കൗമാരക്കാരിൽ ചെറുത്തുനിൽപ്പ് വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം

സൈബർ ഭീഷണിപ്പെടുത്തൽ സംബന്ധിച്ച ഗവേഷണ കേന്ദ്രം

സമീർ ഹിന്ദുജ, ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ

“കഠിനമായ പിരിമുറുക്കം...അല്ലെങ്കിൽ ഇന്നത്തെ ലോകത്തിന്റെ പിരിമുറുക്കം എന്നിവയ്ക്കിടയിലും പൂർവ്വസ്ഥിതി പ്രാപിക്കാനും, തിരിച്ചുവരാനും, പ്രതികൂല സാഹചര്യങ്ങളെ നേരിടാനും, സാമൂഹികവും അക്കാദമികവുമായ കഴിവുകൾ വികസിപ്പിക്കാനുമുള്ള കഴിവാണ്” ചെറുത്തുനിൽപ്പ്.1 ചെറുപ്പക്കാർ വളർന്നുവരുമ്പോൾ - അവരുടെ സ്‌കൂൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക ജീവിതത്തിലും - പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരും. നിർഭാഗ്യവശാൽ, ചെറുത്തുനിൽപ്പിന്റെ പ്രാധാന്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. ജീവിതം പലവിധ പോരാട്ടങ്ങളാൽ നിറഞ്ഞതാണ്, അവയിൽ പലതും ബന്ധങ്ങളിൽ നിന്നുള്ളവയാണ്. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ എല്ലാത്തരം വേദനകളിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുന്നു, അവരോടൊപ്പം സംസാരിക്കുന്നതിന് പകരം അവർക്ക് പകരം സംസാരിക്കുന്നു, ബുദ്ധിമുട്ടുള്ളതും എന്നാൽ പ്രധാനപ്പെട്ടതും കാര്യങ്ങൾ മനസ്സിലാക്കാനാകുന്നതുമായ നിമിഷങ്ങൾ അനുവദിക്കാതെ ഇടപെടുന്നു. എന്നിരുന്നാലും, എല്ലാ സാഹചര്യങ്ങളിലും ഇത് ചെയ്യുന്നത് നിങ്ങളുടെ കൗമാരക്കാർക്ക് അപകീർത്തികരമായേക്കാം - അതുവഴി അവർ പ്രായപൂർത്തി കാലഘട്ടത്തിനായി സജ്ജരാകാതെ വന്നേക്കാം, എല്ലാവരും എപ്പോഴും അവരോട് നല്ല രീതിയിൽ പെരുമാറുന്ന ഒരു ഒതുങ്ങിയ ചുറ്റുപാടിൽ ഈ തയ്യാറെടുപ്പ് നടക്കുന്നില്ല.

ചെറുത്തുനിൽപ്പും സൈബർ ഭീഷണിയും സംബന്ധിച്ച ഗവേഷണം

ഞങ്ങളുടെ ഗവേഷണത്തിൽ2, ഒരു കൗമാരക്കാരന് കൂടുതൽ ചെറുത്തുനിൽക്കാനുള്ള ശേഷി ഉള്ളപ്പോൾ, സൈബർ ഭീഷണിപ്പെടുത്തൽ അവരെ കാര്യമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങൾ കണ്ടെത്തി. കൂടാതെ, ഉയർന്ന തലത്തിലുള്ള ചെറുത്തുനിൽപ്പ് ശേഷിയുള്ള കൗമാരപ്രായക്കാർ മോശമായ പെരുമാറ്റം നേരിടുമ്പോൾ, വിദ്യാർത്ഥികൾ ചെയ്യണമെന്ന് രക്ഷകർത്താക്കളും പരിപാലകരും ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും അവർ ചെയ്യുന്നു. അവർ അത് സ്‌കൂളിൽ റിപ്പോർട്ട് ചെയ്‌തു. അവർ അത് സൈറ്റിൽ/ആപ്പിൽ റിപ്പോർട്ട് ചെയ്തു. അവർ അവരുടെ സ്‌ക്രീൻ നാമം മാറ്റി, അക്രമിയെ തടഞ്ഞു, അല്ലെങ്കിൽ ലോഗ് ഔട്ട് ചെയ്‌തു. മറുവശത്ത്, സൈബർ ഭീഷണി നേരിടുമ്പോൾ ഏറ്റവും കുറഞ്ഞ ചെറുത്തുനിൽപ്പ് ശേഷി ഉള്ളവർ ഒന്നും ചെയ്യാതിരിക്കാനുള്ള സാധ്യതയാണുള്ളത്.

പ്രതികൂല സാഹചര്യങ്ങളെ പുനർനിർമ്മിച്ചുകൊണ്ട് ചെറുത്തുനിൽപ്പ് വളർത്തിയെടുക്കുക

നിങ്ങളുടെ കൗമാരക്കാർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് കരുതാം. ഒരുപക്ഷേ സ്വതവേ, കൗമാരപ്രായത്തിലുള്ള കുട്ടി തകർന്ന് പോകുകയും, തങ്ങൾ തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ള ഒരു “പരാജിതൻ” ആണെന്നും, ഭീഷണിപ്പെടുത്തൽ അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും, അവരോടുള്ള മിക്ക ആളുകളുടെയും വികാരത്തിന്റെ പ്രതിനിധിയാണെന്നും സ്വയം പറയാൻ തുടങ്ങിയേക്കാം. എന്താണ് സംഭവിച്ചതെന്ന് അവർ ചിന്തിക്കുകയും അത് പോസിറ്റീവ് രീതിയിൽ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് നല്ലത്. തങ്ങളെ സൈബർ ഭീഷണിപ്പെടുത്തുന്ന വ്യക്തി, ഉദാഹരണത്തിന്, സ്വന്തം അരക്ഷിതാവസ്ഥയും വ്യക്തിപരമായ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുകയാണെന്നും മറ്റുള്ളവരെ കീറിമുറിച്ചുകൊണ്ട് മാത്രമേ സ്വന്തം ജീവിതത്തിൽ സുഖം കണ്ടെത്തുകയുള്ളൂവെന്നും അവർ സ്വയം പറഞ്ഞേക്കാം. ആക്രമണകാരിയുടെ അഭിപ്രായവും പ്രവർത്തനങ്ങളും വിശാലമായ പശ്ചാത്തലത്തിൽ യഥാർത്ഥത്തിൽ പ്രാധാന്യമർഹിക്കുന്നില്ലെന്നും അവരുടെ ചിന്തകളെ “മോശമായി ബാധിക്കാൻ” ആക്രമണകാരിയെ അനുവദിക്കരുതെന്നും അവർ സ്വയം ഓർമ്മിപ്പിച്ചേക്കാം.

അവിടെയാണ് രക്ഷകർത്താക്കളുടെയും പരിചാരകരുടെയും ആവശ്യം വരുന്നത്, ഈ സാഹചര്യത്തിൽ ലക്ഷ്യബോധമുള്ള, ശാന്തവും ഔചിത്യപൂർണ്ണവുമായ സംഭാഷണങ്ങൾ ശരിക്കും ഉപയോഗപ്രദമാകും. വസ്തുനിഷ്ഠമായി വീക്ഷിക്കുമ്പോൾ കൗമാരക്കാരെ അവരുടെ വിശ്വാസങ്ങളിൽ മെറിറ്റ് ഇല്ലാത്തത് ഏതിനെല്ലാമാണെന്ന് തിരിച്ചറിയാൻ ഞങ്ങൾക്ക് സഹായിക്കാൻ കഴിയുമ്പോൾ, അനാരോഗ്യകരമായ ചിന്താരീതികളെ വ്യതിചലിപ്പിക്കുന്നതിനും തടസ്സപ്പെടുത്തുന്നതിനും അവയെ എതിർക്കുന്നതിനുമുള്ള കഴിവുകളുടെ ടൂൾബോക്സിലേക്ക് ഞങ്ങൾ കൂടുതൽ ഉപകരണങ്ങൾ ചേർക്കുന്നു.3അവർക്ക് പിന്നീട് അവ ആരോഗ്യകരവും പ്രയോജനപ്രദവുമായവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാം. ഇത് പോസിറ്റീവ് മനോഭാവങ്ങളിലേക്കും ജീവിതത്തോടുള്ള സമീപനങ്ങളിലേക്കും ഇന്നും ഭാവിയിലും പരിവർത്തനം ചെയ്യുന്നു.

പരിചരിക്കുന്നവർക്ക് എങ്ങനെ സിനിമകളും പുസ്തകങ്ങളും ഉപയോഗിച്ച് ചെറൂത്തുനിൽപ്പ് പ്രോത്സാഹിപ്പിക്കാനാകും

രക്ഷിതാക്കളെയും പരിചരിക്കുന്നവരെയും ചെറുത്തുനിൽപ്പ് പഠിപ്പിക്കാൻ സിനിമകളും പുസ്തകങ്ങളും ഉപയോഗിക്കാം, പ്രത്യേകിച്ചും യുവാക്കൾ, പോപ്പ് സംസ്കാരം, മാധ്യമങ്ങൾ എന്നിവ ഏതാണ്ട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ. നമ്മൾ സ്വാഭാവികമായും കഥകളുടെ ഘടനയുമായി ബന്ധപ്പെടുകയും നമ്മുടെ ജീവിതത്തിലുടനീളം നാം കേട്ടതോ കണ്ടതോ വായിച്ചതോ ആയ മഹത്തായവയാൽ ആഴത്തിൽ ചലിപ്പിക്കപ്പെടുകയും ചെയ്യുന്നു. എലിമെന്ററി സ്കൂളിൽ സാങ്കൽപ്പിക കഥകളും ഗ്രീക്ക് പുരാണങ്ങളും മുതൽ, കൗമാരത്തിലും യൗവനത്തിലും പ്രായപൂർത്തിയാകുന്ന സമയത്തെ സൂപ്പർഹീറോകൾ വരെയും പിന്നീടുള്ള ജീവിതത്തിൽ സ്പോർട്സ് പ്രമേയവും യുദ്ധ ചിത്രങ്ങളും വരെയും നിരവധി കുട്ടികളെ സ്വാധീനിച്ചിട്ടുണ്ട്, ഈ കഥകൾ ഓരോന്നും അവരുടെ സ്വന്തം ജീവിതത്തിൽ ഒരു മഹത്തായ കഥയുടെ രൂപത്തിൽ ജീവിക്കാൻ അവരെ പ്രേരിപ്പിക്കും. പ്രായപരിധി അനുസരിച്ച് വിഭജിക്കപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവയിൽ ചിലത് ചുവടെയുണ്ട്.

ചെറുത്തുനിൽപ്പ് പഠിപ്പിക്കാനുള്ള സിനിമകളും ഷോകളും:

മിഡിൽ സ്‌കൂൾ

  • ഫേസിംഗ് ദി ജയന്റ്‌സ്
  • ഫൈൻഡിംഗ് ഫോറസ്‌റ്റർ
  • ഗ്രേറ്റസ്‌റ്റ് ഷോമാൻ
  • ദി 33
  • ദി ഫ്ലോറിഡ പ്രോജക്‌റ്റ്
  • ദി റെസ്‌ക്യൂ

ഹൈസ്‌കൂൾ

  • 127 അവേഴ്‌സ്
  • എടിപ്പിക്കൽ
  • ക്രീഡ്
  • പെൻഗ്വിൻ ബ്ലൂം
  • റാബിറ്റ് റൂഫ് ഫെൻസ്
  • വെൻ ദേ സീ അസ്

ചെറുത്തുനിൽപ്പ് പഠിപ്പിക്കുന്ന പുസ്‌തകങ്ങൾ:

മിഡിൽ സ്‌കൂൾ

  • എൽ ഡെഫോ
  • ഫിഷ് ഇൻ എ ട്രീ
  • സോർട്ട ലൈക്ക് എ റോക്ക് സ്‌റ്റാർ
  • ദി ബോയ് ഹു ഹാർനെസ്‌ഡ് ദി വിൻഡ്
  • ദി ഡോട്ട്
  • ദി ഹംഗർ ഗെയിംസ്

ഹൈസ്‌കൂൾ

  • എ ലോംഗ് വാക്ക് റ്റു വാട്ടർ
  • ഫാസ്‌റ്റ് ടോക്ക് ഓൺ എ സ്ലോ ട്രാക്ക്
  • ഹാച്ചറ്റ്
  • ഓഫ് ഹ്യൂമൻ ബോണ്ടേജ്
  • ദി റൂൾസ് ഓഫ് സർവൈവൽ
  • വേൾഗിഗ്

കൗമാരപ്രായക്കാർ അഭിമുഖീകരിക്കുന്ന ഏതെങ്കിലും ഓൺലൈൻ (അല്ലെങ്കിൽ ഓഫ്‌ലൈൻ!) പ്രതികൂല സാഹചര്യങ്ങളെ കൂടുതൽ പോസിറ്റീവായി പുനർനിർമ്മിക്കാൻ സഹായിക്കുന്നതിലൂടെയും, മനോഭാവം, പ്രവർത്തനങ്ങൾ, ജീവിതം എന്നിവയെ അനുകരിക്കാനാകുന്ന, പ്രതികൂല സാഹചര്യങ്ങൾ മറികടക്കുന്നവരുടെ ആപേക്ഷിക കഥകൾ നൽകുന്നതിന് മാധ്യമങ്ങളുടെ ഉപയോഗം ഉൾപ്പെടുത്തുന്നതിലൂടെയും ചെറുത്തുനിൽപ്പ് വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകുന്നത് രക്ഷകർത്താക്കൾക്കും പരിചാരകർക്കും നല്ലതാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ ഓൺലൈൻ അനുഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കും, കൂടാതെ ദോഷങ്ങളിൽ നിന്ന് കൂടുതൽ നന്നായി സ്വയം പരിരക്ഷിക്കാനും കഴിയും. കൂടാതെ, ഈ രീതികളിൽ ചെറുത്തുനിൽപ്പ് വളർത്തിയെടുക്കുന്നത് നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, ഓട്ടോണമി, ലക്ഷ്യബോധം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും - ഇവയെല്ലാം ആരോഗ്യകരമായ യുവത്വ വികസനത്തിന് നിർണായകമാണ്.

1 ഹെൻഡേഴ്‌സൺ, എൻ., & മിൽസ്റ്റീൻ, എം.എം. (2003). സ്‌കൂളുകളിലെ ചെറുത്തുനിപ്പ്: വിദ്യാർത്ഥികൾക്കും പ്രബോധകർക്കും ഇത് സാധ്യമാക്കുന്നു.
തൗസൻഡ് ഓക്സ്, CA: സേജ് പബ്ലിക്കേഷൻസ് (കോർവിൻ പ്രസ്സ്)

2 ഹിന്ദുജ, എസ്. & പാച്ചിൻ, ജെ. ഡബ്ല്യു. (2017). ഭീഷണിപ്പെടുത്തലിന്റെയും സൈബർ ഭീഷണിയുടെയും ഇരയാക്കുന്നത് തടയാൻ യുവാക്കളിലെ ചെറുത്തുനിൽപ്പ് വളർത്തൽ. ബാലപീഡനവും അവഗണനയും, 73, 51-62.

3 ആൽബർട്ട് എല്ലിസിന്റെ എബിസി (ദുരിതങ്ങൾ, വിശ്വാസങ്ങൾ, അനന്തരഫലങ്ങൾ) മോഡലിനെ അടിസ്ഥാനമാക്കി. എല്ലിസ്, എ. കാണുക. (1991). റേഷണൽ-ഇമോട്ടീവ് തെറാപ്പിയുടെ (ആർഇ‌റ്റി) പരിഷ്‌കരിച്ച എബിസി-കൾ. ജേണൽ ഓഫ് റാഷണൽ-ഇമോട്ടീവ് ആൻഡ് കോഗ്നിറ്റീവ്-ബിഹേവിയർ തെറാപ്പി, 9(3), 139-172.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക