പ്രതികരിക്കുന്നതിനും നിങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കുന്നതിനുമുള്ള 5 ഘട്ടങ്ങൾ.
പല കുട്ടികളുടെയും ജീവിതത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നു. ഇത് പഠനത്തിന്റെയും ബന്ധങ്ങളുടെയും വിനോദത്തിന്റെയും ലോകം തുറക്കുന്നു. എന്നാൽ ഓൺലൈനിൽ ആയിരിക്കുന്നതിൽ അപകടസാധ്യതയുമുണ്ട്. കുട്ടികൾ ഓൺലൈൻ ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും നേരിടുകയോ അനുയോജ്യമല്ലാത്ത ഉള്ളടക്കം കാണുകയോ ചെയ്‌തേക്കാം, കൂടാതെ അവരെ വിഷമിപ്പിക്കുകയോ അസ്വസ്ഥമാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന മറ്റ് അനുഭവങ്ങൾ ഉണ്ടാകുകയും ചെയ്‌തേക്കാം. ഓൺലൈനിൽ നിങ്ങളുടെ കുട്ടി ഇത് നേരിടുകയാണെങ്കിൽ, നിങ്ങൾക്ക് അവരെ പിന്തുണയ്ക്കുന്നതിനായി സ്വീകരിക്കാവുന്ന അഞ്ച് നടപടികളുണ്ട്.