മാതൃകകൾ സൃഷ്‌ടിക്കുന്ന പ്രക്രിയയാണ് കൗമാരക്കാർക്ക് കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളിലൊന്ന്. മറ്റുള്ളവരുമായി എങ്ങനെ ഇടപടണമെന്നത് സംബന്ധിച്ച് കൗമാരക്കാർ പഠിക്കുന്നതിൽ രക്ഷകർത്താക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും പ്രധാന ഘടകമാണ്. ഈ ഭൗതിക ലോകത്തിൽ, നാം ഫലപ്രദമായ പെരുമാറ്റത്തിന് വിവിധ രീതികളിൽ മാതൃകകൾ സൃഷ്‌ടിക്കുന്നു. ഉദാഹരണത്തിന്, പാർക്കിലേക്കുള്ള ഒരു യാത്രയിൽ, നിലത്തു കിടക്കുന്ന ഒരു ചപ്പുചവറ് എടുത്ത് വലിച്ചെറിയാൻ നമുക്ക് അവസരം ലഭിച്ചേക്കാം. നമ്മൾ ഒന്നും പറഞ്ഞില്ലെങ്കിലും, അത് നമ്മൾ വലിച്ചെറിഞ്ഞ മാലിന്യമല്ലെങ്കിലും നമ്മൾ പങ്കിടുന്ന ഇടം വൃത്തിയാക്കി മികച്ചതാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന ഒരു പ്രധാന പാഠം നമ്മുടെ മാതൃക പഠിപ്പിക്കുന്നു.
ഫലപ്രദമായ പെരുമാറ്റത്തിന് മാതൃക സൃഷ്‌ടിക്കുന്നത് ഡിജിറ്റൽ ലോകത്ത് വളരെ നിർണായകമാണ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, നിങ്ങളുടെ കൗമാരക്കാർക്ക് മാതൃകയാക്കുന്നതിന്, മൂല്യവത്തായ രീതിയിൽ നിങ്ങൾ ഇതിനകം സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടാകാം. നിങ്ങൾ Facebook-ൽ പിന്തുടരുന്ന ഒരു പ്രാദേശിക ഫൂഡ് ബാങ്കിന് സംഭാവനകൾ ആവശ്യമാണെന്ന് അറിയിക്കുന്നതും നിങ്ങളെ പിന്തുടരുന്നവരെ സംഭാവന ചെയ്യുന്നതിനായി നിങ്ങൾക്കൊപ്പം ചേരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദേശം ഓൺലൈനിൽ പോസ്‌റ്റുചെയ്യുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. അല്ലെങ്കിൽ വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാത്ത ഒരാൾക്ക് വേണ്ടി നിങ്ങൾ നിലകൊള്ളുകയും മറ്റുള്ളവരെ അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ഒരു അനുഭവത്തെക്കുറിച്ച് പോസ്‌റ്റുചെയ്യുന്നതുമാകാം.
എന്നാൽ ഫലപ്രദമായ ഡിജിറ്റൽ പെരുമാറ്റങ്ങൾക്ക് മാതൃക സൃഷ്‌ടിക്കുന്നതിൽ മറ്റൊരു വെല്ലുവിളിയുണ്ട്. വഴിയിൽ കിടക്കുന്ന ചപ്പുചവറ് എടുത്തുകളയുന്നത് പോലെയോ പലചരക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ഒരാൾക്ക് വേണ്ടി വാതിൽ തുറന്ന് പിടിക്കുന്നത് പോലെയോ അല്ല, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രക്ഷിതാവിനെ നോക്കുന്ന ഒരു കുട്ടിയ്‌ക്ക് തോന്നുക, അവർക്ക് എല്ലാ പ്രവർത്തനങ്ങളും ഒരുപോലെയാണ്. ഞങ്ങൾ ഇമെയിൽ ചെക്ക് ചെയ്യുകയോ ഗെയിം കളിക്കുകയോ ഓൺലൈനിൽ സേവന പ്രവർത്തനങ്ങൾ നടത്തുകയോ എന്തുമാകാട്ടെ, നിരീക്ഷിക്കുന്നയാൾക്ക് നമ്മൾ വെറുതെ കമ്പ്യൂട്ടറിന് മുമ്പിൽ ഇരിക്കുന്നത് പോലെയാണ് തോന്നുക. നല്ല ഡിജിറ്റൽ പെരുമാറ്റങ്ങൾക്ക് മാതൃക സൃഷ്‌ടിക്കുന്നതിന് ഇത് സഹായകമായേക്കില്ല.
നല്ല ഡിജിറ്റൽ പെരുമാറ്റങ്ങൾക്ക് മാതൃക സൃഷ്‌ടിക്കുന്നതിനെ കുറിച്ച് തുറന്നുപറയാൻ പഠിക്കുക എന്നതാണ് ഒരു ലളിതമായ പരിഹാരം. ഉദാഹരണത്തിന്, ഓൺലൈനിൽ മറ്റൊരാളെ സഹായിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യുന്നതെന്ന് കുട്ടികളോട് പറയാൻ കുറച്ച് സമയമെടുത്തേക്കാം; “ഞാൻ ദാ എത്തി, നാളെ അയൽക്കാരിയെ അവരുടെ അപ്പോയിൻമെന്റിന്റെ സമയത്ത് ഡോക്ടറുടെ അടുത്ത് എത്തിക്കാൻ സഹായിക്കാനായി ഞാൻ ഒരു റൈഡ് അറേഞ്ച് ചെയ്യുകയാണ്”. സാധ്യമെങ്കിൽ, അവരെ നമ്മുടെ ഡിജിറ്റൽ കാരുണ്യ പ്രവർത്തനങ്ങളിലും സേവനത്തിലും ഉൾപ്പെടുത്താനാകും; “അടുത്തയാഴ്‌ച രക്തദാനവുമായി ബന്ധപ്പെട്ട ഡ്രൈവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ Facebook-ൽ ഒരു ക്ഷണം പോസ്‌റ്റ് ചെയ്യുന്നു - അത് എങ്ങനെയുണ്ട്?” നമ്മുടെ കൗമാരക്കാർ ഇപ്പോഴും ഭാവിയിലും ഡിജിറ്റൽ ഇടങ്ങളിൽ എത്തരത്തിലുള്ള ആളുകളായിരിക്കുമെന്നത് രൂപപ്പെടുത്തുന്നതിനും നിർവചിക്കുന്നതിനും സഹായിക്കുന്ന തരത്തിൽ ഞങ്ങളുടെ ഡിജിറ്റൽ കാരുണ്യ പ്രവൃത്തികൾ ഈ പെരുമാറ്റങ്ങൾക്കുള്ള മാതൃകകൾ പ്രകടമാക്കുന്നു.