നിർദ്ദേശം #2 – നിങ്ങളുടെ കൗമാരക്കാരെ അവരുടെ ഡിജിറ്റൽ ഫുട്ട്‌പ്രിന്റ് പരിരക്ഷിക്കാൻ സഹായിക്കുക.
ഓൺലൈനിൽ എന്തൊക്കെ പങ്കിടാം അല്ലെങ്കിൽ എന്തൊക്കെ പങ്കിടരുത് എന്നത് സംബന്ധിച്ച് കൗമാരക്കാരോട് സംസാരിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഇത് സെക്‌സ്‌റ്റിംഗുമായി ബന്ധപ്പെട്ടതായതിനാൽ. കൗമാരക്കാർ മറ്റ് കൗമാരക്കാരുമായി അനുചിതമായ ബന്ധത്തിൽ ഏർപ്പെട്ടേക്കാം, അവരുടെ വ്യക്തിപരമായ ചിത്രങ്ങളോ വിവരങ്ങളോ ആവശ്യപ്പെടുന്ന വേട്ടക്കാരുടെ ഇരയാവുകയും ചെയ്തേക്കാം. ഇരയാക്കപ്പെടുന്ന കൗമാരക്കാർക്ക് അവരോട് കരുതലുള്ള മുതിർന്നവരുടെയും മാനസികാരോഗ്യ പിന്തുണ പ്രൊഫഷണലുകളുടെയും പിന്തുണ ആവശ്യമാണ്. “സെക്‌സ്‌റ്റിംഗിനെ കുറിച്ച് കൗമാരക്കാരോട് സംസാരിക്കൽ” എന്നതിൽ ചെറുപ്പക്കാരുമായി എങ്ങനെ ഈ സംഭാഷണങ്ങൾ നടത്താമെന്നത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയിരിക്കുന്നു, കുടുംബങ്ങൾക്ക് സഹായിക്കാനാകുന്ന റിസോഴ്‌സുകൾ Netsmartz ഓഫർ ചെയ്യുന്നു.നിർദ്ദേശം #3 – ഐഡന്റിഫിക്കേഷൻ, ലൊക്കേഷൻ എന്നിവയെ കുറിച്ചും അവർ ഓൺലൈനിൽ പങ്കിടുന്ന മറ്റ് വ്യക്തിപരമായ വിവരങ്ങളെ കുറിച്ചും നിങ്ങളുടെ കൗമാരക്കാരുമായി സംസാരിക്കുക.
കൗമാരക്കാർക്ക് അവരുടെ സ്വകാര്യതാ ക്രമീകരണത്തെ കുറിച്ചും ഗെയിമിംഗിൽ ഏർപ്പെടുമ്പോൾ തങ്ങളുടെ ടീം അംഗങ്ങളുമായും എതിരാളികളുമായും പങ്കിടുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നും അറിവുണ്ടായിരിക്കണം. മഹാമാരിയുടെ സമയത്ത്, ഓൺലൈൻ ഇടപഴകലിൽ 100% വർദ്ധനവുണ്ടായി. ഗെയിമിംഗ്, സോഷ്യൽ മീഡിയ, സന്ദേശമയയ്ക്കൽ ആപ്പുകൾ എന്നിവ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ചെറുപ്പക്കാരെ സമീപിച്ചതാണ് ഇതിന്റെ കാരണം. റോൾ പ്ലേ, സംഭാഷണം, ബന്ധം സൃഷ്‌ടിക്കൽ എന്നിവയിലൂടെ ചെറുപ്പക്കാർ “ആകർഷിക്കപ്പെടാം” അല്ലെങ്കിൽ ബ്ലാക്ക്‌മെയിൽ ചെയ്യാനോ വിൽക്കാനോ/വ്യാപാരം നടത്താനോ ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോകളോ/ചിത്രങ്ങളോ അയയ്ക്കുന്നതിനായി അവരോട് ആവശ്യപ്പെടുകയോ ചെയ്തേക്കാം. LGBTQ+ ചെറുപ്പക്കാർ അവരുടെ ലൈംഗിക ഐഡന്റിറ്റിയെ കുറിച്ച് അടുപ്പമുള്ളവരുമായി പങ്കിടാൻ തയ്യാറാകാത്ത സാചര്യങ്ങളിൽ വിവിധ റിസോഴ്‌സുകളിൽ നിന്ന് അവർ വിവരങ്ങളോ പിന്തുണയോ തേടുന്നതിനാൽ അവരെ സംബന്ധിച്ച് കൂടുതൽ അപകടസാധ്യതയുണ്ട്. HRC.org-ന്റെ LGBTQ+ മിത്രമാകൽ പോലെയുള്ള റിസോഴ്‌സുകൾക്ക്, ഈ സ്ഥാനത്ത് LGBTQ+ ചെറുപ്പക്കാരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനാകും.നിർദ്ദേശം #4 – ഓൺലൈനിലെ “കളിയാക്കൽ” ഒരൊറ്റ ക്ലിക്കിൽ സൈബർഭീഷണിപ്പെടുത്തൽ ആകാമെന്ന് കൗമാരക്കാരോട് പറയുക.
നിങ്ങളുടെ കൗമാരക്കാർ ഭീഷണിപ്പെടുത്തലിന് ഇരയാകുകയാണെങ്കിലോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കിലോ, ഓൺലൈനിൽ പങ്കിട്ട കാര്യങ്ങളൊന്നും ഇല്ലാതാകുകയില്ല. നിശ്ചിത വർഷത്തിൽ 48.7% LGBTQ വിദ്യാർത്ഥികളും സൈബർ ഭീഷണിപ്പെടുത്തൽ നേരിടുന്നു. ഓൺലൈനിൽ ആരെയെങ്കിലും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള എന്തെങ്കിലും പങ്കിടുന്നതോ “ലൈക്ക് ചെയ്യുന്നതോ” പോലും ഭീഷണിപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നു. Stopbullying.gov സൈബർ ഭീഷണിപ്പെടുത്തൽ നിർവചിക്കുകയും അത് എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്നത് സംബന്ധിച്ച വിവരങ്ങൾ നൽകുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇവിടെ ഈ സാഹചര്യങ്ങളിൽ നിങ്ങളുടെ കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താം.നിർദ്ദേശം #5 – നിങ്ങളുടെ കൗമാരക്കാർക്ക് അവരുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയാമെന്ന് ഉറപ്പാക്കുക.
കൗമാരക്കാരുടെ സോഷ്യൽ മീഡിയ പേജിൽ പുതിയ സുഹൃത്തുക്കളെയും പിന്തുടരുന്നയാളുകളെയും സ്ഥിരീകരിക്കുന്നതും നേടുന്നതും ആവേശകരമാണ്. ഒരു സുഹൃത്തിന്റെ സുഹൃത്തിൽ നിന്നുള്ള സൗഹൃദ അഭ്യർത്ഥന സ്വീകരിക്കുന്നത് അപകടകരമാകില്ല, ഇത് പുതിയ പോസിറ്റീവ് ബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യും, എന്നാൽ കൗമാരക്കാർ ജാഗ്രത പാലിക്കണം. പലപ്പോഴും നിരീക്ഷണം ആവശ്യമാണെന്ന് മുതിർന്നവർ പരിഗണിക്കാത്ത മറ്റൊരു ഓൺലൈൻ ആശയവിനിമയ ഉറവിടമാണ് ഓൺലൈൻ വീഡിയോ ഗെയിമുകൾ, എന്നാൽ ഇക്കാര്യം പരിഗണിക്കണം. വീഡിയോ ഗെയിമുകൾ പല കൗമാരക്കാരുടെയും ജനപ്രിയ സോഷ്യൽ ഔട്ട്ലെറ്റാണ് (അവർ സ്വന്തം ഫോണിൽ അല്ലാത്തപ്പോൾ), കളിക്കുന്ന സമയത്ത് പുതിയ ഓൺലൈൻ സുഹൃത്തുക്കളെ നേടിയിട്ടുണ്ടെന്ന് ചെറുപ്പക്കാരിൽ പകുതിയിലധികം പേരും പറയുന്നു. കമ്മ്യൂണിറ്റി സൃഷ്‌ടിക്കൽ, പുതിയ സുഹൃത്തുക്കളെ കണ്ടെത്തലും പ്രതിനിധാനവും എന്നിവ പോലുള്ള കാര്യങ്ങളിലൂടെ ഓൺലൈൻ ഗെയിമിംഗ് LGBTQ+ ചെറുപ്പക്കാർക്ക് പ്രയോജനകരമാകാൻ സാധ്യതയുണ്ട്, എന്നാൽ ഗെയിമിംഗിന്റെ സമയത്തും കൗമാരക്കാർ സുരക്ഷിതരായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.പുതിയ സുഹൃത്തുക്കളുടെയും പിന്തുടരുന്നയാളുകളുടെയും പോസ്‌റ്റുകൾ നിരീക്ഷിക്കാൻ നിങ്ങളുടെ കൗമാരക്കാരെ ഓർമ്മപ്പെടുത്തേണ്ടതും പ്രധാനമാണ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാം, തങ്ങളുടെ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിൽ ജാഗ്രതയുള്ള കൗമാരക്കാർ തങ്ങളെ സ്വയം സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, അവരുടെ ശരിയായ സുഹൃത്തുക്കളെയും പിന്തുടരുന്നയാളുകളെയും സംരക്ഷിക്കാനും സഹായിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന്റെ നയങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന വ്യക്തികളുടെ അക്കൗണ്ടുകൾ – വെറുതെ അവഗണിക്കാതെ – അവ തടയാനും റിപ്പോർട്ട് ചെയ്യാനും നിങ്ങളുടെ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുക.നിർദ്ദേശം #6 – പ്രതികരിക്കുന്നതിന് പകരം പ്രതിരോധിക്കുന്നതിലൂടെ നിങ്ങളുടെ കൗമാരക്കാരുമായുള്ള വിചിത്രമോ അസ്വസ്ഥജനകമോ ആയ സംഭാഷണങ്ങൾ കുറയ്ക്കാം.
ഓൺലൈൻ സാഹചര്യങ്ങളിൽ എങ്ങനെ സ്വയം സഹായിക്കണമെന്ന് ബോധവൽക്കരിക്കുന്നില്ലെങ്കിൽ LGBTQ+ ചെറുപ്പക്കാർ പ്രത്യേകിച്ച് ദുർബലരാണ്. LGBTQ+ കൗമാരക്കാരുടെ ജീവിതത്തിലെ വിശ്വസ്‌തരായ മുതിർന്ന വ്യക്തി എന്ന നിലയിൽ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ഉപയോഗം സംബന്ധിച്ച് സജീവമായി അഭിസംബോധന ചെയ്യുന്നത് പ്രധാനമാണ്. ഓൺലൈൻ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച LGBTQ+ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിലെ ബുദ്ധിമുട്ട് കാരണം ഈ സംഭാഷണങ്ങൾ ഒഴിവാക്കരുത്; പകരം, ഇത് എങ്ങനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച് ബോധവൽക്കരിക്കുന്നതിന് നിങ്ങളുടെ കൗമാരക്കാർക്ക് പിന്തുണ നൽകുക, പ്രത്യേകിച്ച് സഹിഷ്‌ണുതാ രഹിത നയം തിരിച്ചടിയായേക്കാമെന്നതിനാൽ. നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകാത്ത വിഷയങ്ങളിൽ താഴെയുള്ള റിസോഴ്‌സുകൾ മുഖേന സഹായം തേടുക, എല്ലാത്തിനുമുപരിയായി, നിങ്ങൾക്ക് അവരോടും അവരുടെ ഡിജിറ്റൽ ക്ഷേമം സംബന്ധിച്ചും കരുതലുണ്ടെന്ന് കൗമാരക്കാരെ അറിയിക്കുക.