സെക്‌സ്‌റ്റോർഷൻ അവസാനിപ്പിക്കുക: രക്ഷകർത്താക്കൾക്കുള്ള നുറുങ്ങുകൾ | Thorn നൽകുന്ന ഗൈഡ്

Thorn

Thorn വികസിപ്പിച്ചതും Facebook കൈക്കൊണ്ടതുമായ, ഈ സെക്‌സ്‌റ്റോർഷൻ അവസാനിപ്പിക്കുക കെയർഗിവർ റിസോഴ്‌സുകൾ സെക്‌സ്‌റ്റോർഷനുമായി ബന്ധപ്പെട്ട പിന്തുണയും വിവരങ്ങളും തേടുന്നവർക്കുള്ളതാണ്.

ഓൺലൈനിൽ ആയിരിക്കുന്നത് ഉൾപ്പെടെ, ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടുന്നതിന് നിങ്ങളുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉള്ളതിനാൽ നിങ്ങളുടെ കൗമാരക്കാർ സുരക്ഷിതരാണ്. സെക്‌സ്‌റ്റോർഷൻ പോലെയുള്ള കുഴപ്പം പിടിച്ച (ചില സമയങ്ങളിൽ അപകടകരവുമായ) സാഹചര്യങ്ങളിൽ എത്തിപ്പെടുന്നത് ഒഴിവാക്കുന്നതിന് നിങ്ങളുടെ കൗമാരക്കാരെ സഹായിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

ഇത് ബുദ്ധിമുട്ടേറിയതാണ്, എന്നാൽ ഈ മാർഗ്ഗനിർദ്ദേശം വായിക്കുന്നതിലൂടെ നിങ്ങൾ ഇതിനകം തന്നെ ശരിയായ കാര്യമാണ് ചെയ്യുന്നത്. നിങ്ങൾ അടുത്തതായി ചെയ്യേണ്ടത്: ഇതിനെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരനോടും(രോടും) സംസാരിക്കുക, പിന്നീട് നിങ്ങളുടെ സുഹൃത്തുക്കളോടും.

ഓൺലൈൻ സുരക്ഷയെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുക.

സെക്‌സ്‌റ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നത് ചെറുപ്പക്കാരിലേക്ക് കടന്നുചെല്ലുന്നതിനുള്ള എളുപ്പ മാർഗ്ഗവും അത് അവർക്ക് മനസ്സിലാവുന്ന ഭാഷയുമാണ്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളോ നഗ്നമായ അല്ലെങ്കിൽ ഭാഗികമായി നഗ്നമായ ചിത്രങ്ങളോ സാധാരണയായി ഓൺലൈനിൽ പങ്കിടുന്നത് അല്ലെങ്കിൽ ലഭിക്കുന്നതാണ് സെക്‌സ്‌റ്റിംഗ്. നിങ്ങളെ ആരംഭിക്കാൻ സഹായിക്കാനുള്ള ചില നുറുങ്ങുകൾ ഇതാ:

  • ആരെങ്കിലും നിങ്ങൾക്ക് എപ്പോഴെങ്കിലും സ്വകാര്യ ചിത്രം അല്ലെങ്കിൽ സെക്‌സ്‌റ്റ് അയച്ച് തന്നിട്ടുണ്ടോ? (നിങ്ങൾക്ക് പ്രശ്‌നമില്ലെങ്കിൽ സെക്‌സ്‌റ്റ് എന്ന് പറയാം.)
  • ആരെങ്കിലും നിങ്ങളോട് എപ്പോഴെങ്കിലും സ്വകാര്യ ചിത്രമോ സെക്‌സ്‌റ്റോ അയച്ചുതരാൻ ആവശ്യപ്പെടുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്‌തിട്ടുണ്ടോ? (സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കാൻ സമ്മർദ്ദം ചെലുത്തുന്ന ഒരാൾ അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ആളല്ലെന്ന് വിശദീകരിക്കുക.)
  • മറ്റുള്ളവരുടെ സ്വകാര്യമായതോ ശല്യപ്പെടുത്തുന്നതോ ആയ ചിത്രങ്ങൾ ഫോർവേഡ് ചെയ്യുന്നത് ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ട്? (ഈ ചിത്രങ്ങൾ ഫോർവേഡ് ചെയ്യാതിരിക്കുന്നതിലെ പ്രാധാന്യം വ്യക്തമാക്കുക. ഈ ചിത്രത്തിലെ വ്യക്തിക്ക് ഇത് തീർത്തും വേദനാജനകവും, നിങ്ങളുടെ കൗമാരക്കാർ ഇത് ഫോർവേഡ് ചെയ്തതിന് പ്രശ്നത്തിലും ആയേക്കാം. കൂടാതെ, മറ്റൊരാളുടെ ശരീരം ആര് കാണണമെന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല.)

ഉപാധികളില്ലാതെ അവർക്കൊപ്പം നിൽക്കണം.

സെക്സ്‌റ്റോർഷൻ അനുഭവിക്കുന്ന ചെറുപ്പക്കാർ, തങ്ങൾ പ്രശ്നത്തിൽ അകപ്പെട്ടേക്കാം എന്ന് ഭയപ്പെട്ടേക്കും. അവരുടെ രക്ഷകർത്താക്കളെ ഇത് ലജ്ജിപ്പിക്കുമോയെന്നും, സ്‌കൂളിൽ നിന്നും പുറത്താക്കിയേക്കാമെന്നതോ അല്ലെങ്കിൽ സുഹൃത്തുക്കൾ മോശമായി വിലയിരുത്തിയേക്കാമെന്നതോ പോലിസ് കേസിൽ ഉൾപ്പട്ടേക്കാമെന്നതോ എല്ലാം അവരെ അസ്വസ്ഥമാക്കിയേക്കാം. ഈ ഭയങ്ങൾ അവരുടെ മേൽ നിയന്ത്രണം സ്ഥാപിക്കുന്നതിന് അധിക്ഷേപം നടത്തുന്നയാൾ തന്നെ നിർദ്ദേശിച്ചേക്കാം, ദുഖഃകരമെന്നോണം അത് അങ്ങനെത്തന്നെ സംഭവിക്കുന്നു. ഈ ഭയങ്ങൾ ചെറുപ്പക്കാരെ നിശബ്‌ദരാക്കും, അത് മോശമായ ഫലങ്ങളിലേക്ക് നയിക്കും.

നിങ്ങളുടെ ഭയവും നിരാശയും സാധാരണമാണ്, ഗുരുതരമായ സാഹചര്യങ്ങൾ ഒരുമിച്ച് തരണം ചെയ്യുമെന്നത് കൗമാരക്കാർ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. നിങ്ങൾ പിന്തുണക്കുമെന്ന് അവർക്ക് അറിയാമെന്ന് നിങ്ങൾ കരുതിയാൽ പോലും, എന്തെങ്കിലും തെറ്റായോ മോശമായോ അനുഭവപ്പെടുമ്പോൾ അവരുടെ അനുഭവം നിങ്ങളുമായി പങ്കിടുന്ന സംഭാഷണങ്ങൾക്ക് അവരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും.

കൂടുതൽ മനസ്സിലാക്കുക.

രക്ഷിതാവാകുക എന്നത് ഒരു ബുദ്ധിമുട്ടുള്ള ജോലിയായിരിക്കാം. ഇന്നത്തെ സാങ്കേതിക വിദ്യയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് അവ പരീക്ഷിക്കുക. പ്രിയപ്പെട്ട ആപ്പുകൾ ഏതൊക്കെയാണെന്ന് നിങ്ങളുടെ കൗമാരക്കാരോട് ചോദിക്കുക. ഇത് സംബന്ധിച്ച് നിങ്ങളുടെ കൗമാരക്കാരുമായി കൂടുതൽ സംസാരിക്കുന്നതിന് അനുസരിച്ച്, എന്തെങ്കിലും മോശമായത് സംഭവിക്കുകയാണെങ്കിൽ അത് മനസ്സിലാക്കുന്നതും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ അവർക്ക് നിങ്ങളുമായി പങ്കിടുന്നതും കൂടുതൽ എളുപ്പമാകുന്നു.

രക്ഷകർത്താക്കൾക്കും കുടുംബങ്ങൾക്കുമായി ഞങ്ങളുടെ റിസോഴ്‌സുകൾ അടുത്തറിയാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾക്കോ — നിങ്ങളുടെ കൗമാരക്കാർക്കോ — ഒരു Facebook അല്ലെങ്കിൽ Instagram അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ അനുഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കൗമാരക്കാരെ അവരുടെ അനുഭവങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്ന ചില ലിങ്കുകളും നുറുങ്ങുകളും തന്ത്രങ്ങളും ഞങ്ങൾ നൽകുന്നു.

വിവരങ്ങൾ പ്രചരിപ്പിക്കൂ.

പരസ്‌പരം പഠിപ്പിക്കുന്നതിലൂടെ, നമ്മുടെ ചെറുപ്പക്കാരെ നന്നായി സംരക്ഷിക്കാനാകും. നിങ്ങളുടെ കൗമാരക്കാരുമായും സുഹൃത്തുക്കളുമായും Thorn-ന്റെ "സെക്‌സ്‌റ്റോർഷൻ അവസാനിപ്പിക്കുക" വീഡിയോ പങ്കിടുക. സെക്‌‌സ്‌റ്റോർഷൻ സംഭവിക്കുന്ന വഴികളെക്കുറിച്ച് ആളുകൾക്ക് എത്രത്തോളം അറിയാമോ, ഈ സാഹചര്യങ്ങളെ നേരിടാൻ അവർ അത്രത്തോളം തയ്യാറായിരിക്കും.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക