ഇതെല്ലാം ഒരു ലളിതമായ നിയമത്തിലേക്ക് വരുന്നു: ഫോട്ടോയിലെ വ്യക്തി (അല്ലെങ്കിൽ ആളുകൾ) അത് പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് പങ്കിടരുത്.
ഒരു നിയമം വ്യക്തമാണെങ്കിലും, അത് പാലിക്കാതിരിക്കുന്നതിന് കാരണം കണ്ടെത്താൻ മനുഷ്യർ വിദഗ്‌ദ്ധരാണ്. അതിനെ ധാർമ്മികമായ പിൻമാറൽ എന്ന് വിളിക്കുന്നു, കൂടാതെ ഇത് അതീവ സ്വകാര്യ ചിത്രങ്ങൾ പങ്കിടാനുള്ള കൗമാരക്കാരുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.അതുകൊണ്ടാണ് ആ നിയമത്തിനൊപ്പം, നാല് പ്രധാന ധാർമ്മികമായ പിൻമാറൽ സംവിധാനങ്ങളെ നേരിട്ട് നമ്മൾ എതിർക്കേണ്ടത്:ഒരാളുടെ അതീവ സ്വകാര്യ ചിത്രം പങ്കിടുന്നത് ദോഷം ചെയ്യുമെന്ന കാര്യം നിഷേധിക്കുന്നു.അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “മറ്റ് ആളുകൾ ഇതിനകം കണ്ടിട്ടുള്ള നഗ്ന ചിതങ്ങൾ പങ്കിടുന്നത് വലിയ കാര്യമല്ല.”നിങ്ങൾ പറയേണ്ടത്: നിങ്ങൾ ഒരു അതീവ സ്വകാര്യ ചിത്രം പങ്കിടുമ്പോഴെല്ലാം, അതിലെ വ്യക്തിയെ നിങ്ങൾ വേദനിപ്പിക്കുകയാണ്. നിങ്ങൾ അത് പങ്കിടുന്ന ആദ്യത്തെ ആളാണോ നൂറാമത്തെ ആളാണോ എന്നതല്ല ഇവിടത്തെ പ്രശ്‌നം.നല്ല ഫലങ്ങളും ഉണ്ടെന്ന് പറഞ്ഞ് ഒരു അതീവ സ്വകാര്യ ചിത്രം പങ്കിടുന്നതിനെ ന്യായീകരിക്കുന്നു.അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “ഒരു പെൺകുട്ടിയുടെ ചിത്രം പങ്കിടുമ്പോൾ, അത് മറ്റ് പെൺകുട്ടികൾക്ക് അവ അയയ്‌ക്കുന്നതിന്റെ അപകടസാധ്യത കാണിക്കുന്നു.”നിങ്ങൾ പറയേണ്ടത്: രണ്ട് തെറ്റുകൾ ഒരിക്കലും ഒരു ശരിയാകില്ല! ആരെയും വേദനിപ്പിക്കാത്ത വിധത്തിൽ ഒരു അതീവ സ്വകാര്യ ചിത്രം അയയ്ക്കുന്നത് മോശം കാര്യമാണെന്ന് ആളുകളെ കാണിക്കുന്നതിന് മാർഗ്ഗങ്ങളുണ്ട്. (കൂടാതെ, അതീവ സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കരുതെന്ന് ഒരാളോട് പറയുന്നത് നിങ്ങളുടെ കടമയാകുന്നത് എങ്ങനെയാണ്?)ഉത്തരവാദിത്തിൽ നിന്ന് മാറി നിൽക്കുന്നു.അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “ഞാൻ ഒരു വ്യക്തിയുമായി മാത്രം നഗ്നത ചിത്രം പങ്കിടുകയും അയാൾ അത് മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നുവെങ്കിൽ, അത് യഥാർത്ഥത്തിൽ എന്റെ തെറ്റല്ല.”നിങ്ങൾ പറയേണ്ടത്: ആരെങ്കിലും നിങ്ങൾക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയയ്‌ക്കുമ്പോൾ, നിങ്ങൾ അത് സ്വകാര്യമായി സൂക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അത് മറ്റൊരാളുമായി പങ്കിടുന്നത് പോലും ആ വിശ്വാസത്തെ തകർക്കുന്ന കാര്യമാണ്.ഇരയെ കുറ്റപ്പെടുത്തുന്നു.അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “ബന്ധം വേർപിരിഞ്ഞതിന് ശേഷം തന്റെ ചിത്രങ്ങൾ പങ്കുവെക്കപ്പെടുന്നതിൽ ഒരു പെൺകുട്ടി അത്ഭുതപ്പെടേണ്ടതില്ല.”നിങ്ങൾ പറയേണ്ടത്: ഒരു ഒഴിവുകഴിവായി “ആൺകുട്ടികൾ എപ്പോഴും ആൺകുട്ടികളാണ്” ഉപയോഗിക്കരുത് അല്ലെങ്കിൽ ഒരു പെൺകുട്ടി “കാര്യങ്ങൾ നന്നായി മനസ്സിലാക്കണമായിരുന്നു” എന്ന് പറയരുത്. നിങ്ങൾക്ക് ഒരു അതീവ സ്വകാര്യ ചിത്രം ലഭിക്കുമ്പോൾ അത് പങ്കിടാൻ സുഹൃത്തുക്കളിൽ നിന്നും സമപ്രായക്കാരിൽ നിന്നും വളരെയധികം സമ്മർദ്ദം ഉണ്ടാകാം, എന്നാൽ ആരെങ്കിലും നിങ്ങൾക്ക് ഒരെണ്ണം അയയ്‌ക്കുകയും അവരുടെ അനുമതിയില്ലാതെ നിങ്ങൾ അത് പങ്കിടുകയുമാണെങ്കിൽ, നിങ്ങൾ കുറ്റക്കാരാണ്.ഇരയെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉള്ളതിനാലാണ്, കൗമാരക്കാരോട് അതീവ സ്വകാര്യ ചിത്രങ്ങൾ പങ്കിടരുതെന്ന് പറയുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതേ സമയം അവർ അവ അയയ്‌ക്കുകയാണെങ്കിൽ എന്തൊക്കെ പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് അവരെ ഭയപ്പെടുത്താൻ ശ്രമിക്കാതിരിക്കുന്നതും. അവ രണ്ടും പങ്കിട്ടയാൾക്ക് പകരം അയച്ചയാളെ കുറ്റപ്പെടുത്താൻ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പകരം, ആരെങ്കിലും നിങ്ങളുടെ കൗമാരക്കാർക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയയ്‌ക്കുമ്പോൾ അവർ എപ്പോഴും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നുവെന്ന് ഉറപ്പാക്കുക.