അസ്വസ്ഥമാക്കുന്ന ഉള്ളടക്കം ഓൺലൈനിൽ കൈകാര്യം ചെയ്യൽ

ParentZone

നമ്മെ അസ്വസ്ഥരാക്കുന്ന, ആശയക്കുഴപ്പത്തിലാക്കുന്ന അല്ലെങ്കിൽ ഭയപ്പെടുത്തുന്ന, നമ്മുടെ കൗമാരപ്രായത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കാര്യങ്ങൾ നാമെല്ലാവരും അനിവാര്യമായും ഓൺലൈനിൽ കാണും.

ഇത് സംഭവിക്കുന്നത് തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇത് സംഭവിക്കുന്ന സമയത്ത് (സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ അല്ല) നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കാൻ ശ്രമിക്കുക. രാഷ്ട്രീയം മുതൽ അശ്ലീലസാഹിത്യം വരെയുള്ള കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നുവെന്ന് മുൻകൂറായി ചിന്തിക്കുന്നത് നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികളെ അവർ അഭിമുഖീകരിക്കുന്ന ഏതൊരു കാര്യത്തിലും പിന്തുണയ്ക്കാൻ നിങ്ങളെ സജ്ജമാക്കാൻ സഹായിക്കുന്നു.

ഇതിനെ സമീപിക്കാനുള്ള നിരവധി വഴികളുണ്ട്: പ്രാരംഭ പ്രതികരണം മുതൽ മുന്നറിയിപ്പ് അടയാളങ്ങൾ കണ്ടെത്തുന്നത് അല്ലെങ്കിൽ വീഴ്ചകൾ കൈകാര്യം ചെയ്യുന്നത് വരെ.

നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി എന്താണ് കണ്ടത്?

സന്ദർഭം പ്രധാനമാണ്. നിരവധി കാരണങ്ങളാൽ ഉള്ളടക്കം അസ്വസ്ഥതയുളവാക്കുന്നതാകാം. അത് അതിര് കടന്ന അശ്ലീലതയുള്ള ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ അല്ലെങ്കിൽ വ്യക്തിപരമായി കുറ്റകരമായ പെരുമാറ്റമോ ആകാം.

ഇത് ഉൾപ്പെട്ടിരിക്കുന്ന ആളുകൾ തമ്മിലുള്ള ബന്ധം, അതിനെ എങ്ങനെ നോക്കിക്കണ്ടു, അല്ലെങ്കിൽ അതിന് പിന്നിലെ പ്രചോദനം എന്നിവയെ ആശ്രയിച്ചിരിക്കാം. നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടി അത് അന്വേഷിച്ചതാണോ അതോ ആകസ്‌മികമായി കണ്ടതാണോ? ആരെങ്കിലും അത് അവരുമായി പങ്കിട്ടതാണെങ്കിൽ, അവർ ഉദ്ദേശിച്ചത് വിഷമിപ്പിക്കാനോ അല്ലെങ്കിൽ ദ്രോഹിക്കാനോ ആയിരുന്നോ?

ഒരാൾക്ക് വിഷമകരമായി തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നിയേക്കില്ല - അതിനാൽ നിങ്ങളുടെ കൗമാരപ്രായക്കാരുടെ വികാരങ്ങൾ തള്ളിക്കളയാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു സംഭാഷണം അവസാനിപ്പിക്കുന്നത് കൂടുതൽ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഉത്തരങ്ങൾ തേടുന്നതിലേക്ക് അവരെ നയിച്ചേക്കാം, അതിനാൽ അവർക്ക് എന്ത് തോന്നുന്നുവെന്നത് കേൾക്കുകയും അതിനെ സാധൂകരിക്കുകയും ചെയ്യുക. ഇത് നിങ്ങൾക്ക് നിസ്സാരമാണെന്ന് തോന്നിയാലും പ്രശ്നമില്ല: അത് അവരെ അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കിൽ, അത് അസ്വസ്ഥതയുളവാക്കുന്നതാണ്.

സൂചനകൾ കണ്ടെത്തൽ

അവർ ഉള്ളടക്കം റിപ്പോർട്ട് ചെയ്‌തുവെന്നോ ആരെയെങ്കിലും തടഞ്ഞുവെന്നോ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിച്ചിരിക്കാം - അതിനർത്ഥം അവർ അത് നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുത്തു എന്നാണ്. എന്നാൽ നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികൾ എന്തെങ്കിലും കാരണത്താൽ അസ്വസ്ഥരാകുമ്പോൾ, അവർ നിങ്ങളെ സമീപിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാനാവില്ല.

അവർ ആദ്യം നിങ്ങളുമായി ഇത് ചർച്ച ചെയ്യാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. അവർ കണ്ടതിൽ ആശയക്കുഴപ്പമുണ്ടാകാം അല്ലെങ്കിൽ അത് അവരെ (അല്ലെങ്കിൽ മറ്റാരെയെങ്കിലും) കുഴപ്പത്തിലാക്കുമെന്ന് ആശങ്കപ്പെടാം. തങ്ങൾ ഒരു അതിർ വരമ്പ് ലംഘിച്ചതായി അവർക്കറിയാമായിരിക്കാം, അതിനാൽ ഓൺലൈനിൽ എവിടെയെങ്കിലും പോകുന്നതിൽ നിന്നോ ഒരു വ്യക്തിയുമായോ ഗ്രൂപ്പുമായോ കണക്റ്റുചെയ്യുന്നതിൽ നിന്നോ വിലക്കപ്പെടുന്നതിനെ കുറിച്ച് അവർ ആശങ്കപ്പെടുന്നുണ്ടാകാം.

ആദ്യ സന്ദർഭത്തിൽ അവർ ഒരു സുഹൃത്തിനെ സമീപിച്ചേക്കാം - എന്നാൽ ആ വ്യക്തിയുടെ പക്കലും ഉത്തരങ്ങൾ ഇല്ലായിരിക്കാം.

നിങ്ങൾക്ക് ശ്രദ്ധിക്കാനാകുന്ന ചില കാര്യങ്ങൾ ഇതാ:

  • നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയിൽ കാണപ്പെടുന്ന ഉൾവലിയൽ,
  • സാമൂഹികമായ ഇടപഴകലുകളുടെ അഭാവം,
  • അല്ലെങ്കിൽ അവർ ആരോട് സംസാരിക്കുന്നു, അവർ ഓൺലൈനിൽ എന്തുചെയ്യുന്നു എന്നിവ കൂടുതൽ രഹസ്യമായി സൂക്ഷിക്കുന്നു.

ഒരു പ്രശ്നം ഉന്നയിക്കാൻ അവർക്ക് സമയവും സ്ഥലവും സൃഷ്ടിക്കുക. ഒരു കാർ യാത്രയിലോ നടത്തത്തിലോ പോലെ, സംസാരിക്കാനുള്ള ലളിതമായ, മാനസിക സമ്മർദ്ദം കുറഞ്ഞ നിമിഷങ്ങൾ, അവരെ തുറന്ന് പറയാൻ പ്രോത്സാഹിപ്പിക്കും.

എങ്ങനെ പ്രതികരിക്കണം

അവർ കണ്ടത് എന്തായാലും - അത് അവർ കാണാൻ ഇടയായ സാഹചര്യം എന്തായാലും - ശാന്തത കൈവെടിയരുത്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ അവർക്ക് സമയവും സ്ഥലവും നൽകുക. ഇത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല, എന്നാൽ മുൻ‌വിധി കൂടാതെ പ്രതികരിക്കാൻ ശ്രമിക്കുകയും സാഹചര്യത്തെ ഒരുമിച്ച് നേരിടാൻ നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് അവർക്ക് ഉറപ്പുനൽകുകയും ചെയ്യുക.

ഉള്ളടക്കം സ്വയം കാണാൻ ആവശ്യപ്പെടുന്നതിന് മുമ്പ്, നിങ്ങൾക്ക് ആവശ്യമുണ്ടോ എന്ന് സ്വയം ചോദിക്കുക - നിങ്ങളുടെയും അതുപോലെ നിങ്ങളുടെ കൗമാരക്കാരുടെയും നേട്ടത്തിനായി.

അനുഭവത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത് അവരെ വിഷമിപ്പിച്ചേക്കാം, നിങ്ങളുടെ സ്വന്തം ക്ഷേമത്തിൽ അതിന്റെ സ്വാധീനം നിങ്ങൾ കുറച്ചുകാണിച്ചേക്കാം.

ശുഭചിന്തകളുമായുള്ള മുന്നേറ്റം

ഒരുമിച്ച് എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുക. അവർ ശരിക്കും അസുഖകരമായ എന്തെങ്കിലും കണ്ടാൽ അത് പ്രോസസ്സ് ചെയ്യാൻ അവർക്ക് സമയം ആവശ്യമാണ്.

ഒരു പ്രത്യേക അക്കൗണ്ടിൽ നിന്നോ കോൺടാക്റ്റിൽ നിന്നോ അവർക്ക് കുറച്ച് ഇടമോ പരിരക്ഷയോ ആവശ്യമായി വന്നേക്കാം.

മറ്റ് അക്കൗണ്ടുകൾ പിന്തുടരാതിരിക്കാനോ തടയാനോ റിപ്പോർട്ടുചെയ്യാനോ അവർക്ക് അധികാരമുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കുകയും അങ്ങനെ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അന്വേഷണ വിധേയമായ അക്കൗണ്ടിനെ അറിയിക്കില്ല. അക്കൗണ്ടിനെ തന്നെ ബാധിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവർക്ക് ഉള്ളടക്കം റിപ്പോർട്ടുചെയ്യാനും കഴിയും. ഓൺലൈൻ ബന്ധങ്ങൾ തകരുമ്പോൾ നിങ്ങളുടെ കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതൽ ഉപദേശം വായിക്കുക - കൂടാതെ Instagram-നെ കുറിച്ച് കൂടുതൽ കണ്ടെത്തുക രക്ഷാകർതൃ മേൽനോട്ട ടൂളുകൾ.

അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും ലംഘിച്ചിരിക്കാനിടയുള്ള ഏതെങ്കിലും അതിരുകൾ പുനഃസജ്ജമാക്കുമ്പോൾ അവർക്ക് പിന്തുണയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

സഹായസഹകരണങ്ങൾ

ഉള്ളടക്കം അതിരുകടന്നതാണെങ്കിൽ കുറ്റകരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ഔപചാരികമായ നടപടി ആവശ്യമായി വന്നേക്കാം.

ഇത് ആയാസകരമായി തോന്നാം - എന്നാൽ ഒരു ശുഭകരമായ പ്രവർത്തനമായി കാണണം. നിങ്ങളുടെ കൗമാരക്കാരോട് ഭാവിയിൽ സമാനമായ കാര്യങ്ങൾ നേരിടുന്നതിൽ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കാൻ അവർക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുക.

ഉള്ളടക്കത്തെയോ സന്ദർഭത്തെയോ ആശ്രയിച്ച്, നിങ്ങൾക്ക് പിന്തുണയും ആവശ്യമായി വന്നേക്കാം - സഹായിക്കാൻ കഴിയുന്ന സൈറ്റുകളും ഓർഗനൈസേഷനുകളും ഉണ്ട്.

  • NAMI കൗമാരക്കാർക്ക് ആവശ്യമായ മാനസികാരോഗ്യ പിന്തുണ ലഭിക്കുന്നതിന് അവരെ സഹായിക്കുന്നതിനുള്ള ഉപദേശവും വിവരങ്ങളും ഉണ്ട്.
  • ദി നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ ഒരു കുട്ടി ഓൺലൈനിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി നിങ്ങൾ സംശയിക്കുന്നുവെങ്കിൽ അല്ലെങ്കിൽ അവർ ഗ്രൂമിംഗിന് ഇരയായിട്ടുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ ഒരു റിപ്പോർട്ട് ചെയ്യാനുള്ള ഫോം ഉണ്ട്.
  • രക്ഷകർതൃ പിന്തുണ നെറ്റ്‌വർക്ക് കുട്ടികളുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ഉത്കണ്ഠയുള്ള മാതാപിതാക്കൾക്ക് ഉപദേശവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

പാരന്റ് സോൺ വെബ്‌സൈറ്റിൽ കൂടുതൽ പിന്തുണാ സേവനങ്ങൾ കണ്ടെത്തുക.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക