വ്യക്തിഗത ബ്രാൻഡിംഗ്
വ്യക്തിഗത ബ്രാൻഡിംഗ്, സെൽഫ് പ്രമോഷൻ, ഇംപ്രഷൻ മാനേജ്‌മെന്റ് എന്നിവ പോലുള്ള പ്രധാനപ്പെട്ട പ്രൊഫഷണൽ ഉദ്ദേശങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കാനാകുമെന്ന് ഗവേഷണങ്ങൾ 1 വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ, അത് ക്രിയാത്മകമായി ഉപയോഗിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സ്‌കൂളിലും കമ്മ്യൂണിറ്റിയിലും മികവ് പ്രകടിപ്പിക്കുന്നതിന് (ഉദാ. ഹോണർ റോൾ, വോളണ്ടിയറിംഗ്, പാഠ്യേതര പ്രവർത്തനങ്ങൾ) എല്ലാ ചെറുപ്പക്കാരും കഠിനാദ്ധ്വാനം ചെയ്യേണ്ടത് പ്രധാനമാണ്. ഇത് അവരുടെ വ്യക്തിഗത വളർച്ചയ്ക്ക് സഹായിക്കുമെന്ന് മാത്രമല്ല, ഓൺലൈനിൽ അവരെ കുറിച്ച് മറ്റുള്ളവർ തിരയുമ്പോൾ അവരുടെ കഠിനാദ്ധ്വാനത്തിന്റെയും വിശ്വാസ്യതയുടെയും സാംസ്കാരികബോധത്തിന്റെയും തെളിവായി മാറുകയും ചെയ്യും.
കൂടാതെ, വ്യക്തിഗത വെബ്‌സൈറ്റ് സൃഷ്ടിക്കാൻ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് (സഹായിക്കുന്നത്) സ്‌മാർട്ടായ കാര്യമാണ്. ഇവിടെ, അക്കാദമിക്, അത്ലറ്റിക്, പ്രൊഫഷണൽ, സർവീസ് അധിഷ്‌ഠിത നേട്ടങ്ങളുടെ തെളിവുകളും അവരെ കുറിച്ച് സംസാരിക്കാൻ കഴിയുന്ന മറ്റുള്ള സാക്ഷ്യപ്പെടുത്തലുകളും ശുപാർശകളും പക്വതയും സ്വഭാവവും മത്സരക്ഷമതയും അനുകമ്പയും പ്രകടമാക്കുന്ന അനുയോജ്യമായ ഫോട്ടോകളും വീഡിയോകളും അവർക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. കൗമാര പ്രായത്തിലുള്ള ഒരു കുട്ടി മുമ്പ് എന്തെങ്കിലും അബദ്ധം ചെയ്യുകയും അനുചിതമായ എന്തെങ്കിലും ഓൺലൈനിൽ പോസ്‌റ്റ് ചെയ്തിട്ടുമുണ്ടെങ്കിൽ ഇത് കൂടുതൽ പ്രധാനമാണ്. സാധിക്കുമെങ്കിൽ, ഓൺലൈനിൽ അവർ തങ്ങളെ കുറിച്ച് തന്നെയുള്ള പോസിറ്റീവ് ഉള്ളടക്കത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്, ഇതിലൂടെ നെഗറ്റീവ് ഉള്ളടക്കത്തിന്റെ ദൃശപരതയും ഇംപാക്‌റ്റും കുറയ്ക്കാനാകും. മൊത്തത്തിൽ, തങ്ങളെ കുറിച്ച് പോസ്‌റ്റ് ചെയ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെ ദോഷത്തിന് പകരം ഗുണകരമാകുമെന്ന പരിഗണനയോടെ വേണം കൗമാരക്കാർ ഓൺലൈനിൽ ഇടപഴകേണ്ടത്. കൗമാരക്കാരായ കുട്ടികളുടെ ഓൺലൈൻ സൽപ്പേര് പ്രയോജനപ്പെടുത്തുന്നതിനായി ലഭ്യമായേക്കാവുന്ന അവസരങ്ങൾക്കായി മാതാപിതാക്കൾ അവരെ സഹായിക്കുക - ഈ രീതിയിൽ അവർക്ക് വിജയത്തിലേക്കുള്ള വഴികാട്ടാം.
1 — "ചെൻ. വൈ, റുയി, എച്ച്., & വിൻസ്റ്റൺ, എ. (2021). വിജയത്തിലേക്ക് ട്വീറ്റ് ചെയ്താലോ? സോഷ്യൽ മീഡിയ, വ്യക്തിഗത ബ്രാൻഡിംഗ്, കരിയർ അവസരങ്ങൾ. MIS ത്രൈമാസം, 45(2)."