മാധ്യമ സാക്ഷരതയുള്ള സ്രഷ്‌ടാവാകുന്നതിനുള്ള അഞ്ച് നുറുങ്ങുകൾ

NAMLE

നമ്മുടെ സർഗ്ഗാത്മകത ഉപയോഗിക്കാനും അത് ലോകവുമായി പങ്കിടാനും സാങ്കേതികവിദ്യയ്‌ക്കുള്ള കരുത്ത് ശരിക്കും അവിശ്വസനീയമാണ്. എങ്കിലും, കരുത്ത് വരുന്നത് ഉത്തരവാദിത്തത്തിൽ നിന്നാണ് എന്ന് എവർക്കും അറിയാം. ധാർമ്മികമായും ഉത്തരവാദിത്തപരമായും മീഡിയ സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് നമ്മൾ മനസിലാക്കേണ്ടത് വളരെ സുപ്രധാനമാണ്. മീഡിയ സൃഷ്‌ടിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ നമ്മൾ സൃഷ്‌ടിക്കുകയും ലോകവുമായി പങ്കിടുകയും ചെയ്യുന്ന മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും നമ്മൾ മറക്കുന്നു.

മാധ്യമ സാക്ഷരതയുള്ള ഒരു സ്രഷ്‌ടാവാകാനുള്ള 5 നുറുങ്ങുകൾ ഇവിടെയുണ്ട്:

  1. നിങ്ങൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കം നിങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ആലോചിക്കുക. നിങ്ങളുടെയും നിങ്ങളുടെ അടുത്ത സുഹൃത്തിന്റെയും ചിത്രമോ നിങ്ങൾ പൂർത്തിയാക്കിയ ഒരു പെയിന്റിംഗോ നിങ്ങൾ ശ്രദ്ധ പുലർത്തുന്ന ഒരു സാമൂഹിക പ്രശ്‌നത്തെക്കുറിച്ചുള്ള ഒരു ലേഖനമോ ആണ് പങ്കിടുന്നതെങ്കിലും, നിങ്ങൾ പങ്കിടുന്ന കാര്യത്തിലൂടെ നിങ്ങൾ ആരാണെന്നും നിങ്ങൾ വിശ്വസിക്കുന്നകാര്യങ്ങൾ എന്തൊക്കെയാണെന്നും ആണ് ആളുകളോട് അത് പറയുന്നത്. നിങ്ങൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കം നിങ്ങൾ ഏത് തരം വ്യക്തിയാകാനാണ് ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് പ്രതിഫലിപ്പിക്കുന്നുവെന്നത് ഉറപ്പാക്കുക.
  2. നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം അത് ചിത്രീകരിക്കുന്ന വിവരങ്ങളിലും അതിലൂടെ കടന്നുപോകുന്ന ആളുകളെയും സ്വാധീനിക്കുന്നു. നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് പ്രചോദനമേകുകയോ അവരെ രസിപ്പിക്കുകയോ ചെയ്യാം. നിങ്ങളുടെ ഉള്ളടക്കം ആളുകളെ അവഹേളിക്കുന്നതോ അസ്വസ്ഥരാക്കുന്നതോ ആകാം. നിങ്ങൾ പങ്കിടുന്നതിന് മുമ്പ് നിങ്ങൾ ഉണ്ടാകാനിടയുള്ള ആഘാതത്തെക്കുറിച്ച് ചിന്തിക്കുന്നതും—അതിനെ സംബന്ധിച്ച് നെഗറ്റീവ് ആയുള്ള അനന്തരഫലങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് നിർണ്ണയിക്കുന്നതും പ്രധാനമാണ്.
  3. സുതാര്യമായിരിക്കുക. ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും പങ്കിടുന്നതിനും എന്താണ് നിങ്ങളുടെ അജൻഡ? നിങ്ങൾക്ക് അതിനായി പണം ലഭിച്ചോ? നിങ്ങളോട് പങ്കിടാൻ ഒരു സുഹൃത്ത് ആവശ്യപ്പെട്ടോ? നിങ്ങൾ ഉളളടക്കം എന്തുകൊണ്ട് പങ്കിടുന്നുവെന്നതിനെക്കുറിച്ച് തുറന്നമനസുള്ളവരും ആത്മാർത്ഥയുള്ളവരുമായിരിക്കുക എന്നത് നിങ്ങളെ പിന്തുടരുന്നവരെ സംബന്ധിച്ച് പ്രധാനമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് ധാരാളം പിന്തുടരുന്നവരുണ്ടായിരിക്കുകയും പണം സമ്പാദിക്കാൻ തുടങ്ങിയിട്ടുണ്ടുമെങ്കിൽ.
  4. ലൈക്കുകളുടെ എണ്ണം നിങ്ങളെ വളരെയധികം സ്വാധീനിക്കാൻ അനുവദിക്കരുത്. നമുക്കെല്ലാം അങ്ങനെയുള്ള അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. നിങ്ങൾ ഒരു ഫോട്ടോ ശരിയായി കിട്ടുന്നതിനായി പ്രയത്നിക്കുകയും പിന്നെ അത് പങ്കിടുന്നതിൽ അഭിമാനം കൊള്ളുന്നവരുമാണ്. തുടർന്ന് നിങ്ങൾ അതിനൊരു പോസിറ്റീവ് പ്രതികരണം കിട്ടാനായി കാത്തിരിക്കും, എന്നാൽ അത് നിരാശപ്പെടുത്തുന്നതാകാം. പറയാൻ ഉദ്ദേശിക്കുന്ന കാര്യം സൃഷ്‌ടിക്കുന്നതിനും പങ്കിടുന്നതിനുമുള്ള പ്രോസസിലാവണം ശ്രദ്ധയൂന്നേണ്ടത്, അല്ലാതെ പ്രതികരണത്തിനല്ല ശ്രമിക്കേണ്ടത്! എത്രയധികം ആളുകൾ നിങ്ങളുടെ ഉള്ളടക്കം കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നുവെന്നത് നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്, എങ്കിലും അതിനെ കുറിച്ചുള്ള നിങ്ങളുടെ തോന്നലുകൾ നിങ്ങൾക്ക് നിയന്ത്രിക്കാനാകും!
  5. ഉചിതമായ ഉപയോഗത്തെയും പകർപ്പവകാശത്തെയും കുറിച്ച് മനസിലാക്കുക. നിങ്ങൾക്ക് എന്തൊക്കെ പങ്കിടാനാകുമെന്നതിനെയും മറ്റുള്ള ആളുകളുടെ ഉള്ളടക്കം നിങ്ങൾക്ക് എങ്ങനെ പുനരുപയോഗിക്കാനാകും എന്നതിനെയും കുറിച്ച് നിയമങ്ങൾ ഉണ്ട്. പകർപ്പവകാശ ഉടമയുടെ അനുമതി കൂടാതെ നിങ്ങൾ പകർപ്പവകാശമുള്ള ചില മെറ്റീരിയൽ ഉപയോഗിക്കുകയാണെങ്കിൽ അതിന് നിങ്ങളിൽ നിന്ന് പിഴ ഈടാക്കാനാകും എന്നകാര്യം നിങ്ങൾക്ക് അറിയാമോ? നിങ്ങൾ ഒരു സജീവ ഉള്ളടക്ക സ്രഷ്‌ടാവാണെങ്കിൽ, ഉചിതമായ ഉപയോഗത്തെയും പകർപ്പവകാശത്തെയും കുറിച്ചുള്ള നിയമങ്ങൾ നിങ്ങൾക്ക് പരിചിതമാണെന്ന് ഉറപ്പാക്കുക.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക