Facebook, Messenger കൗമാര അക്കൗണ്ടുകളിൽ മേൽനോട്ടം ഉപയോഗിക്കൽ
Facebook, Messenger എന്നിവയിൽ തങ്ങളുടെ കൗമാരക്കാരെ (13-17 വയസ്സ്, അല്ലെങ്കിൽ ചില പ്രദേശങ്ങളിൽ 14-17 വയസ്സ്) പിന്തുണയ്ക്കാൻ സഹായിക്കുന്നതിനായി രക്ഷകർത്താക്കൾക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാൻ കഴിയുന്ന ടൂളുകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും ഒരു സെറ്റാണ് മേൽനോട്ടം. കൗമാര അക്കൗണ്ടുകൾ ഉപയോഗിച്ച്, തങ്ങളുടെ കൗമാരക്കാരുടെ സുരക്ഷാ ക്രമീകരണം കാണാനും ചില ക്രമീകരണത്തിന്റെ പരിരക്ഷ കുറയ്‌ക്കാനുള്ള അവരുടെ അഭ്യർത്ഥനകൾ അംഗീകരിക്കാനും അല്ലെങ്കിൽ നിരസിക്കാനും രക്ഷകർത്താക്കളെയും രക്ഷിതാക്കളെയും പ്രാപ്‌തരാക്കാൻ മേൽനോട്ടത്തിന് കഴിയും. രക്ഷകർത്താക്കൾക്കും രക്ഷിതാക്കൾക്കും സമയ പരിധികൾ സജ്ജീകരിക്കാനും മറ്റ് കൗമാര സുരക്ഷാ ക്രമീകരണം കൂടുതൽ പരിരക്ഷിതമാക്കാനും കഴിയും.
കൗമാര അക്കൗണ്ടുകളിൽ മേൽനോട്ടം സജ്ജീകരിക്കുമ്പോൾ, ഒരു രക്ഷകർത്താവിന് ഇനിപ്പറയുന്നത് ചെയ്യാം:
- പ്രതിദിന സമയ പരിധിയും സ്ലീപ്പ് മോഡും ഉപയോഗിച്ച് Facebook-ൽ അവരുടെ കൗമാരക്കാരുടെ സമയം നിയന്ത്രിക്കൽ.
- ചില ക്രമീകരണത്തിന്റെ പരിരക്ഷ കുറയ്‌ക്കാനുള്ള അവരുടെ അഭ്യർത്ഥനകൾ അംഗീകരിക്കൽ അല്ലെങ്കിൽ നിരസിക്കൽ.
- Facebook സുഹൃത്തുക്കൾ, Messenger കോൺടാക്‌റ്റ് ലിസ്‌റ്റ്, അവർ ആരെയെല്ലാം തടഞ്ഞിട്ടുണ്ട് എന്നിവ ഉൾപ്പെടെ Facebook, Messenger എന്നിവ അവരുടെ കൗമാരക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ കാണാം.
13-15 പ്രായമുള്ള കൗമാരക്കാർക്ക് അവരുടെ കൗമാര സുരക്ഷാ ക്രമീകരണം കുറവ് പരിരക്ഷയുള്ളതാക്കി മാറ്റാൻ രക്ഷകർത്താവിനോട് അല്ലെങ്കിൽ രക്ഷിതാവിനോട് അഭ്യർത്ഥിക്കണം. രക്ഷകർത്താക്കളെ അവരുടെ അറിയിപ്പുകൾ ഫീഡിൽ അറിയിക്കുകയും, പ്രവർത്തനക്ഷമമാക്കിയാൽ, അവരുടെ കൗമാരപ്രായക്കാർ ഈ ക്രമീകരണങ്ങളിൽ ഏതെങ്കിലും മാറ്റാൻ അഭ്യർത്ഥിക്കുകയാണെങ്കിൽ പുഷ് അറിയിപ്പ് വഴി അറിയിക്കുകയും ചെയ്യും.