ഓൺലൈൻ ഭീഷണിപ്പെടുത്തൽ: ഒരു നിരന്തര പ്രശ്‌നം
ഭീഷണിപ്പെടുത്തൽ എന്നത് കൗമാരപ്രായത്തിലുളള നിങ്ങളുടെ കുട്ടിയുടെ സ്‌കൂൾ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കാര്യമല്ല. മിക്ക വിദ്യാർത്ഥികളും അവരുടെ സഹപാഠികളുമായി ബന്ധം നിലനിർത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാൽ, അതിനൊപ്പം തന്നെ അവർക്ക് ഓൺലൈനിൽ എന്തെങ്കിലും സമ്മർദ്ദമോ ഉപദ്രവമോ അനുഭവപ്പെടുകയും ചെയ്യാമെന്നകാര്യം നിങ്ങൾ ശ്രദ്ധയിൽ വയ്‌ക്കേണ്ടതുണ്ട്.
സോഷ്യൽ മീഡിയ, ടെക്‌സ്റ്റ് സന്ദേശങ്ങൾ, ആപ്പുകൾ എന്നിവ വഴിയും വീഡിയോ ഗെയിമുകൾ വഴിയുമൊക്കെ ഓൺലൈൻ ഭീഷണിപ്പെടുത്തൽ നടക്കാം. മറ്റൊരാളെ ഡോക്‌സ് ചെയ്യുന്നതിന് (അനുമതി കൂടാതെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന്) നേരിട്ട് ഭീഷണിപ്പെടുത്തുന്നതോ അനാവശ്യമായതോ ദോഷകരമായതോ ആയ പെരുമാറ്റം ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു.