്കാമെന്നതോ എല്ലാം അവരെ അസ്വസ്ഥമാക്കിയേക്കാം. ഈ ഭയങ്ങൾ അവരുടെ മേൽ നിയന്ത്രണം സ്ഥാപിക്കുന്നതിന് അധിക്ഷേപം നടത്തുന്നയാൾ തന്നെ നിർദ്ദേശിച്ചേക്കാം, ദുഖഃകരമെന്നോണം അത് അങ്ങനെത്തന്നെ സംഭവിക്കുന്നു. ഈ ഭയങ്ങൾ ചെറുപ്പക്കാരെ നിശബ്‌ദരാക്കും, അത് മോശമായ ഫലങ്ങളിലേക്ക് നയിക്കും.
നിങ്ങളുടെ ഭയവും നിരാശയും സാധാരണമാണ്, ഗുരുതരമായ സാഹചര്യങ്ങൾ ഒരുമിച്ച് തരണം ചെയ്യുമെന്നത് കൗമാരക്കാർ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. നിങ്ങൾ പിന്തുണക്കുമെന്ന് അവർക്ക് അറിയാമെന്ന് നിങ്ങൾ കരുതിയാൽ പോലും, എന്തെങ്കിലും തെറ്റായോ മോശമായോ അനുഭവപ്പെടുമ്പോൾ അവരുടെ അനുഭവം നിങ്ങളുമായി പങ്കിടുന്ന സംഭാഷണങ്ങൾക്ക് അവരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും.